Slider

കലാകാരന്റെ അന്ത്യം [കുഞ്ഞൻ കഥ]

0

ഞങ്ങളുടെ ഗ്രാമത്തിലെ ക്ലബ്ബ് ആയ കൈരളി ആർട്സ് ആൻഡ്‌ സ്പ്പോർട്സ് ക്ലബ്ബിന്റെ പതിനേഴാമത് വാർഷികവും ഓണാഘോഷവും നടക്കുന്ന സമയം..
രണ്ട് ദിവസമാണ് പരുപാടികൾ.
ആദ്യദിനം പകൽ .. ഓട്ടം ,ചാട്ടം ,മിഠായി പെറുക്ക് ,അപ്പം കടി,...രാത്രി കമ്മറ്റിക്കാരായ കലാകാരൻമാരുടെ പരുപാടി.. ഡാൻസ് ,നാടകം ,ഹാസ്യബാലെ.അങ്ങനെ എന്തെന്തിലും..
രണ്ടാം ദിനം, വടംവലി ,പ്രഫണൽ ടീമിന്റെ നാടകം അങ്ങനെ പോകും..
ആ വർഷം ആദ്യദിനം രാത്രി കലാപരുപാടികൾ അവതരിപ്പിക്കാൻ ഒരാൾ മുന്നോട്ട് വന്നു. മാടത്ത എന്ന് വിളിക്കുന്ന കണ്ണൻ.
കുറച്ച് കലാവാസനയുള്ള ഒരു ചെറുപ്പക്കാരനായത് കൊണ്ട് കമ്മറ്റി അംഗീകരിച്ചു.
- - - - - - - -
നാടകം തുടങ്ങേണ്ട സമയമായ്.. മുന്നോടിയായ് പ്രഫഷണൽ നാടകം എന്ന് തോന്നിക്കും വിധം എക്കോയിൽ പ്രൗഢഗംഭീര സ്വരത്തിൽ അനൗൺസിമെന്റ് മുഴങ്ങി.
"പ്രിയ സദസ്സിന് വന്ദനം. അടുത്ത ബെല്ലോട് കൂടീ കണ്ണൻ ആൻഡ് ടീം അവതരിപ്പിക്കുന്ന നാടകം. അടുക്കള "
തുടക്കം ഗംഭീരമായല്ലോ ..
കുറച്ച് കൂടി അടുത്തിരുന്നു. ആകാംക്ഷയോടെ,
ചുറ്റിനും ലൈറ്റുകൾ അണഞ്ഞു.
കർട്ടൺ ഉയർന്നു..
രംഗത്ത് ഒരു അടുക്കള കാണുന്നു..
ഒരു ഗ്യാസ് അടുപ്പിൽ എന്തോ പാചകം ചെയ്യുന്ന കണ്ണൻ..
ആർക്കോ ചായ ഉണ്ടാക്കുകയാണ്..
അല്പസമയത്തിനുള്ളിൽ
ചായ തിളച്ചു. പൂർണ്ണ നിശബ്ദത..
കാണികൾ ഉറ്റ് നോക്കിയിരിക്കുകയാണ്.
ഒരു ഗ്ലാസിലേയ്ക്ക് ചായ പകർന്നു മാടത്തകണ്ണൻ ആസ്വദിച്ച് കുടിക്കാൻ തുടങ്ങി..
കുടിച്ച് തീർന്നതും ഗ്ലാസ് വച്ചു.
ഉടൻ കർട്ടൺ വീണു.
പിന്നാലെ മൈക്കിലൂടെ അനൗൺസിമെന്റും വന്നു..
"അടുക്കള , നാടകം ഇവിടെ അവസാനിച്ചു "
കാണികളും ,കമ്മറ്റിഅംഗങ്ങളും .. കണ്ണ് തള്ളി പരസ്പരം നോക്കി..
കമ്മറ്റി അംഗങ്ങൾ ഒത്ത് കൂടീ.
നാടകം കഴിഞ്ഞ ക്ഷീണം കൊണ്ട് കൈകൾ മുന്നോട്ടും, പിന്നോട്ടും ചലിപ്പിച്ച് കൊണ്ട് മാടത്ത കണ്ണൻ അവിടെയ്ക്ക് വന്നു. ഒരു വളിച്ച ചിരി ചിരിച്ച് കൊണ്ട് ചോദിച്ചു.
" എങ്ങനെയുണ്ടായിരുന്നു ".
പിന്നെ ഇന്നെ വരെ ഞങ്ങളുടെ ഗ്രാമവാസികൾ മാടത്ത കണ്ണനെ കണ്ടിട്ടില്ല..
By: Nizar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo