
മനസ്സു മരിച്ചെന്ന് മനസ്സാക്ഷി തേങ്ങുന്നു
ആത്മാവ് ശുദ്ധമെന്ന:ന്തരംഗം
ചുറ്റിലും സൂന്യത; മങ്ങുന്ന ചേതന,
നിഴലായ് പടരുന്നൊരിരുളിന്‍റെ സാന്ദ്രത!
ആത്മാവ് ശുദ്ധമെന്ന:ന്തരംഗം
ചുറ്റിലും സൂന്യത; മങ്ങുന്ന ചേതന,
നിഴലായ് പടരുന്നൊരിരുളിന്‍റെ സാന്ദ്രത!
ചുവടുകൾ വയ്ക്കുന്നു രാക്ഷസ രൂപികൾ
അട്ടഹാസത്തിൻ അകമ്പടിയോടവേ
ഇനിയും മരിക്കാത്തൊരിരയുടെ മാറിൽ-
നിന്നൊഴുകുന്ന നിണമതിൽ പാദം നനയ്ക്കുന്നു!
അട്ടഹാസത്തിൻ അകമ്പടിയോടവേ
ഇനിയും മരിക്കാത്തൊരിരയുടെ മാറിൽ-
നിന്നൊഴുകുന്ന നിണമതിൽ പാദം നനയ്ക്കുന്നു!
നിശ്ചേഷ്ടയായൊരു ബലിമൃഗംതന്നുടൽ
പിന്നെയും കൊത്തി ചികയുന്നു പഴുതിനായ്
പക്ഷം വിരിച്ചെത്തി രംഗത്ത് കഴുകനും
മാംസം ഭുജിക്കുവാൻ ആർത്തി പൂണ്ടങ്ങനെ
പിന്നെയും കൊത്തി ചികയുന്നു പഴുതിനായ്
പക്ഷം വിരിച്ചെത്തി രംഗത്ത് കഴുകനും
മാംസം ഭുജിക്കുവാൻ ആർത്തി പൂണ്ടങ്ങനെ
പാടേ നശിക്കാത്ത മനിതന്‍റെ മേനിയിൽ
നഖ:മുനയാഴ്ത്തുവതെന്തധർമം?
വെമ്പൽപൂണ്ടൂഴത്തിനായങ്ങു കാത്തവൻ
ലജ്ജിച്ചു, മാനുഷ ജന്മമോർത്തക്ഷണം.
നഖ:മുനയാഴ്ത്തുവതെന്തധർമം?
വെമ്പൽപൂണ്ടൂഴത്തിനായങ്ങു കാത്തവൻ
ലജ്ജിച്ചു, മാനുഷ ജന്മമോർത്തക്ഷണം.
ഭോജനമാക്കുവാൻ ഹിംസിപ്പതെത്രയോ-
പ്രകൃതിതൻ കല്പന നീതിയുക്തം ?
അല്ല രിപുവെങ്കിലും, ക്രൂര പരാക്രമ-
മാനവ ചേഷ്ടകൾക്കെന്തു ഞായം?
പ്രകൃതിതൻ കല്പന നീതിയുക്തം ?
അല്ല രിപുവെങ്കിലും, ക്രൂര പരാക്രമ-
മാനവ ചേഷ്ടകൾക്കെന്തു ഞായം?
പിന്തിരിഞ്ഞീടുന്നു മാംസദാഹം വെടി-
ഞ്ഞക്ഷമയോടെ നിനച്ചുകൊണ്ടിങ്ങനെ;
കേള്‍പ്പതുണ്ടൊരു ശ്രുതി "കഴുകന്‍റെ കണ്ണെന്നു"
ഇരുകാലികൾക്കതിനെന്തുണ്ട് യോഗ്യത?
# ഉഷാചന്ദ്രന്‍
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക