വാർദ്ധക്യം നാറുന്നവർ
കഥ
കഥ
'' കുട്യോളൊക്കെ ഒറങ്ങ്യോ ഭവാനീ? ഒരൊച്ചേം അനക്കോം കേക്ക്ണ് ല്യലോ''
''രാത്രി രണ്ടു മണിക്കല്ലേ എത്തീത്? ഒറക്കല്യാണ്ടിരിയ്ക്കോ?''പ്രാതൽ കൊണ്ടുവന്ന പണിക്കാരിക്ക് മുത്തശ്ശിയുടെ ചോദ്യങ്ങൾക്കൊന്നും ഉത്തരം പറയാൻ നേരമില്ല. അടുക്കളയിൽ ചെയ്താൽ തീരാത്ത പണികളുണ്ട്.
വാതിൽ ചാരി അവൾ അപ്രത്യക്ഷയായപ്പോൾ മുത്തശ്ശി അപ്പുറത്ത് തിരിഞ്ഞുകിടന്നുറങ്ങുന്ന മുത്തശ്ശനെ കുലുക്കി വിളിച്ചു
.'' ദാ, ഇഡ്ഡലീം കാപ്പീം കൊണ്ടൊന്നു വെച്ചട്ട്ണ്ട്. കഴിയ്ക്കാ,ണീക്കു.''
''ഭവാനി വന്ന് ല്യേ? മൂത്രം കളയാണ്ടെ എങ്ങന്യാ എന്തെങ്കിലും കഴിയ്ക്കാ?''
നിറഞ്ഞു തൂങ്ങിയ മൂത്രസഞ്ചി കട്ടിലിന്റെ കൊളുത്തിൽ നിന്ന് ഊരാൻ പ്രയാസപ്പെടുകയായിരുന്നു മുത്തശ്ശൻ.

'' എന്തു ബഹളാർന്നു രാത്രി? കാറിന്റെ ഡോറടക്കണതും, പെട്ടികളു വലിക്കണതും. ഒരു ചെറ്യേ കുട്ടീടെ കരച്ചിലും കേട്ടു. അപ്പൂന്റെ കുട്യാവും, ല്ലേ? നീയ്യതൊന്നും കേട്ടട്ട്ണ്ടാവ് ല്യ. എന്തൊരൊറക്കാർന്നു!''
ഒരുക്കിവെച്ച പ്രാതൽ കിണ്ണത്തിനടുത്തേക്കെത്താൻ കട്ടിലിന്റെ അറ്റത്തെ അഴികളിൽ കെെയ് താങ്ങി മുത്തശ്ശൻ എഴുനേറ്റു. അഴിഞ്ഞുവീഴുന്ന മുണ്ടും തൂങ്ങിയാടുന്ന മൂത്രസഞ്ചിയും ഒന്നിച്ചു കെെകാര്യം ചെയ്യാൻ അയാൾ വെപ്രാളപ്പെടുന്നത് മുത്തശ്ശിയെ അസ്വസ്ഥയാക്കി.
'' അവടെ ഇരുന്ന് കഴിച്ചാ മതി. '' മേശപ്പുത്ത് വെച്ച പ്രാതൽ അയാളുടെ നേരെ നീട്ടി കൊണ്ട് മുത്തശ്ശി അയാളെ ശാന്തനാക്കാൻ ശ്രമിച്ചു.
'' ഒറക്കൊക്കെ കഴിഞ്ഞാ അമ്മിണീം അപ്പൂം കാണാൻ വരേരിക്കും അല്ലേ?'' മുത്തശ്ശിയുടെ ചോദ്യത്തിൽ അതുണ്ടാവില്ല എന്ന ഉത്തരം ഒളിഞ്ഞിരുന്നത് മനസിലാക്കാൻ മുത്തശ്ശനു വിഷമമുണ്ടായില്ല. അയാൾക്കും അറിയുന്ന ഒരു ഉത്തരമാണത്.
'' മുത്തശ്ശമ്മാരും മുത്തശ്ശിമാരും പാവക്കു്ട്യോൾടെ പോലെയാ. കുട്യോളെ ചിറിപ്പിക്കാ, കളിപ്പിക്കാ, അതൊക്ക്യാ അവരുടെ പണി.എന്റെ കഷണ്ടീലും, നിന്റെ നീണ്ട കാതിന്റെ തോടയിലും അവര് വെരലിട്ട് കളിക്കാറില്യേ?അപ്പൊക്കെ നമ്മളും ചിറിക്കും അവരും ചിറിക്കും.'' ഒന്നു നിർത്തി മുത്തശ്ശൻ തന്റെ വിഷാദാലാപം തുടർന്നു.
'' ഇപ്പോ അവരൊക്കെ വല്യോരായിപ്പോ പാവക്കുട്യോളൊക്കെ തട്ടുംപൊറത്തും നമ്മള് ഈ തെക്കെ മച്ചിലു ആയി .ആരക്കും വേണ്ട. മൂത്രം നാറണ ഈ മുറീലിക്ക് അവരു വരുഓ?''
'' കഴിഞ്ഞ കൊല്ലം യാത്ര പൊറപ്പെട്ട് കോട്ടും സൂട്ടും ട്ടട്ടാ നമ്മടെ അടുത്തുു വന്നത്.'' മുത്തശ്ശി ഓർത്തെടുത്തു. ' ഒരു കമ്പിളി കയ്യ് തന്ന് ഒന്ന് നമസ്കരീച്ചൂന്ന് വരുത്തി. അത്രതന്നെ'' മുത്തശ്ശിക്കും തന്റെ വിഷാദം തടുക്കാനായില്ല.
'' ആ കമ്പിളി പ്പൊഎവ്ട്യാ?''ആസ്പത്രിയിൽ നിന്ന് തിരിച്ചെത്തിയിട്ട് കുറച്ചു ദിവസം അതുകൊണ്ട് പുതച്ചിരുന്നത് മുത്തശ്ശന് ഓർമ്മയുണ്ട്.
' അതിലൊക്കെ മൂത്രായീപ്പോ ഭവാനി കഴുകാൻ കൊണ്ടോയീല്ല്യേ? പിന്നെന്താണ്ടായ്യേ ആവോ! അവള് ട്ത്തേരിക്കും''
' അതിലൊക്കെ മൂത്രായീപ്പോ ഭവാനി കഴുകാൻ കൊണ്ടോയീല്ല്യേ? പിന്നെന്താണ്ടായ്യേ ആവോ! അവള് ട്ത്തേരിക്കും''
മച്ചിനു പുറത്ത് ആരൊക്കയോ ഉറക്കെ സംസാരിക്കുന്നുണ്ട്.'' ''വ്യാഴാഴ്ചയായിട്ട് ദണ്ണക്കാരെ കാണണ്ട. വ്യാഴം തിരിഞ്ഞുനോക്കുംന്‌നല്ലേ പറയാ !''ആരുടേയോ കാലച്ച മച്ചിനടുത്തെത്തി അകന്നു പോവുന്നത് അവർ കാതോർത്തു.
''ഭവാനീ , ഈ പെട്ടിയെടുത്ത് കാറില് വെയ്ക്ക്.'' അപ്പുവിന്റെ ശബ്ദമാണ്.
കാറിന്റെ ഡോറടക്കുന്ന ശബ്ദം; സ്റ്റാർട്ടു ചെയ്യുന്ന ശബ്ദം. പിന്നെ നിഃശബ്ദത.
കാറിന്റെ ഡോറടക്കുന്ന ശബ്ദം; സ്റ്റാർട്ടു ചെയ്യുന്ന ശബ്ദം. പിന്നെ നിഃശബ്ദത.
ശബ്ദമുണ്ടാക്കാതെ മുത്തശ്ശനും മുത്തശ്ശിയും പുറം തിരിഞ്ഞു കിടന്നു. കഷണ്ടിയുള്ള മുത്തശ്ശനും നീണ്ട കാതുകളുള്ള മുത്തശ്ശിയും ബാലരമയിലെ ചിത്രങ്ങൾ പോലെ മെത്തയിൽ ഒട്ടിക്കിടന്നു.
Paduthol
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക