മന്ദസ്മിതങ്ങളെ മാറോടു ചേർത്തു ഞാൻ
ഈ നീല രാവിൻ കുളിരണിഞ്ഞു......
ഇണചേർന്നു പെരുകിയ മയിൽപീലി തുണ്ടുകൾ
ഓർമ്മതൻ തീരത്തു പെയ്തിറങ്ങി......
ഈ നീല രാവിൻ കുളിരണിഞ്ഞു......
ഇണചേർന്നു പെരുകിയ മയിൽപീലി തുണ്ടുകൾ
ഓർമ്മതൻ തീരത്തു പെയ്തിറങ്ങി......
കണ്ണീരണിഞ്ഞൊരാ ബാല്യത്തിൻ പാടുകൾ
നെഞ്ചിലെ കൂട്ടിൽ മറച്ചു വച്ചു......
പാതിമെയ്യായൊരാ പെണ്ണിൻ്റെ മാറിൽ
ചായുറങ്ങാനായ് കൊതിച്ചു നിന്നു.....
നെഞ്ചിലെ കൂട്ടിൽ മറച്ചു വച്ചു......
പാതിമെയ്യായൊരാ പെണ്ണിൻ്റെ മാറിൽ
ചായുറങ്ങാനായ് കൊതിച്ചു നിന്നു.....
കണ്ണീരുകൊണ്ടെൻ്റെ നെഞ്ചിലെ നോവുകൾ
കഴുകി തുടച്ചവൾ ചാരെ നിന്നു......
മന്ദസ്മിതങ്ങളെ മാറോടു ചേർത്തു ഞാൻ
ഈ നീല രാവിൻ കുളിരണിഞ്ഞു......!!
കഴുകി തുടച്ചവൾ ചാരെ നിന്നു......
മന്ദസ്മിതങ്ങളെ മാറോടു ചേർത്തു ഞാൻ
ഈ നീല രാവിൻ കുളിരണിഞ്ഞു......!!
ഉണ്ണികൃഷ്ണൻ തച്ചമ്പാറ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക