അവധിക്ക് നാട്ടിൽ പോയി കഴിഞ്ഞാൽ കാലത്തെ പ്രധാന പണി മക്കളെ സ്കൂളിൽ വിട്ട് വരുന്ന വഴി മീനോ ഇറച്ചിയോ പിന്നെ എന്തെങ്കിലും അത്യവശ്യം വേണ്ട സാധങ്ങളും വാങ്ങിച്ചോണ്ട് വരലാണ്..അപ്പഴക്ക് രാവിലത്തെ ചായ പരുപാടിയൊക്കെ കഴിഞ്ഞ് കെട്ട്യോള് ചോറിനുള്ള ഒരുക്കം തുടങ്ങിക്കാണും
മിക്കദിവസവും ഞാനും കൂടും വല്ലതും അരിഞ്ഞ് കൊടുത്തോണ്ടൊക്കെ ഒന്നും ചെയ്തില്ലേലും ആൾക്ക് കുഴപ്പമൊന്നുമില്ല
വല്ലോം മിണ്ടിയും പറഞ്ഞും കൂടെ ഉണ്ടായാൽ മതി എന്തൊരു സ്നേഹമാണെന്നറിയോ അപ്പൊ..
തിരക്കിനിടയിലും കട്ടനൊക്കെ ഇട്ട് തരും അത് വേണ്ടെങ്കിൽ നല്ല തണുപ്പ് ജ്യൂസ് സന്തോഷത്തോടെ തരുന്നോണ്ട് വേണ്ടാന്ന് പറയാറും ഇല്ല..
പിന്നെ ഒരുമിച്ചിരുന്ന് ഊണ് അത് കഴിഞ്ഞാൽ ഒരു മയക്കം പതിവാണ്..
അന്നും പതിവുപോലെ കിടക്കുന്നതിനിടയിൽ അവളുടെ ചോദ്യം
"ഇക്കാ ഞാനൊരു കാര്യം പറഞ്ഞാൽ വാങ്ങിച്ച് തരോ അതോ ദേഷ്യം പിടിക്കോ.?"
"നീ വളച്ച് കെട്ടാതെ കാര്യം പറപെണ്ണെ"
കുറച്ച് ഗൗരവം വരുത്തികൊണ്ട് ഞാൻ പറഞ്ഞു..
അത് കേട്ടതും അവളുടെ മുഖം വാടി
"എന്ന വേണ്ട അത് വിട്ടേക്ക് ഇക്കാ"ന്ന് അവൾ
"ഇവളെ കോണ്ട് ഞാൻ തോറ്റ് മനുഷ്യനെ വട്ടാക്കാതെ ഒന്ന് പറയെടി പോത്തെ"
എന്ന് പറയാനാണ് വായിൽ വന്നതെങ്കിലും സീൻ കൂടുതൽ വഷളാവണ്ടാന്ന് ആഗ്രഹം ഉള്ളോണ്ട്
"എന്റെ മോള് ഇത് വരെ എന്തെങ്കിലും ചോദിച്ചിട്ട് ഞാൻ വങ്ങിച്ച് തരാതിരുന്നിട്ടുണ്ടോ എന്തായാലും പറയ് നമുക്ക് വാങ്ങാം"ന്ന് ഒന്ന് ചേർത്ത് പിടിച്ച് പറഞ്ഞപ്പോൾ ദേ കെട്ട്യോളെ മുഖം പതിനാലാം രാവുധിച്ചപോലെ..
"അതെ നമ്മളെ റോഡിലോട്ട് തിരിയുന്ന അവിടുത്തെ രാധികയില്ലെ പിന്നെ Lic പിരിക്കുന്ന പ്രവിതേച്ചില്ലേ അവർക്കൊക്കെ ഉണ്ട് സ്ക്കൂട്ടി എനിക്കും ഒന്ന് വാങ്ങിച്ച് തരോ"
കൊഞ്ചികൊണ്ടുള്ള അവളുടെ ചോദ്യം..
കൊഞ്ചികൊണ്ടുള്ള അവളുടെ ചോദ്യം..
കേട്ടപ്പോൾ ഞാൻ ചെറുതായൊന്ന് ഞെട്ടി എന്നാലും സംഗതി കൊള്ളാം പിന്നെ ചില സമയത്തൊക്കെ ഓട്ടോ കിട്ടാനുള്ള ബുദ്ധിമുട്ടും പക്ഷേ ഇവള് ഓടിക്കോ എന്നുള്ള ഒരു സംശയം ഇല്ലാതില്ല..
"അല്ല വണ്ടി നമുക്ക് വാങ്ങിക്കാം പക്ഷേ നീ ഓടിക്കൂന്ന് ഉറപ്പുണ്ടോ..?ഞാൻ ചോദിച്ചു.
"പിന്നെ ഓടിക്കാനറിയാതെ.?" സൈക്കിൾ ബാലൻസ് മതീന്ന് രാധിക പറഞ്ഞല്ലോ..
"ആഹാ അപ്പൊ എല്ലാം പ്ലാൻ ചെയ്തേക്കണ് ല്ലേ..? എന്നാൽ വങ്ങിച്ചേക്കാം"ഞാൻ പറഞ്ഞു..
അത് കേട്ടതും എന്റെ പുന്നാരിക്കയാണെന്നും പറഞ്ഞോണ്ട് പെണ്ണ് കവിളത്തൊരു കടി സന്തോഷം കൊണ്ടാണ്..
-------------------------
വണ്ടി വാങ്ങിയ അന്ന് മുതൽ ഉച്ചക്കുള്ള എന്റെ ഉറക്കം പോയി.. ജോലിയൊക്കെ വേഗം തീർത്ത് ഊണ് കഴിഞ്ഞാൽ അവൾ പറയും..
-------------------------
വണ്ടി വാങ്ങിയ അന്ന് മുതൽ ഉച്ചക്കുള്ള എന്റെ ഉറക്കം പോയി.. ജോലിയൊക്കെ വേഗം തീർത്ത് ഊണ് കഴിഞ്ഞാൽ അവൾ പറയും..
"ഇക്കാ എനിക്ക് ഇതൊന്ന് ഓടിക്കാൻ പഠിപ്പിക്കൂ"ന്ന് പിന്നെ മക്കള് സ്ക്കൂള് വിട്ട് വരുന്നത് വരെ ഓടിക്കാൻ പഠിപ്പിക്കും
ചിലപ്പോൾ എന്തെങ്കിലും തെറ്റായി ചെയ്താൽ ഞാൻ നല്ല കിഴുക്ക് വെച്ച് കൊടുക്കും അപ്പൊ അവള് പറയും
"ഇനി ഈ വണ്ടിയില് ഞാൻ കേറൂല്ല എനിക്ക് ഓടിക്കാൻ പഠിക്കും വേണ്ടാ"ന്ന്
ഇങ്ങനെ നീയിത് എത്രമത്തെ തവണയാണ് പറയുന്നത് എന്ന് മനസ്സിൽ പറഞ്ഞ് ഞാൻ ചിരിക്കും..
ഇപ്പൊ ഒരു വിധം ഓടിക്കും എന്നാലും തനിച്ച് ദൂരെയൊന്നും വിടാറില്ലായിരുന്നു..
തിരിച്ച് വരാൻ രണ്ട് മൂന്ന് ദിവസം ഉള്ളപ്പോഴാണ് അവൾ എന്നേടൊരു കാര്യം പറയുന്നത്..
"അതെ ഇക്ക ഞാൻ എന്റെ കൂട്ടുകാരിയോട് പറഞ്ഞു നീയും വണ്ടി എടുക്കടോന്ന്"
"എന്നിട്ട്..?"
എനിക്ക് ആകാംക്ഷയായി
"എന്നിട്ട്..?"
എനിക്ക് ആകാംക്ഷയായി
"അവൾടെ ഭർത്താവ് പറഞ്ഞത്രേ"
"നിന്റെ കൂട്ടുകാരിയുടെ കെട്ട്യോന് ചിലപ്പോൾ അവൾടെ കൂടെ ജീവിക്കണം ന്ന് ആശ കാണില്ല എനിക്ക് അങ്ങനെയല്ല അത് കൊണ്ട് വാങ്ങി തരില്ലാന്ന്.."
"അങ്ങനെയാണോ ഇക്കാ..?"
വളരെ വിഷമത്തോടെ അവൾടെ ചോദ്യം
വളരെ വിഷമത്തോടെ അവൾടെ ചോദ്യം
പകച്ച് പോയി ഞാൻ ഈ പെണ്ണുങ്ങൾടെ ഒര് കാര്യം നോക്കണെ..
ഇവിടെ തിരിച്ച് വന്ന് കുറച്ച് ദിവസം കഴിഞ്ഞ് അവള് ഒരു ദിവസം പറഞ്ഞു
"ഞാനിന്ന് സ്ക്കൂട്ടിയും കൊണ്ട് ബേങ്കിലും എന്റെ വീട്ടിലും ഒക്കെ പോയല്ലോ"
ഭയങ്കര സന്തോഷവും അഭിമാനവും അവളുടെ വാക്കുകളിൽ എനിക്ക് വായിച്ചെടുക്കാൻ കഴിയുമായിരുന്നു..
എനിക്കും സന്തോഷം ഉണ്ടെങ്കിലും വണ്ടിയും കൊണ്ട് എവിടെയെങ്കിലും പോയികഴിഞ്ഞാൽ തിരിച്ച് വന്ന് വിളിക്കുന്നത് വരെ വല്ലാത്ത വീർപ്പ് മുട്ടലാണ് ഒരാപത്തും വരുത്തല്ലേന്ന് പ്രാർത്ഥനയും...
സെമീർ അറക്കൽ കുവൈത്ത്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക