അതൊക്കെ ഒരു കാലം
************************
************************
നല്ല മഴ ആയതിൽ പ്പിന്നെ വീട്ടിൽ ടീവി പണിമുടക്കിലാണ്.. ടീവി കേടായതാവും എന്നുകരുതി കേബിൾ ചേട്ടനേം വിളിച്ചില്ല... മാളുവിനാണെങ്കിൽ പരമ ബോറടി !!!!
" അമ്മക്കൊക്കെ ടീവി ഇല്ലാണ്ടായാൽ ബോറടിക്കാറുണ്ടായിരുന്നോ ചെറുപ്പത്തിൽ" ?...
ഞാൻ ഞെട്ടിപ്പോയി
അന്ന് വീട്ടിൽ സ്വന്തമായി ടീവി ഇല്ലാന്ന് മാത്രല്ല.. പകലൊന്നും ഒരു പരിപാടിം ഉണ്ടായിരുന്നില്ല എന്ന് കൂടി കേട്ടപ്പോൾ അവൾ ഞെട്ടിപ്പോയി !!!!
അന്ന് വീട്ടിൽ സ്വന്തമായി ടീവി ഇല്ലാന്ന് മാത്രല്ല.. പകലൊന്നും ഒരു പരിപാടിം ഉണ്ടായിരുന്നില്ല എന്ന് കൂടി കേട്ടപ്പോൾ അവൾ ഞെട്ടിപ്പോയി !!!!
പിന്നെ.... എന്റെ കുട്ടീ... അന്നൊക്കെ ഒന്നു നിലത്തു നിൽക്കാൻ നേരം കിട്ടിട്ടുവേണ്ടേ ബോറടിക്കാൻ !!!
പിന്നെന്ത് ചെയ്യും... ?അവള് വിട്ടില്ല...
കളിക്കാൻ പോവും, പുസ്തകം വായിക്കും...
അപ്പൊ ടീവി ?
അന്നൊന്നും നമ്മടെ വീട്ടില് ടീവി ഉണ്ടായിരുന്നില്ല... പിന്നെ അടുത്ത വീട്ടില് പോയി കാണും.. മഹാഭാരതം ഉള്ള ഞായറാഴ്ച കളിൽ ആ വീട്ടുകാര് പുറത്തിറങ്ങില്ല.. കാരണം പുറത്തിറങ്ങിയാൽ പിന്നെ അകത്തു കേറാ നൊക്കുകില്ല... അതന്നെ അത്രക്ക് തിരക്കാ...
അന്നൊന്നും നമ്മടെ വീട്ടില് ടീവി ഉണ്ടായിരുന്നില്ല... പിന്നെ അടുത്ത വീട്ടില് പോയി കാണും.. മഹാഭാരതം ഉള്ള ഞായറാഴ്ച കളിൽ ആ വീട്ടുകാര് പുറത്തിറങ്ങില്ല.. കാരണം പുറത്തിറങ്ങിയാൽ പിന്നെ അകത്തു കേറാ നൊക്കുകില്ല... അതന്നെ അത്രക്ക് തിരക്കാ...
അപ്പൊ ആ വീട്ടുകാർക്ക് ഭയങ്കര ശല്യമാണല്ലേ ?
ഹേയ്.. എന്തു ശല്യം... അതൊക്കെ ഒരു രസമല്ലേ ?
കുട്ടികളും, അമ്മമാരും, ചേട്ടന്മാരും, വയസ്സായൊരും എല്ലാരും ഉണ്ടാവും...തമാശകൾ വരുമ്പോ എല്ലാരും ചിരിക്കും... സസ്പെൻസ് വന്നാ വല്ലാത്ത സൈലൻസ് ആയിരിക്കും... പിന്നെ ഇടവേളകളിൽ ഓരോ ചുറ്റുവട്ട വിശേഷങ്ങളും... സംഭവം നല്ല രസാ... എല്ലാരും തമ്മിൽ നല്ല അടുപ്പമല്ലേ അന്നെല്ലാം...
പിന്നെ എന്നും വൈകിട്ട് 5. 30 ക്ക് സംപ്രേക്ഷണം ആരംഭിച്ചാ, 8. 30 വരെ വല്ല പരിപാടിയും കാണും... ക്വിസ്സ്, അഭിമുഖം, നാടൻപാട്ട്, ലളിതഗാനം... അങ്ങനെ പിന്നെ ബുധനാഴ്ച്ച ചിത്രഹാർ, വ്യാഴാഴ്ച ചിത്രഗീതം...
ന്വച്ചാ എന്താ ?
ചിത്രഹാർ.. ഹിന്ദി സിനിമ പാട്ടുകൾ, ചിത്രഗീതം എന്നാ.. മലയാളം പാട്ടുകള്... അതിനിടയിൽ പരസ്യവും... നിങ്ങടെ പോലെ പരസ്യം വന്നാ ചാനൽ മാറ്റലൊന്നും ഇല്ലാ ലോ ? പക്ഷേ അന്നൊക്കെ ആ പരസ്യം വരെ ഇഷ്ടത്തോടെ ആസ്വദിച്ചു കണ്ടിരുന്നു..
ന്വച്ചാ എന്താ ?
ചിത്രഹാർ.. ഹിന്ദി സിനിമ പാട്ടുകൾ, ചിത്രഗീതം എന്നാ.. മലയാളം പാട്ടുകള്... അതിനിടയിൽ പരസ്യവും... നിങ്ങടെ പോലെ പരസ്യം വന്നാ ചാനൽ മാറ്റലൊന്നും ഇല്ലാ ലോ ? പക്ഷേ അന്നൊക്കെ ആ പരസ്യം വരെ ഇഷ്ടത്തോടെ ആസ്വദിച്ചു കണ്ടിരുന്നു..
പിന്നെ ആ ആഴ്ചത്തെ പരിപാടികളെക്കുറിച്ചുള്ള അഭിപ്രായങ്ങളുമായി പ്രതികരണം പരിപാടി... അത് ശനി ആഴ്ച്ച.... ഇന്ന് ആലോചിക്കുമ്പോ അതൊക്കെ എന്ത് ബോറ് ആയിരുന്നു എന്ന് തോന്നുമെങ്കിലും അന്നതൊക്കെ നല്ല രസായിരുന്നു... എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ള സംശയം ഈ കത്തുകളൊക്കെ ദൂരദർശൻ കേന്ദ്രത്തിലുള്ളവര് തന്നെ എഴുതുന്നതാണോ എന്നാണ്... എന്തെന്നാൽ ചോദ്യം വായിച്ചു അത് എഴുതിയവരുടെ പേര് വായിക്കും... ഇന്ന സ്ഥലത്തു നിന്നും മഞ്ജു, രഞ്ജു, കുഞ്ചു, സഞ്ജു, അഞ്ജു,...... എന്നിവർ എഴുതിയിരിക്കുന്നു.... അല്ലെങ്കിൽ വാരാപ്പുഴയിൽ നിന്നും സരിത, വിനീത, കവിത, ഭവിത,.... അങ്ങനെ ഒരേ അച്ചിൽ വാർത്തെടുത്ത പേരുകൾ...
അപ്പൊ ഞാൻ ആലോചിക്കും ഒരേ ചുറ്റുവട്ടത്ത് ഇതുപോലെ സാമ്യമുള്ള പേരുകൾ കാണുമോ ? അങ്ങനെയുണ്ടെങ്കിൽ തന്നെ അവര് എല്ലാരും കൂടി ഇങ്ങനൊരു കത്തെഴുതുമോ ?
എന്റെ വീടിന്റെ പരിസരത്ത് ഉണ്ടായിരുന്നു.. ബിനി, മിനി, അനി, സുനി, സജിനി... പക്ഷേ ഞങ്ങള് ഇതുവരെ ഒരു പ്രതികരണത്തിലേക്കും കത്തയച്ചിട്ടുമില്ല.. ഹല്ല പിന്നെ !!!
ഇപ്പൊ റേഡിയോവിലും കേൾക്കാം ഇഷ്ടഗാനം ചോദിച്ചോണ്ട് ഇതുപോലെ കുറേ ഒരേ മോഡൽ പേരുകൾ...
ആ.... അതൊക്കെ പോട്ടെ പിന്നെ അത് കഴിഞ്ഞാൽ തിരനോട്ടം ആണ്... എന്താ സംഭവം ന്ന് വെച്ചാ അടുത്ത ആഴ്ചയിലെ പരിപാടികളെന്തൊക്കെ ആണെന്ന് പറയുന്ന പരിപാടി... അപ്പോഴാണ് ഞായറാഴ്ച വൈകുന്നേരത്തെ സിനിമ ഏതാണെന്നു പറയുക...അഭിനയിക്കുന്നവരുടെ പേര് പറയും പിന്നെ കുറച്ചു സീൻ സ് കാണിക്കും...
ശനിയാഴ്ച ഉച്ചക്ക് ഏതേലും അവാർഡ് പടം ഉണ്ടാവും, ഭാഷയൊന്നും അറിയില്ല എന്നാലും കാണും. അതിനു മുൻപ് ഒരു വാർത്തയും ഉണ്ട്.. ഊമകളുടെ ഭാഷയിൽ.... ഫുൾ ആക്ഷൻ ആയിരിക്കും.. എല്ലാം രസത്തോടെ കാണും..
എന്തിനേറെ.... പരിപാടിക്കിടയിൽ തടസ്സം വരുമ്പോ ഏഴു കളറിൽ വരവരയായി സ്‌ക്രീനിൽ തെളിയും... ഒരു മൂളലിന്റെ അകമ്പടിയോടെ... അതുവരെ ആസ്വദിക്കും...
പിന്നെ പ്രമുഖ വ്യക്തികൾ ആരെങ്കിലും മരിച്ചാൽ ദുഃഖാചരണം എന്ന് പറഞ്ഞു എപ്പോഴും ഒരു വയലിൻ വായനയും ഉണ്ടാവും...
പിന്നെ അന്നൊന്നും ഈ മെഗാ സീരിയലും ഇല്ലാ,,
പിന്നെ ?
ആ... ചെറിയ സീരിയൽ ആവും. ആകെ പതിമൂന്ന് എപ്പിസോഡ് അതിൽ കഴിയും എല്ലാം... അതും ആഴ്ചയിൽ ഒരു ദിവസം ഒരു എപ്പിസോഡ്.. പിന്നത്തെ ആഴ്ച അടുത്തത്... അങ്ങനെ... പിന്നെ ഏതേലും സാധാരണ വീടായിരിക്കും.. ബീനാ ആന്റണിയോ മറ്റോ ആവും നായിക... സാധാരണ നെറ്റിയോ സാരിയോ.... സാരിക്ക് fleets പോലും ഇടില്ല.. സാരി തലപ്പ് വാരി ക്കുത്തി മുറ്റമടിക്കേം, ചട്ടിം കലോം കഴുകെം ഒക്കെ ചെയ്യും.. നമ്മുടെ അടുത്തവീട്ടിലെ കാര്യങ്ങള് പോലെ സത്യസന്ധമായ കഥകൾ...
ഞായറാഴ്ച പകല് പരിപാടിയൊന്നും കാണില്ല. വൈകിട്ടത്തെ സിനിമ മാത്രം.. പക്ഷേ അന്നൊക്കെ തുടങ്ങുന്നത് മുതൽ തീരുന്നവരെ കുത്തിയിരുന്ന് കാണും... ഇപ്പൊ വീട്ടില് ടീവിയും എപ്പോഴും സിനിമയും ആയപ്പോ ഒറ്റ സിനിമയും മുഴുവനായി കണ്ടിട്ടില്ലാ...
പിന്നെ ഒരാശ്രയം റേഡിയോ ആയിരുന്നു...എല്ലാ സാധാരണക്കാരുടെ വീട്ടിലും ഒരു റേഡിയോ ഉണ്ടാവും... അതിൽ ചലച്ചിത്രഗാനങ്ങൾ, ശബ്ദരേഖ, ലളിതഗാനപാഠം, വയലും വീടും... ഒരു മണിക്കൂർ പാട്ട് ഉണ്ടെങ്കിൽ ഗാനതരംഗിണി എന്നാണ് പേര്... പിന്നെ ഇടക്കിടക്ക് റേഡിയോ നാടകങ്ങളും ഉണ്ടാവും... അതൊക്കെ കേൾക്കുമ്പോ നമ്മൾ നേരിട്ട് കാണുന്നപോലെ തോന്നും...
ഇന്നല്ലേ എല്ലാർക്കും വലിയ തിരക്കും ടീവി ല് ഇരുപത്തിനാലുമണിക്കൂറും പരിപാടിയും... അപ്പൊ അന്നത്തത്ര രസമൊന്നും ഇല്ലാണ്ടായി..എന്താ ചെയ്യാ.... ഞാൻ നെടുവീർപ്പിട്ടു....
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക