Slider

നാവ്

0
Image may contain: 1 person, closeup

നീയെന്തിന് ചാടിമറിയുന്നു,
പതഞ്ഞുപൊങ്ങുന്നു,
നിറഞ്ഞു കവിയുമ്പോൾ
അടർന്നു വീഴുന്നു,
ഫണം വിടർത്തിയ നാഗമായ്
ഉഗ്ര വിഷം ചൊരിയുന്നു.
സർവ്വവും തച്ചുടച്ചു കളയുന്നു,
തകർത്തെറിഞ്ഞു കുതിക്കുന്നു...
നിന്നുടെ കർമത്തിന് ഇരയായി
മുറിയുന്നതെത്ര ബന്ധം ....
പല വാക്കിനാൽ കോർത്തിണക്കുവാനാകാതെ
മുറിവേൽക്കുന്നതെത്ര ഹൃദയങ്ങൾ....
അരിഞ്ഞെറിഞ്ഞീടും നാവേ ......
നിന്നെ ഞാനെന്നിൽനിന്നും
എന്നെ ഞാനീ മണ്ണിൽ നിന്നുമെന്നന്നേക്കും...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo