Slider

ഒരു പുനർജ്ജനി...

0

ഒരു പുനർജ്ജനി...
......................................
എന്നെ മയക്കുന്ന മാസ്മര ലഹരീ..
നീ എന്നിലൊഴുകുന്നൊരു പുഴയായ്
കുളിരുകോരുന്നൊരു പ്രണയ സംഗീതമായ്..
ഗന്ധർവ്വ ഗാനമായ്...കവിതയായ്...
ഒരു നാൾ മരണമെന്നെ പുൽകുമ്പൊ
നിൻ മിഴികൾ നിറയരുതേ...
നിന്റെ കണ്ണുനീരെന്നെ തളർത്തരുതേ...
പോകേണമെനിക്കാ നിതാന്ത യാത്ര...
യാത്രയിലെനിക്ക് കൂട്ടിനായ് മഴമതി...
(നിന്റെ പ്രണയ മഴ...)
നീ പാടിയൊരാ കവിതാശീലുകൾ മതി...
നിന്നെ നോവിക്കാതെ...
നിന്റെ കൺനിറയ്ക്കാതെനിയ്ക്ക് പടിയിറങ്ങേണം...
എന്നോർമ്മതൻ നോവിൽ വെന്തുരുകുന്ന
നിനക്ക് കുളിർപകരാനായ്
പിന്നെയുമൊരു വർഷമേഘമായ് ഞാൻവരാം..
പിന്നെയുമൊരു പുനർജ്ജനിയുണ്ടെങ്കിൽ
ഞാൻ നിന്റെ കവിതയായ് പിറന്നോട്ടെ...
നിന്റെ തൂലികകളെനിക്കു ജൻമമേകട്ടെ..
നിന്റെ പ്രണയാക്ഷരങ്ങളായെനിക്ക് പെയ്തിറങ്ങേണം..
നിന്നിലൊരു ശുദ്ധ സംഗീതമായ് നിറഞ്ഞ്
നിന്റെ ആലാപനത്തിന് മാധുര്യമേകണം..
നമ്മിലെ നിസ്വാർത്ഥ സ്നേഹമായ്
നീ കോറിയിട്ട വരികൾ തിളങ്ങീടട്ടെ എന്നും...

Maya Dinesh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo