നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ജ്ഞാനമില്ലാത്തവൻ


വിഹായസിന്റെയനന്തതയിലേക്ക് നോക്കി കേഴുന്നു;
രാപ്പാർക്കുന്ന ചില്ലകളുണങ്ങിപ്പൊട്ടിപ്പോകുന്നു;
തൊണ്ടവരളുന്നു, ചിറകുകൾ ചലിക്കുന്നില്ല;
മഴയ്ക്കൊരു ജനയിതാവുണ്ടോ?
ആകാശത്തിലെ ജലസംഭരണികളെ ചെരിക്കുന്നവനേ കനിഞ്ഞാലും;
ഉണങ്ങിവണ്ടഭൂമിയുടെ ദാഹം ശമിപ്പിക്കാൻ;
നിൻ ഉദരത്തിൽ നിന്നു മഴത്തുള്ളികളെ പ്രസവിച്ചാലും.
ഗർഭത്തിൽനിന്നു നന്മയുടെസമുദ്രം പുറപ്പെട്ടപ്പോൾ
തിന്മയുടെ അന്ധകാരത്താലടച്ചവനാര്?
ഏൽക്കുന്നു ഞാനീശാപത്തിൻ തീക്കാറ്റ്
ഗതികെട്ടവരായ് അലയുന്നജന്മങ്ങൾ
പെയ്യുന്നതോ വിഷമഴ!
തീരുന്നില്ലഹങ്കാരം,
തീരുന്നില്ല ധാർഷ്ട്യം..
മഴത്തുള്ളികളെ പ്രസവിച്ചില്ലെങ്കിൽ
കൃത്രിമ മഴ പെയ്യിക്കും ഞാൻ;
ഭൂമിതൻവിലാപത്താൽ പൊഴിക്കുന്നതാണീ മഴത്തുള്ളികൾ ;
സ്രഷ്ടാവിൻ കർത്തവ്യമാണതെന്നു ഞാനഹങ്കരിക്കുന്നു;
ഭൂമിയുടെവിശാലത ഞാനെന്തിനറിയണം,
തുടരും ഞാനീ തിന്മ പ്രവർത്തികൾ
ഹാ, കഷ്ടം! കേഴുക! കേഴുക ! ജനമേ .
സജി വർഗീസ്.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot