Slider

നിലാവ് പോലൊരു സ്വപ്‌നം

0

°°°°°°°°°°°°°°°°°°°°°°°°°°°°°°°
എൻ്റെ സ്വപ്നങ്ങൾക്ക് വർണ്ണങ്ങൾ പെയ്തിരുന്നു
മോഹങ്ങളിൽ മഞ്ഞു തുള്ളികൾ മുത്തമിട്ടിരുന്നു
നെഞ്ചിൽ തീമഴ പെയ്യുബോഴും
പുഞ്ചിരിക്കാൻ ഞാൻ ശ്രമിച്ചിരുന്നു
പക്ഷേ ഓർമ്മകളുടെ മുള്ളുകൾ
കുത്തി നോവിച്ചു പിന്നെയും പിന്നെയും
അഴുക്കു പുരണ്ട വസ്ത്രം
എണ്ണ മയമില്ലാതെ പാറിപ്പറന്ന മുടിയിഴകളിൽ തഴുകിയ കുളിർകാറ്റ്
മഴ പെയ്തിറങ്ങിയ വഴിയിലൂടെ പാദങ്ങളിൽ
പറ്റിപ്പിടിച്ച
ചേറുമായ്
ഭിക്ഷ യാചിച്ചു നടന്ന പകലുകൾ
അങ്ങനെ ഒരു നാൾ പതിനേഴ് തികഞ്ഞ നാൾ
പോറ്റമ്മ
അവളെയൊരു സുന്ദരിയാക്കി ചമച്ചു
കണ്ണുകളിൽ കരി മഷിയും
മിന്നുന്ന ഉടയാടകളും
ഇടതൂർന്ന മുടിയിൽ മുല്ല പൂക്കളും
അവളെ ദേവലോകത്തെ സുന്ദരിമാരേക്കാൾ സുന്ദരിയാക്കി
മുറികളിൽ നിന്ന് മുറികളിലേയ്ക്ക്
പിന്നീടവൾ വില കൂടിയ
കാറുകളിൽ യാത്രയിലായിരുന്നു
ഒറ്റമുറി വാടക വീട്ടിൽ നിന്നും
ഇരുനില വീടിന്റെ കൊച്ചമ്മയായവൾ ജീവിതം തുടങ്ങി
പോറ്റമ്മയുടെ മക്കൾക്ക് നല്ല ജീവിതം
അവൾ ദാനം ചെയ്തു
ജീവിക്കാൻ ആവശ്യത്തിലധികം പണം
എന്നിട്ടും
ചേറു പുരണ്ട പട്ടുപാവാടയണിഞ്ഞ കാലത്തിൻ്റെ ഓർമ്മകൾ വീണ്ടും പെയ്തിറങ്ങി അവളെ അസ്വസ്ഥയാക്കി
സ്വയം ചാവേറായ ചില ജന്മങ്ങൾ
നിലാവ് പെയ്തിറങ്ങിയ സ്വപ്നങ്ങൾ ഇന്നും
ഇരുളിൽ അവൾ തേടുന്നു
പക്ഷേ ചുറ്റും കൂരിരുൾ മാത്രം
അവളെ ഉറ്റു നോക്കി
പക്ഷേ ആദ്യമായ് സുന്ദരി ആയ നിമിഷം മുതൽ
നിലാവിനെ ഇരുൾ കീഴ്പ്പെടുത്തിയിരുന്നു
ഒരിക്കലും ആ ഇരുട്ടിൽ നിന്നും അവൾ മോചിതയാവില്ല
അതൊരു ചങ്ങലയാണ്,ബന്ധനമാണ് ...............
രാജിരാഘവൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo