( വായിച്ചവർ ക്ഷമിച്ചേക്കണേ.. ചുമ്മാ -ധൈര്യമൊന്ന് ഇവിടേയും കാട്ടാൻ വന്നതാ)
പണ്ട് കൂടെ പഠിച്ച ഒരു കൂട്ടുകാരൻ
വിളിച്ചിട്ട് ചോദിക്യാ..
വിളിച്ചിട്ട് ചോദിക്യാ..
"നീ ഗൾഫിലാണോ ... കുറേ ആയല്ലേ
അമ്പോ!! അപ്പൊ നീ വിമാനത്തിലൊക്കെ കയറിയല്ലേ..... ന്ന് "
അവൻ എന്നെയൊന്ന് ആക്കിയതാണേലും
അമ്പോ!! അപ്പൊ നീ വിമാനത്തിലൊക്കെ കയറിയല്ലേ..... ന്ന് "
അവൻ എന്നെയൊന്ന് ആക്കിയതാണേലും
വിമാനത്തെപ്പറ്റി ഒരു ഓലപടക്കം തന്നെയങ്ങ് പൊട്ടിച്ചു കൊടുത്തു. അല്ല പിന്നേ...
പക്ഷെങ്കില് അവനോട് പറഞ്ഞതൊന്നുമല്ലായിരുന്നു ട്ടോ വാസ്തവം !
സത്യത്തില്ഈ വിമാനം കാണുമ്പോ തന്നെ എന്റെ മുട്ടുവിറയ്ക്കും. കാണണമെന്നില്ല കേട്ടാലും മതി.പിന്നെ അതിലോട്ട് കയറിയാലുള്ള സ്ഥിതി പറയേണ്ടല്ലോ..
ആദ്യകയറ്റം "നമ്മള് " പിന്നെ ഒന്നും അറിഞ്ഞില്ല.
ഒരു തരം അമ്പരപ്പായിരുന്നു. മുന്നിലുള്ളതൊന്നും കാണാൻ കഴിഞ്ഞില്ല.
താങ്ങി പിടിച്ചു കൊണ്ടു പോണേന്ന് പറഞ്ഞ് കോഴിക്കോട് എയർപോർട്ടീന്ന് നമ്മളെ സ്നേഹനിധികളായ ബന്ധുക്കൾ
ഒരു മനുഷ്യ സ്നേഹിയെയങ്ങ് ഏല്പിച്ച് കൊടുത്തിരുന്നു.
ഒരു മനുഷ്യ സ്നേഹിയെയങ്ങ് ഏല്പിച്ച് കൊടുത്തിരുന്നു.
അദ്ദേഹം ദോ... ഗൾഫ് " എന്ന് പറഞ്ഞപ്പോഴേ നമ്മക്ക് സ്വബോധം വന്നുള്ളൂ.
അതുവരെ
"ഗൾഫില് പോകുവാന്നല്ലോ"....ന്നുള്ള കൊശൂല് മുന്നില് നടക്കുന്നതൊക്കെ സ്വപ്നമാന്നാ കരുതിയേ..
"ഗൾഫില് പോകുവാന്നല്ലോ"....ന്നുള്ള കൊശൂല് മുന്നില് നടക്കുന്നതൊക്കെ സ്വപ്നമാന്നാ കരുതിയേ..
ഈ വിമാനത്തിന്റെ എല്ലാ ഭീകരാവസ്ഥയും മനസിലാക്കിയതുകൊണ്ടാവാം രണ്ടാമത്തെ യാത്രയായിരുന്നു ഭയാനകം.
പ്രിയതമന്റെ അടുത്ത് വേഗമെത്താനും ഗൾഫ് കാണാനുള്ള പൂതിയുംമൂത്ത് എഴുതാനുള്ള പരീക്ഷയൊക്കെ നാട്ടില് ഉപേക്ഷിച്ച് ഓടെടാ ഓട്ടമായിരുന്നു.
പിന്നെയാ മനസിലായേ ഹോ.. അതൂടെ കഴിഞ്ഞ് വന്നാ മതിയായിരുന്നൂന്ന്.
ന്നാ ....ഇപ്പോ ഈ ഒറ്റയ്ക്കുള്ള സാഹസിക യാത്ര ഒഴിവാക്കാമായിരുന്നെന്ന് ,,
പറഞ്ഞിട്ട് കാര്യമില്ല - എടുത്ത് ചാട്ടം അല്ലാതെന്ത്.
അങ്ങനെ നമ്മള് പരീക്ഷയെഴുതാൻ പോകുവാ.. നാട്ടില് ഒറ്റയ്ക്ക് .
പ്രിയതമനെ കുറേ വിളിച്ചു നോക്കി,
കെഞ്ചി പറഞ്ഞു ഈ പാവത്തിനെ ഒറ്റയ്ക്ക് വിടല്ലേ .. വിടല്ലേ.. യെന്ന്.
പ്രിയതമൻ എന്നൊക്കെ വാക്കിലേ ഉള്ളൂ എന്ന് അന്ന് ബോധ്യായി.
"വേഗം പോയ്ക്കോ... നീ മാത്രമല്ല വിമാനത്തിൽ കുറേ പേരുണ്ടാകും"
യാതൊരു ദയാദാക്ഷീണ്യവുമില്ലാതെ നമ്മളെ മുഖത്ത് നോക്കി പറയ !
ശരിക്കും കരഞ്ഞ് പോയീ.... അന്ന് രാത്രി മുഴുവൻ ഉറങ്ങാതെ ഇരുന്ന് ധൈര്യം സംഭരിക്കലായിരുന്നു.
ധൈര്യസമ്പാദ്യം മാത്രമല്ലായിരുന്നു ,ഉറക്കൊഴിഞ്ഞാൽ നാളെ വിമാനത്തീന്ന് വേഗം ഉറക്കം വരൂല്ലോ.. നമ്മളോടാ കളി!
മംഗലാപുരത്തെ വിമാനപകടം കഴിഞ്ഞപാടേ ആയിരുന്നു നമ്മളെ ഒടുക്കത്തെ പരീക്ഷയെഴുത്ത് യാത്ര!
പരീക്ഷ കണ്ടു പിടിച്ചവരേയും ,പഠിക്കാൻ തീരുമാനിച്ച എന്നെത്തന്നെയും മനസ്സിൽ പായസം കൊണ്ട് അഭിഷേകം നടത്തുവായിരുന്നു.
അങ്ങിനെ പ്ഠോം.. പ്ഠോം മിടിക്കുന്ന ഹൃദയവും ,വിറയ്ക്കുന്ന മുട്ടു കാലും കൊണ്ട് കാലത്തേ.. നമ്മള് യാത്രയായി.
അവസാനമായി നമ്മള് പ്രിയതമ നോട് ചോദിച്ചു.
"ദോ.... വിമാനമങ്ങാൻ മോളീന്ന് കത്തി പോയാൽ ഈ പാവത്തിനെ തിരിച്ചറിയാൻ പറ്റ്വോ... ഇങ്ങക്ക് " .
എബട.... ഒന്ന് കേട്ടിട്ടും പ്രിയതമന് ക്യാ ഹേ... "പാലം കുലുങ്ങിയാലും കേളൻ കുലുങ്ങൂലാന്നല്ലേ.. "
ഒടുവിൽ നമ്മള് എയർപോട്ടീല് കിടന്നുരുളുമെന്ന് തോന്നീ ട്ടാവും
ഒരു പർദ്ദക്കാരി ഇത്തയും, മൂന്ന് പിള്ളേരും, ഒരു ചെറുപ്പക്കാരനും നിക്കുന്നിടത്തേക്ക് കൂട്ടികൊണ്ടു പോയി അവർക്കങ്ങ് ഏല്പ്പിച്ചു കൊടുത്തു ഈ ധൈര്യശാലിയെ.
"ഇനിയൊന്നും പേടിക്കേണ്ട അവര് കുറേ തവണ യാത്ര ചെയ്തതാന്ന് "
നമ്മളെ നോക്കി പ്രിയതമൻ പറഞ്ഞപ്പോഴാ "പ്ഠോം.''.. ഇത്തിരി കുറഞ്ഞത് .
ന്നാലും വിമാനത്തില് ആരുണ്ടായിട്ടെന്താ.... ല്ലേ..അമ്പോ.. ദാ പിന്നേയും പ്ഠോം..പ്ഠോം....
അങ്ങിനെ നമ്മള് പൂച്ചക്കുട്ടിയെ പോലെ ധൈര്യത്തിന് കിട്ടിയ ഇത്തയുടെ പിന്നിൽ പതുങ്ങി പതുങ്ങി നടപ്പ് തുടങ്ങി.
"എന്തിനാ പേടി ഒന്നും പേടിക്കേണ്ട... വിമാനം നല്ല സുഖമല്ലേ..."
ഇടയ്ക്കിടെ ഇത്ത നമ്മളെ സംരക്ഷണം തന്ന് വീർപ്പ് മുട്ടിച്ചിരുന്നു.
ഇടയ്ക്കിടെ ഇത്ത നമ്മളെ സംരക്ഷണം തന്ന് വീർപ്പ് മുട്ടിച്ചിരുന്നു.
എമിഗ്രേഷൻലൈനിൽ പടച്ചോനെയും വിളിച്ച് നില്ക്കുമ്പോഴാ.. എവിടുന്നോ
ശൂ..... ശൂ... എന്നൊരു വിളി.
ഇതാരപ്പാ .... കൗണ്ടറിലിരിക്കുന്ന അറബിയെ നമ്മളൊന്ന് നോക്കി... ഏയ് അല്ല ... അറബിയല്ല. ശൂ ശൂ...പുറകീന്നാ...
"ശൂശൂ...അറിയാമോ...???? ഒന്നിച്ച് പഠിച്ചതാ .... വടകര."
ഇവിടെ നമ്മളെത്തന്നെ ഓർമ്മയില്ലാത്ത അവസ്ഥേ ല് നിക്കുമ്പാ ഏതോ ഒരുവൻ ഓർമ്മിച്ച് നോക്കാൻ പറയുന്നത്.
ഒന്ന് തലയാട്ടി കൊടുത്തു. "ശൂ ശൂ.. " വിളിച്ചോന്.
അങ്ങിനെ ദാ... വിമാനത്തിലേക്ക് കയറാനായി എല്ലാവരും നീങ്ങുന്നു.
പിന്നീന്ന് ആരോ പറയുന്നത് കേട്ട് നമ്മള ജീവൻ അവിടെ തീർന്നൂന്ന് കരുതിയതാ...
" പ്രാർത്ഥിക്കുക തന്നെ... അല്ലാതെ എന്ത്..പടച്ചോൻ കാക്കട്ടെ മക്കളെ " എന്ന്. ഹോ... വല്ലാത്ത ആമീൻ... ആയിരുന്നു അത് നമ്മക്ക്.
സീറ്റ് നമ്പറൊന്നും നമ്മള്നോക്കിയില്ല.
ഇത്ത എവിടെയാണോ അതാണ് നമ്മള സീറ്റ്. അവിടെ നമ്മള് കണ്ണും ഇറുക്കി യങ്ങ് ഇരുന്നു.
മുന്നീല് വന്ന് നിന്ന് വിമാന സുന്ദരി എന്തൊക്കെയോ കാണിച്ചു തന്നു..
എന്ത് കാണിച്ചിട്ടെന്താ നമ്മക്ക് അതിന്റെ എ ബി സി ഡി പിടി കിട്ടിയില്ലാ....
ദോ...ദോ.. വീണ്ടും പിന്നീട് അതേ "ശൂ.. ശൂ...... ''
പ്രതിമ വച്ച പോലെ ഇരിക്കുന്ന നമ്മളെ വെറുതേ ചലിപ്പിക്കാൻ ഓരോ ശൂ.. ശൂ.. മെല്ലെ കഴുത്ത് തിരിച്ച് നോക്കി.
ദോദോ.. ആ പയ്യൻ.
" ഫാത്തിഹ അറിയില്ലേ... യാസീനും .. രണ്ടും ഓതിക്കോ.. ട്ടോ ... ചിലപ്പോ അങ്ങ് താഴെ തൊടാം..."
" ഫാത്തിഹ അറിയില്ലേ... യാസീനും .. രണ്ടും ഓതിക്കോ.. ട്ടോ ... ചിലപ്പോ അങ്ങ് താഴെ തൊടാം..."
ഭൂമിയിലാണേൽ അവന്റെ തലമണ്ട ഞാൻ ശരിയാക്കിയേനെ.
പയ്യന് കിന്നാരം ,,ഇബ്ട ബാക്കിയുള്ളോർക്ക് ഒന്ന് തുമ്മാൻ പേടിച്ചിട്ട് വയ്യ!
എന്നാലും നമ്മള് ഓതാൻ തുടങ്ങിയിരുന്നൂട്ടോ...
ഭാഗ്യം തലേ ദിവസത്തെ ഉറക്കം തേടി വരുന്നുണ്ട് രക്ഷപ്പെട്ടു.
പെട്ടെന്നാണ് ഒരു വലിയ ശബ്ദം. അടുത്തിരിക്കുന്ന നമ്മള "ധൈര്യശാലി ഇത്തയാ "ണ്.
"അള്ളാ.... അള്ളാ.... നീ എന്നെ ഇതിനുള്ളിലിട്ട് മരിപ്പിക്കരുതേ.. അള്ളാ
എന്റെ പുരയിലെ മുറിയിലിട്ട് മരിപ്പിക്കണേ... അള്ളാ... ഇത് പൊട്ടിത്തെറിക്കരുതേ അള്ളാ.... "
എന്റെ പുരയിലെ മുറിയിലിട്ട് മരിപ്പിക്കണേ... അള്ളാ... ഇത് പൊട്ടിത്തെറിക്കരുതേ അള്ളാ.... "
പടച്ചോ നേ... തീർന്നു. നമ്മള ഉറക്കോം പോയി. വീണ്ടും പ്രതിമ.!
പിന്നേം ഉറക്കത്തിനെ കഷ്ടപ്പെട്ട് കൊണ്ടുവരുമ്പാ... ഇത്താന്റെ വിളി
"ഉറങ്ങാണോ...
ഉറങ്ങാണോ... കുലുക്കി വിളിയാ... തോണ്ടി വിളിയല്ല ട്ടോ..
"ഉറങ്ങാണോ...
ഉറങ്ങാണോ... കുലുക്കി വിളിയാ... തോണ്ടി വിളിയല്ല ട്ടോ..
"ഒന്ന് അവനോട് സമയം ചോദിച്ചേ..."
ധൈര്യശാലി ഇത്ത അവരെ കൂടെയുള്ള ചെറുപ്പക്കാരനോട് സമയം ചോദിപ്പിച്ച് ചോദിപ്പിച്ച് നമ്മളെ ഉറക്കി കൊണ്ടേയിരുന്നു.
നമ്മള് യാസീനും, ഫാത്വിഹയും ഓതി, ഓതി ഒരു വഴിക്കായി ....
അപ്പൊ ദാ..ദാ.... വീണ്ടും എതിർ സീറ്റീന്ന് ധൈര്യശാലി ഇത്താന്റെ ചെറിയ മോൻ -
"ഉമ്മാ....ഉമ്മാ..ഉമ്മാ.. "
"എന്താടാ "
" ഈ പഞ്ഞ് (cotton) മൂക്കില് വയ്ക്കട്ടെ "
"എന്തിനാടാ... അത് ചെവീല് വെയ്ക്കാനല്ലേ..."
"എന്തിനാടാ... അത് ചെവീല് വെയ്ക്കാനല്ലേ..."
"അല്ല ഉമ്മാ -ന്നാ... ഇതീന്ന് മരിച്ചാ മൂക്കില് പഞ്ഞ് വച്ചില്ലാന്ന് പറയേണ്ടല്ലോ..."
ചെറുതായി പോയി. ഇല്ലേല് പഞ്ഞ് ഞാൻ അതിന്റെ വായില് തിരുകിയേനെ.
എന്റമ്പോ... എവിടുന്നാ നമ്മള പ്രിയതമന് ഇത്രയും ധൈര്യശാലികളെ കിട്ടിയതെന്നാ ... അതിശയം!
വിമാനം പൊട്ടുമോന്ന് പേടിച്ച് കഴിക്കാതെ വച്ച
നമ്മള ഫുഡ്ഡും , ജ്യൂസുമൊക്കെ
നമ്മള ഫുഡ്ഡും , ജ്യൂസുമൊക്കെ
ധൈര്യശാലി ഇത്തയും ,മക്കളും അടിച്ചു മാറുന്നത് നമ്മള് ഉമിനീര് വറ്റിയ വായയാലേ നോക്കിയിരിപ്പാണ്.
എങ്ങിനേലും ഒന്നുറങ്ങി കിട്ടലേ ഇനി രക്ഷയുള്ളൂ .....എന്നു തോന്നിയത് കൊണ്ട് കണ്ണുമടച്ച് നുമ്മ ഒറ്റ കിടത്തം.
സമയം ചോദിക്കാൻ പറഞ്ഞ് പിന്നേയും പതിനായിരം വട്ടം ധൈര്യശാലി ഇത്ത വിളിക്കുന്നുണ്ടായിരുന്നു.
നമ്മള് എന്തുവന്നാലും ഇനി കണ്ണ് തുറക്കില്ലാന്ന് ഉറപ്പിച്ചും.
ഹോ... ഒടുവിൽ വിമാനം നിലത്ത് തൊട്ടു സുഹൃത്തുക്കളേ..
വിമാനം ലാന്ഡ് ചെയ്തതിലും ശബ്ദം നമ്മള ശ്വാസം നേരെ വീണതിനായിരുന്നു.
ധൈര്യശാലികൾക്ക് ബൈ ബൈ പറഞ്ഞ്,,,
ട്രോളിയും തള്ളി പുറത്തേക്കിറങ്ങുന്ന നമ്മളെ കണ്ടാൽ വിമാനം അങ്ങ് ഗൾഫീന്ന് പറത്തിച്ച് കൊണ്ടുവന്നതേ... ഈ ധൈര്യശാലിയാന്നേ.. തോന്നൂ...
ഇതൊന്നും ആരോടും പറയണ്ടാ ട്ടോ..നമ്മള ഗൾഫീന്റെ പവറങ്ങ് പോകും.
ബൈ.. ബൈ...
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക