
അകവാതില്‍ തുറന്നിടാനെന്തേ താമസം ?
പുകമറ തെളിയുന്നു, അകമേ ശാന്തം -
ഇടതടവില്ലാതെ ചൊല്ലുന്നു നാമ ജപം പോലെ
ജല്പനങ്ങളങ്ങിനെ,ഇവിടെയിതാ ഒരാള്‍ !!
പുകമറ തെളിയുന്നു, അകമേ ശാന്തം -
ഇടതടവില്ലാതെ ചൊല്ലുന്നു നാമ ജപം പോലെ
ജല്പനങ്ങളങ്ങിനെ,ഇവിടെയിതാ ഒരാള്‍ !!
കരളിനകത്തൊരു കരയാത്ത മനസ്സുണ്ട്
ഹൃദയ വാതില്‍ തുറന്നു കിടപ്പുമുണ്ട്
അണയാത്ത സ്നേഹ വായ്പ്പുണ്ട് നെഞ്ചില്‍
എന്നിട്ടുമെന്തേ ഞാനെന്നുമിങ്ങനെ ?
ഹൃദയ വാതില്‍ തുറന്നു കിടപ്പുമുണ്ട്
അണയാത്ത സ്നേഹ വായ്പ്പുണ്ട് നെഞ്ചില്‍
എന്നിട്ടുമെന്തേ ഞാനെന്നുമിങ്ങനെ ?
മധുര വാണികളില്‍ ഞാന്‍ മയങ്ങി വീഴുമ്പോള്‍
അധരം ചലിക്കുന്നതോ അസ്പഷ്ടമായെങ്കിലോ
ത്യജിക്കണം ചപല ഹൃദയ ഭാരങ്ങള്‍ ,എന്നിട്ട -
വിടെ അഗ്നി ശുദ്ധി വരുത്തുക .കരളുറക്കുക !!
അധരം ചലിക്കുന്നതോ അസ്പഷ്ടമായെങ്കിലോ
ത്യജിക്കണം ചപല ഹൃദയ ഭാരങ്ങള്‍ ,എന്നിട്ട -
വിടെ അഗ്നി ശുദ്ധി വരുത്തുക .കരളുറക്കുക !!
എന്റെ ഹൃദയ ധാമങ്ങള്‍ പ്രകമ്പിതമാകവേ
എന്നിലെക്കോടിഎത്തുന്ന മൃദു വികാരങ്ങള്‍
നിഗൂഡ സ്വപ്നങ്ങില്‍ മയക്കി വീഴ്ത്തുമ്പോളെ
നിക്കൊരു കൈതാങ്ങിനിവിടെയാരുണ്ട് ?
എന്നിലെക്കോടിഎത്തുന്ന മൃദു വികാരങ്ങള്‍
നിഗൂഡ സ്വപ്നങ്ങില്‍ മയക്കി വീഴ്ത്തുമ്പോളെ
നിക്കൊരു കൈതാങ്ങിനിവിടെയാരുണ്ട് ?
കേവലമൊരു മനുജനാമെന്നില്‍ കുടിയിരുത്തിയ
കൊപാഗ്നിയെ ശമനമുണ്ടാക്കണം,അല്ലെങ്കില്‍!
കാണാക്കയങ്ങളില്‍ മുങ്ങി നിവരേണ്ടി വരാം!
വിനാശ കാലേ വിപരീത ബുദ്ധിയെന്നു സാരം !!
കൊപാഗ്നിയെ ശമനമുണ്ടാക്കണം,അല്ലെങ്കില്‍!
കാണാക്കയങ്ങളില്‍ മുങ്ങി നിവരേണ്ടി വരാം!
വിനാശ കാലേ വിപരീത ബുദ്ധിയെന്നു സാരം !!
കൃഷ്ണ കുമാര്‍.കൂടാളി
ഗോകുലം,കീഴല്ലൂര്‍.
ഗോകുലം,കീഴല്ലൂര്‍.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക