
അണയാത്ത ചൂടുള്ള ഹൃദയത്തിലെപ്പഴോ
അടവച്ചു വിരിയിച്ച മുറിയൊരുക്കി,
മാറാല മൂടിയാനിറഭംഗിയൂർന്നിപ്പോള-
കതാരിൽ ഞാനുമെന്നോർമ്മകളും
മാറാല മൂടിയാനിറഭംഗിയൂർന്നിപ്പോള-
കതാരിൽ ഞാനുമെന്നോർമ്മകളും
നൊമ്പരം നിറയുമ്പോളൊറ്റക്കിരിക്കുന്ന
ചെറുമുറിയൊഴിച്ചുള്ള ബാക്കിയെല്ലാം,
ചെറുമുറിയൊഴിച്ചുള്ള ബാക്കിയെല്ലാം,
വാടകക്കായ് കൊടുത്തെങ്കിലെന്നൊരാൾ
കണ്ടു ഞാൻ വീണ്ടുമാ പ്രണയഭാവം..?
കണ്ടു ഞാൻ വീണ്ടുമാ പ്രണയഭാവം..?
സൗഭാഗ്യതീരങ്ങളകലെയാണന്നറി-
ഞ്ഞൊഴുകിമാറിപ്പോയ നദിയെയോർ-
ത്ത് കണ്ണുനീർപ്പാടത്തെ ഹൃദയവരമ്പി-
ലൂടൊരു വിരലൂന്നി നടന്നവൻ ഞാൻ
ത്ത് കണ്ണുനീർപ്പാടത്തെ ഹൃദയവരമ്പി-
ലൂടൊരു വിരലൂന്നി നടന്നവൻ ഞാൻ
പണ്ടൊരുനാളിലിതേ പോലെയന്നൊരു
നെഞ്ചകം പൊട്ടിയ നിറസന്ധ്യയിൽ
കണ്ടതാണാതിരുവിട്ടൊഴുകി മട പൊട്ടി-
മുറി നിറച്ചൊഴുകിയ മിഴിപ്പെയ്ത്തുകൾ..
നെഞ്ചകം പൊട്ടിയ നിറസന്ധ്യയിൽ
കണ്ടതാണാതിരുവിട്ടൊഴുകി മട പൊട്ടി-
മുറി നിറച്ചൊഴുകിയ മിഴിപ്പെയ്ത്തുകൾ..
ആരോരുമറിയാതെ പൊഴിയും മഴയി-
ലെന്നതിരുകൾ ഭേദിച്ചൊഴുകിയെന്നാൽ
സായന്തനത്തിലെൻ വാടകക്കാരുടെ
നയനങ്ങളിൽ പൂത്തടർന്നെങ്കിലോ...?
ലെന്നതിരുകൾ ഭേദിച്ചൊഴുകിയെന്നാൽ
സായന്തനത്തിലെൻ വാടകക്കാരുടെ
നയനങ്ങളിൽ പൂത്തടർന്നെങ്കിലോ...?
കഥനവും കദനവും കേട്ടറിഞ്ഞെത്തിയ
കതിരു കാണാക്കിളിപ്പെൺമകളെ...
മാറാല മൂടിയ നിറമില്ലാമുറിയിലെൻ
ഹൃദയത്തിൻ ഊഷ്മാവലിഞ്ഞിരിപ്പൂ..
കതിരു കാണാക്കിളിപ്പെൺമകളെ...
മാറാല മൂടിയ നിറമില്ലാമുറിയിലെൻ
ഹൃദയത്തിൻ ഊഷ്മാവലിഞ്ഞിരിപ്പൂ..
ഇനിയുമെനിക്കായ്പൊഴിക്കുവാനൊരു
തുള്ളിമിഴിനീരു പോലുംനിറച്ചിടല്ലേയാരു -
തുള്ളിമിഴിനീരു പോലുംനിറച്ചിടല്ലേയാരു -
മിവിടെയീ ഞാനും, നിറംചോർന്നമുറികളും,
ഓർമ്മതൻലഹരിയിൽ പൂത്തു നിൽപ്പൂ...
ഓർമ്മതൻലഹരിയിൽ പൂത്തു നിൽപ്പൂ...
© രാജേഷ്.ഡി.....
✍
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക