നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഓർമപോളകൾ ഭാഗം 2 സിനിമ

ഓർമപോളകൾ ഭാഗം 2
സിനിമ
മൂന്നുനേരം പട്ടിണി കിടന്നാലും സിനിമ കാണാതെ ജീവിക്കാൻ എനിക്ക് വയ്യ .അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഞങ്ങൾ പാരമ്പര്യമായി ഞങ്ങൾ സിനിമാഭ്രാന്തരാണ് .പക്ഷെ ഞാൻ കുറച്ചു മുതിർന്നതിനു ശേഷം എന്റെഅച്ഛൻ ഞങ്ങൾക്കൊപ്പം സിനിമ കാണാൻ വരാതെ ആയി അച്ഛൻ തനിയെ പോയി കണ്ടു അഭിപ്രായം നന്നാണെൽ മാത്രമേ ഞങ്ങളെ വിടുകയുള്ളു.അതിനോട് എനിക്ക് കടുത്ത പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും അച്ഛൻ പറഞ്ഞത് കൊണ്ട് അതിലെന്തെങ്കിലും ഉണ്ടാവും എന്ന് കരുതി ഞാൻ അതിനെ ചോദ്യം ചെയ്യാൻ മുതിര്നന്നില്ല..ടീവി കാണുമ്പോളും ആ നിയന്ത്രണങ്ങൾ ഉണ്ട് കേട്ടോ.പ്രണയരംഗംകൾ ഒക്കെ വരുന്ന പാട്ടുകളൊക്കെ വരുമ്പോൾഞങ്ങളുടെ ടീവിയുടെ കേബിൾ കണക്ഷൻ തനിയെ അങ്ങ് പോകും(അതിന്റെ മെയിൻ സ്വിച്ച് അച്ഛന്റെ റൂമിലാണ്) എന്റെ അച്ഛൻ സ്നേഹസമ്പന്നൻ ഒക്കെ ആയിരുന്നെങ്കിലും കര്ശനമായ ചിട്ടകൾ ഒക്കെ വെച്ച് പുലർത്തിയ ഒരാൾ കൂടിയായിരുന്നു ..
.ഇന്ന് എന്റെ മോൻ ടീവിയിൽ റൊമാന്റിക് പാട്ടുകളൊക്കെ അവന്റെ അച്ഛനോടൊപ്പം കണ്ടിട്ടു "ആഹാ അച്ഛാ നോക്കിക്കേ ഫഹദിന്റെ കണ്ണിൽ എന്താല്ലേ റൊമാൻസ് !കണ്ണ് കൊണ്ട് പ്രണയിക്കുന്ന നടൻ ഈ ഒറ്റ ആളെ ഉള്ളു "അച്ഛൻ തലയാട്ടി ശെരി വെക്കുന്നത് കണ്ടു ഞാൻ ഇച്ഛാഭംഗത്തോടെ ഇരിക്കും ..അവന്റെ അച്ഛനെ പോലെ ഒരു അച്ഛൻ മത്യാർന്നു എനിക്കും..ഇനി അത് പറഞ്ഞിട്ടു കാര്യമില്ലല്ലോ നമുക്കു കാര്യത്തിലേക്കു വരാം
ഷാരൂഖ് ഖാന്റെ സിനിമകളുടെ വാർത്തകളൊക്കെ വായിച്ചു ത്രില്ലടച്ചിരിക്കുന്ന കൗമാരകാലം..പതിവ് പോലെ ഞാൻ ഹോസ്റ്റലിൽ തന്നെ ..പണ്ട് ഞാൻ പറഞ്ഞിട്ടുണ്ട് " ഹിന്ദി മുജ്ജെ നഹി മാലും"..എന്നാലും ഷാരൂഖ് ഖാനല്ലേ കണ്ടുകൊണ്ടിരിക്കാമല്ലോ കുച്ച് കുച്ച് ഹോതാ ഹൈ റിലീസ് ആയി ..വീട്ടിലാരും ഹിന്ദി കാണില്ല..കാരണം ഊഹിക്കാമല്ലോ ...എനിക്ക് കാണണം ..ഹോസ്റെലിൽനിന്നു ശനി ആഴ്ച മാത്രമേ പോകാൻ പറ്റു..അച്ഛന് ഞാൻ ചെല്ലുന്ന സമയം അറിയാം ..ഹോസ്റ്റലിൽ നിന്ന് സിനിമക്ക് വിടുകയുമില്ല ..അങ്ങനെ ഒരു വെള്ളി ആഴ്ച രാവിലെ കോളേജിൽ പോയിട്ടു വൈകിട്ടു വീട്ടിലേക്കു പോകും എന്ന് വാർഡിനോട് പറഞ്ഞു ...നാട്ടിലെ വാനരസംഘത്തോട് പറഞ്ഞു വെച്ചിട്ടുണ്ട് ...വെള്ളിയാഴ്ച രാവിലെ ഞാൻ എത്തും സിനിമ ടികെറ്റ് t എടുത്തു വെച്ചേക്കുക ...ആ കൂട്ടത്തിൽ എന്റെ സ്വന്തം അനിയനുമുണ്ട് അവനാണ് എന്റെ ബെസ്റ്ഫ്രണ്ട് ..അവനോടു സ്‌കൂളിൽ അന്ന് പോകണ്ട വയറുവേദനയാണെന്നു പറയാന്പറഞ്ഞു..എന്റെ ഒരു കാര്യം..എന്നെ സമ്മതിക്കണം..അങ്ങനെ രാവിലെ കോളേജിലേക്ക് തിരിച്ചു ..അവിടെ നിന്ന് നേരെ ബസ്‌സ്റ്റോപ് ബസ് പിടിച്ചു തിരുവല്ല എന്റെ നഗരം.
തീയേറ്ററിലെത്തി ...നല്ല തിരക്കുണ്ട് ...ടികെട് എടുത്തത് കൊണ്ട് ബുദ്ധിമുട്ടില്ല ..എന്താ സിനിമ !തീർന്നത് അറിഞ്ഞില്ല ..ഇറങ്ങി വരികയാണ് അടുത്തഷോക്കു ഉള്ള ആള് നിറഞ്ഞു നിൽക്കുന്നു ടികെട് എടുക്കാനുള്ള വരി റോഡിൽ എത്തി നിക്കുന്നു ...വരിയിൽ പരിചയമുള്ളവർ ആരേലുമുണ്ടോ എത്തി വലിഞ്ഞു നോക്കി
"ചേച്ചി ..അച്ഛൻ "അനിയന്റെ നിലവിളി ..ഞാൻ അങ്ങോട്ടു നോക്കി ..എന്റെ അച്ഛൻ ..ദേ നിൽക്കുന്നു ..അച്ഛൻ എന്നാണ് ഹിന്ദി സിനിമയൊക്കെ കാണാൻ തുടങ്ങിയത് ?അച്ഛൻ ഹിന്ദി പറയുന്നതോ ഹിന്ദിയെ കുറിച്ച് പറയുന്നതോ ഞാൻ എന്റെ ജീവിതത്തിൽ കേട്ടിട്ടില്ല ..എന്നാലും എന്റെ അച്ഛാ...ഇത് ബഹുത് അച്ഛാ ആയി പോയി
ചിന്തിക്കാൻ നേരമില്ല പുറത്തേക്കു പോകാൻ ഒറ്റ വാതിലേയുള്ളു ..അവിടെയാണ് അച്ഛൻ നിക്കുന്നത്..ബാക്കി എല്ലാവര്ക്കും പോകാം എനിക്കും അനിയനും പറ്റില്ല ..അവന്റെ കൈയും പിടിച്ചു ഞാൻ വന്ന വഴി ഓടി ..വാതിൽക്കൽ നിൽക്കുന്ന സെകുരിറ്റി എന്നെ തടഞ്ഞു" ഇനി അങ്ങോട്ടു പോകാൻ പറ്റില്ല"
..അയാളെ ഒറ്റ തല്ലു തള്ളിയതെ എനിക്കോര്മയുള്ളു
"അയ്യോ അയാള് വീണു "അനിയൻ ഉറക്കെ പറയുന്നുണ്ട് ..അതൊന്നും നോക്കാൻ നേരമില്ല ഓടി ..തീയേറ്ററിനകത്തൂടെ ഓടി പിൻവശത്തു എത്തി..
"ചേച്ചി എനിക്ക് മൂത്രമൊഴിക്കണം "പാവം പേടിച്ചിട്ടാണ് എന്റെ എല്ലാ തല്ലുകൊള്ളിത്തരത്തിനും പാവം കൂട്ടു നിന്ന് അടിയും വാങ്ങും.
"പിന്നെ ഒഴിക്കാമെടാ"നമുക്കു പുറത്തു കടക്കണ്ടേ"
എന്നെ ക്കാൾ പൊക്കമുള്ള മതിൽ ...
എങ്ങനെ ചാടി എന്ന് ഇന്നും ശരിക്കു ഓർക്കുന്നില്ല
അവനേം ചാടിച്ചു
ആകെ ഒരു പുക പോലെ വഴി ഇതാണോ എന്തോ
കണ്ണും കാതും ഒക്കെ അടഞ്ഞിരിക്കുന്ന
ഷാരൂഖ്ഖാന്റെ മുഖം പോലും മറന്നു
"അച്ഛൻ കണ്ടു കാണും ഇന്ന് നമ്മളെ കൊല്ലും "അനിയൻ കരയുന്നു
"മിണ്ടാതെ വാ "അവനേം കൂടി വീട്ടിലെത്തി
അച്ഛൻ വരുന്ന വരെയുള്ള സമയമുണ്ടല്ലോ സുർത്തുക്കളേ വധശിക്ഷ കാത്തു കഴിയുന്നപ്രതിയുടെ മാനസികാവസ്ഥ എനിക്കിപ്പോ ആരും പറഞ്ഞു തരേണ്ട
അനിയന് കൂടുതൽ അടികിട്ടും അവൻ സ്‌കൂളിൽ പോയില്ല ..
അച്ഛന്റെ സ്‌കൂട്ടറിന്റെ ശബ്ദം
അച്ഛൻ വരുന്നു
"നീ നേരെത്തെ വന്നോ"?
അറിഞ്ഞു ..തീർന്നു ...കൈയിലാണോ കാലിലാണോ അടി വീഴുക !
പക്ഷെ ഈ കള്ളത്തരം ചെയ്താൽ പണ്ടേ എന്റെ മുഖത്ത് നോക്കി പിടിക്കാൻ പറ്റില്ല സാക്ഷാൽ ബ്രമ്മാവ് പോലും തോറ്റു പോകും
"അച്ഛൻ എവിടെ പോയിരുന്നു ?"
വളരെ നിഷ്കളന്കമായ ചോദ്യം ..സ്വാഭാവികം
"ഞാൻ ഒരു ഹിന്ദി സിനിമ കാണാൻ പോയി നമ്മുടെ കെ ആർ സാർ " (അച്ഛന്റെ ഉറ്റ സുഹൃത്ത് ആണ് വലിയ വക്കീൽ ആണ് ഒന്നാന്തരം സിനിമ ഭ്രാന്തനും)പറഞ്ഞിട്ടു ഷാരൂഖ് ഖാന്റെ സിനിമ കാണാൻ പോയി"
അച്ഛൻ നല്ലവനാണ് സത്യസന്ധനും.
"കൊള്ളാമോ ?"ഞാൻ അലസമായി ഒട്ടും താല്പര്യമില്ലാത്ത പോലെ
"നല്ല സിനിമയാ..പക്ഷെ നിങ്ങൾ കാണണ്ട ഹിന്ദി അല്ലെ?നിങ്ങള്ക്ക് മനസിലാകുകേല"
ഹിന്ദി മനസിലാകാത്തതല്ല അതിലെ പ്രണയമാണ് പ്രശ്നം എനിക്ൿറിഞ്ഞൂടെ
"ആണോ എന്ന പിന്നെ വേണ്ട "ഞാൻ അനിയനെ നോക്കി കണ്ണിറുക്കി
"നിന്റെ വയറു വേദന മാറിയോ?"
അനിയനോടാണ്
അവൻ അത് മറന്നു പോയിരുന്നു കണ്ണും മിഴിച്ചു നിൽപ്പാണ്
"പിന്നെ മാറിയച്ച "ഞാൻ പറഞ്ഞു അവന്റെ കാലിൽ ഒരു ചവിട്ടും കൊടുത്തു
പിന്നീട് വര്ഷങ്ങള്ക്കു ശേഷം ഞാൻ ഈ സംഭവം അച്ഛനോട് പറഞ്ഞിട്ടുണ്ട് അച്ഛൻ അന്ന് ഒരു പാട് ചിരിച്ചു ..പക്ഷേ അന്ന് ആ സ്പോട്ടിൽ കണ്ടിരുന്നെങ്കിൽ സൂരജ് വെഞ്ഞാറമൂട് പറയും പോലെ
"എന്റെ പളനിമല മുരുക ........"

Ammu

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot