
നിഴലുംവെളിച്ചവും-
കലർന്ന തടവറ
നോവിന്റെ കനം പേറി -
യിരിപ്പാണയാൾ മൂകം
കലർന്ന തടവറ
നോവിന്റെ കനം പേറി -
യിരിപ്പാണയാൾ മൂകം
അസ്തമിക്കുവാനിനി -
യേതു സാഗരഗർത്തം
ഒറ്റുകാരനെപ്പോലെ -
യുറ്റുനോക്കുന്നൂ ചന്ദ്രൻ ...
യേതു സാഗരഗർത്തം
ഒറ്റുകാരനെപ്പോലെ -
യുറ്റുനോക്കുന്നൂ ചന്ദ്രൻ ...
കുറ്റവാളിയും ന്യായാ-
ധിപനും കരം കോർത്തു
സത്യത്തെയടച്ചിട്ട
സ്വപ്നത്തിൻ ജയിൽമുറി.
ധിപനും കരം കോർത്തു
സത്യത്തെയടച്ചിട്ട
സ്വപ്നത്തിൻ ജയിൽമുറി.
തെറ്റാത്ത ക്രമനമ്പർ,
കാവലായിടം വലം -
കാത്തു രക്ഷിക്കാൻ കാലം
(ശിക്ഷ തീരുവാൻ വേണ്ടി! )
കാവലായിടം വലം -
കാത്തു രക്ഷിക്കാൻ കാലം
(ശിക്ഷ തീരുവാൻ വേണ്ടി! )
ആയിരം സൂര്യന്മാർ വ -
ന്നൊന്നിച്ചു വലിച്ചാലും
നീങ്ങുകില്ലരയിഞ്ചും
പിന്നെയത്തമോയാനം
ന്നൊന്നിച്ചു വലിച്ചാലും
നീങ്ങുകില്ലരയിഞ്ചും
പിന്നെയത്തമോയാനം
മുറ്റിയ നേരം പൊള്ളി -
യറ്റു വീഴുമ്പോൾ, കൂടെ -
ത്തോറ്റു ചെല്ലുവാൻ സൂചി -
യാരുടെ നേർക്കാണാവോ?
യറ്റു വീഴുമ്പോൾ, കൂടെ -
ത്തോറ്റു ചെല്ലുവാൻ സൂചി -
യാരുടെ നേർക്കാണാവോ?
ശ്രീനിവാസൻ തൂണേരി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക