
ആഴി സ്വപ്നങ്ങൾ തിളച്ചാവിയെ
പുൽകുന്ന സൂര്യരേതസ്സിൻ
ഗൂഡ വഴികളിൽ തിങ്ങി
വിണ്ണിൻ വിതാനങ്ങളിലേക്ക് പറന്ന്
മേഘങ്ങൾക്ക് കരിനീല നിറം ചാർത്താം.
പുൽകുന്ന സൂര്യരേതസ്സിൻ
ഗൂഡ വഴികളിൽ തിങ്ങി
വിണ്ണിൻ വിതാനങ്ങളിലേക്ക് പറന്ന്
മേഘങ്ങൾക്ക് കരിനീല നിറം ചാർത്താം.
വിണ്ണലറിയിറങ്ങുന്ന
കൊടും നനവുകളിൽ
ഉയിരിൻ ബീജങ്ങൾ കൊളുത്തിയിറക്കി
മണ്ണിന്റെയുന്മാദം തിരതല്ലും
ചാലുകളിൽ വിതച്ച്,
സ്വത്വ കാമനകൾക്ക് തിരികൊളുത്താം
കൊടും നനവുകളിൽ
ഉയിരിൻ ബീജങ്ങൾ കൊളുത്തിയിറക്കി
മണ്ണിന്റെയുന്മാദം തിരതല്ലും
ചാലുകളിൽ വിതച്ച്,
സ്വത്വ കാമനകൾക്ക് തിരികൊളുത്താം
ഊഴി സ്വപ്നങ്ങളിൽ വളർന്നു പടർന്ന
ജൈവലവണങ്ങളെ ഗർഭം ധരിക്കാം
സ്നേഹ മൂർച്ചയുടെ യുഗങ്ങളെത്തേടി
മത്സ്യങ്ങളോടൊത്തു നീന്തിപ്പരതാം.
ഉരഗങ്ങളുടെ ജനി സ്മൃതികളിൽ
വേരും, ഇലയും
സൂര്യാഗ്നിയുമുണ്ടു നിറഞ്ഞ
പുരാതന പിറവി പുണ്യങ്ങളെ മണക്കാം.
ജൈവലവണങ്ങളെ ഗർഭം ധരിക്കാം
സ്നേഹ മൂർച്ചയുടെ യുഗങ്ങളെത്തേടി
മത്സ്യങ്ങളോടൊത്തു നീന്തിപ്പരതാം.
ഉരഗങ്ങളുടെ ജനി സ്മൃതികളിൽ
വേരും, ഇലയും
സൂര്യാഗ്നിയുമുണ്ടു നിറഞ്ഞ
പുരാതന പിറവി പുണ്യങ്ങളെ മണക്കാം.
ജീവന സംസ്കൃതി പതച്ചു നിന്ന,
ആരണ്യകങ്ങളാ,ത്മഹത്യ ചെയ്ത
സമതലങ്ങളുടെയാത്മാവിൽ
ആദി ചോദനയുടെ ജന്തു പാഠം തിരയാം.
ആരണ്യകങ്ങളാ,ത്മഹത്യ ചെയ്ത
സമതലങ്ങളുടെയാത്മാവിൽ
ആദി ചോദനയുടെ ജന്തു പാഠം തിരയാം.
പർവ്വതങ്ങളുടെ മോഹങ്ങളൊഴുകി നിറഞ്ഞ
നദി വഴികളിൽ,
കുലച്ചു നിന്ന സംസ്കാരസന്ധ്യകൾ
ബലി കഴിക്കപ്പെട്ട
വാൾമുനകളുടെ ശീൽക്കാരം
കോരിക്കുടിക്കാം.
നദി വഴികളിൽ,
കുലച്ചു നിന്ന സംസ്കാരസന്ധ്യകൾ
ബലി കഴിക്കപ്പെട്ട
വാൾമുനകളുടെ ശീൽക്കാരം
കോരിക്കുടിക്കാം.
പറവകളിൽ വളർന്നു വിങ്ങിയ
ഏകാന്തതയെ,
മരച്ചില്ലകളിൽ നിന്നും മാനത്തേക്ക്
എയ്തു നിറച്ച് രാഗമാക്കിയ വിണ്ണിനെ മണ്ണിലേക്കിറക്കി,
സ്വപ്നങ്ങളെ വിളക്കി
നക്ഷത്രങ്ങൾക്ക്
മേമ്പൊടി ചേർക്കാം.
ഏകാന്തതയെ,
മരച്ചില്ലകളിൽ നിന്നും മാനത്തേക്ക്
എയ്തു നിറച്ച് രാഗമാക്കിയ വിണ്ണിനെ മണ്ണിലേക്കിറക്കി,
സ്വപ്നങ്ങളെ വിളക്കി
നക്ഷത്രങ്ങൾക്ക്
മേമ്പൊടി ചേർക്കാം.
ഒരുമയുടെ കൈവഴികളിലൂടെ
അനാദിയിലെ മഹാസാഗരങ്ങളിലേക്ക് സ്നേഹത്തിൻ പൂന്തോണിയിൽ
ഒഴുകിയിറങ്ങാം.
ഭൂമിയുടെ കന്യകാത്വത്തിൽ
പടർന്നിറങ്ങിയ
തരുലതാദികൾ തൻ പൂവഴികളിൽ,
കിളികൾ കൊത്തിയ സായന്തനത്തെ
രാവിന്റെ നിശബ്ദതയിൽ ഉറക്കാം.
അനാദിയിലെ മഹാസാഗരങ്ങളിലേക്ക് സ്നേഹത്തിൻ പൂന്തോണിയിൽ
ഒഴുകിയിറങ്ങാം.
ഭൂമിയുടെ കന്യകാത്വത്തിൽ
പടർന്നിറങ്ങിയ
തരുലതാദികൾ തൻ പൂവഴികളിൽ,
കിളികൾ കൊത്തിയ സായന്തനത്തെ
രാവിന്റെ നിശബ്ദതയിൽ ഉറക്കാം.
സൗരയൂഥത്തിൻ വേരുകളിലേക്ക്
ജീവന്റെ ഉറയുമായിപ്പായുമ്പൊഴും
വിണ്ണുരുകി വീണുത്സവമാടുമീ
ഭൂമിയുടെ ഉള്ളെടുത്തോമനിക്കാൻ
ആദിപ്രളയ ഗർഭത്തിലേക്ക്
തിരികെ നീന്താം,സഖാക്കളായി.
ജീവന്റെ ഉറയുമായിപ്പായുമ്പൊഴും
വിണ്ണുരുകി വീണുത്സവമാടുമീ
ഭൂമിയുടെ ഉള്ളെടുത്തോമനിക്കാൻ
ആദിപ്രളയ ഗർഭത്തിലേക്ക്
തിരികെ നീന്താം,സഖാക്കളായി.
By Devamanohar
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക