"ദേ മനുഷ്യാ.... എന്നെക്കൊണ്ട് വയ്യ കേട്ടോ ഏത് നേരവും നിങ്ങളുടെ പുറകെ ഇങ്ങനെ നടക്കാൻ. കാര്യം ഞാൻ നിന്‍റെ ഭാര്യ ഒക്കെ തന്നെയാ...ഇങ്ങനെ പണി എടുക്കാൻ ആണെങ്കിൽ വല്ല അടിമയെയും നിർത്ത്."
അടുക്കളയിൽ നിന്നു തന്റെ ശ്രീമതി അഞ്ജലിയുടെ ബഹളം കേട്ട് കൊണ്ടു ആനന്ദ് ഉറക്കച്ചടവോടെ ബെഡിൽ നിന്നു എണീറ്റു.
" ആകെ കിട്ടുന്ന ഒരു സൺഡേ പോലും മനുഷ്യൻ പണി എടുത്ത് ചാകും. അപ്പോഴാ നിന്‍റെ ഒരു ഉറക്കം.... ഒന്ന് വന്നു സഹായിച്ചാൽ എന്താ..."
"കോളേജ് തൊട്ട് എന്‍റെ പണികൾ ഒക്കെ നിനക്ക് ചെയ്ത് നല്ല ശീലം അല്ലെ..ഇനി അതൊക്കെ മാറ്റണോ ?"
ഒരു കള്ളച്ചിരിയോടെ ആനന്ദ് ചോദിച്ചു.
കയ്യിലിരുന്ന ചൂല് കൊണ്ടു ആനന്ദിന് നേരെ ഓങ്ങിക്കൊണ്ടു അവൾ തിരിച്ച് പോയി.
ഒരു കള്ളച്ചിരിയോടെ ആനന്ദ് ചോദിച്ചു.
കയ്യിലിരുന്ന ചൂല് കൊണ്ടു ആനന്ദിന് നേരെ ഓങ്ങിക്കൊണ്ടു അവൾ തിരിച്ച് പോയി.
*****************************
(ഫ്ലാഷ്ബാക്ക് )
(ഫ്ലാഷ്ബാക്ക് )
അഞ്ജലിയും ആനന്ദും ക്ലാസ്സ്‌മേറ്റ്സ് ആയിരുന്നു. ഡിഗ്രി പഠനത്തിന്റെ രണ്ടാം വർഷമാണ് രണ്ടു പേരുടെയും സൗഹൃദം പൊട്ടി മുളച്ചത്. അവർ നല്ല സുഹൃത്തുക്കൾ തന്നെ ആയിരുന്നു. അഞ്ജലി വളരെ ഉത്തരവാദിത്വം ഉള്ള കുട്ടി ആയിരുന്നു. ആനന്ദ് നേരെ തിരിച്ചും.
ആനന്ദിന്റെ അസ്‌സൈന്മെന്റ്സ് ,പ്രോജെക്ടസ് ഒക്കെ ചെയ്ത് കൊടുക്കൽ ഒക്കെ അഞ്ജലിയുടെ പണി ആയിരുന്നു ഒരു പരിധി വരെ ആനന്ദിന്‍റെ എല്ലാ കാര്യങ്ങളും ചെയ്തിരുന്നത് അഞ്ജലി ആയിരുന്നു.
കോളേജിൽ പലരും കരുതിയത് അവർ തമ്മിൽ ഇഷ്ട്ടത്തിൽ ആയിരുന്നെന്നാണ്.
പക്ഷെ അവർ തമ്മിൽ സൗഹൃദത്തിൽ കവിഞ്ഞു ഒന്നും തന്നെ ഇല്ലായിരുന്നു.
ഓരോ വർഷം കഴിയുംന്തോറും അഞ്ജലിയുടേം ആനന്ദിന്റെയും സൗഹൃദം ദൃഢമായി വന്നു.
അവരുടെ കോഴ്സ് തീരാനായി. അഞ്ജലിക്കും ആനന്ദിനും ജോലി കിട്ടി രണ്ട് ദേശത്തേക്ക് പോയി. അവരുടെ സൗഹൃദം അതെ പോലെ നില നിന്നു. നാളുകൾ കടന്നു പോയി. പെട്ടന്ന് ഒരു ദിവസം അഞ്ജലിക്ക് ആനന്ദിന്‍റെ ഫോൺ വന്നു.

"ഹലോ അഞ്ജലി...എനിക്ക് നിന്നെ അത്യാവശ്യമായിട്ട് കാണണം. ഞാൻ നിന്‍റെ ജോലി സ്ഥലത്തു എത്തീട്ടുണ്ട്.
അടുത്തുള്ള ഒരു കോഫി ഷോപ്പിൽ വച്ച് അവർ കണ്ടുമുട്ടി.
"അഞ്ജലി, കോളേജ് കഴിഞ്ഞപ്പോ തൊട്ട് ഞാൻ നിന്നെ വല്ലാതെ മിസ് ചെയ്തിരുന്നു.
എന്തോ എനിക്ക് അറിയില്ല നീ ഇല്ലാതെ പറ്റില്ല എനിക്ക്. കോളേജ് തൊട്ട് എന്‍റെ ഒട്ട് മിക്ക കാര്യങ്ങളും നീ തന്നല്ലേ ചെയ്ത് കൊണ്ടിരുന്നത് അത് എനിക്ക് ഒരു ശീലമായി പോയി. നിന്നിൽ നിന്ന് മാറി നിന്നപ്പോൾ ആണ് ഞാൻ അത് തിരിച്ചറിഞ്ഞത്."
ആനന്ദ് പറഞ്ഞു നിർത്തി.
ഒരു പുഞ്ചിരി മാത്രം ആയിരുന്നു അഞ്ജലിയുടെ മുഖത്ത്. ആ ചിരിയിൽ ആനന്ദിനു വേണ്ട മറുപടി ഉണ്ടായിരുന്നു.
പിന്നെ എല്ലാം പെട്ടന്നായിരുന്നു. അഞ്ജലിയുടെയും ആനന്ദിന്റെയും വിവാഹം കഴിഞ്ഞു....

**************************
"നീ ഇങ്ങോട്ട് വരുന്നുണ്ടോ അതോ ഞാൻ അങ്ങോട്ട് ചൂലായിട്ട് വരണോ...? " ആനന്ദിനെ ഓർമകളിൽ നിന്ന് ഉണർത്തിക്കൊണ്ടു അഞ്ജലിയുടെ ഉച്ചത്തിൽ ഉള്ള ചോദ്യം..
ഇനിയും അങ്ങോട്ട് ചെന്നില്ലെങ്കിൽ ഉള്ള ഭവിഷ്യത്തിനെ പറ്റി ഓർത്തപ്പോൾ ആനന്ദ് അങ്ങോട്ടേക്ക് ചെന്നു.
ഇനിയും അങ്ങോട്ട് ചെന്നില്ലെങ്കിൽ ഉള്ള ഭവിഷ്യത്തിനെ പറ്റി ഓർത്തപ്പോൾ ആനന്ദ് അങ്ങോട്ടേക്ക് ചെന്നു.
P.S : സംതൃപ്തമായ ഒരു കുടുംബജീവിതത്തിനു അനുസരണശീലം വളരെ വളരെ അത്യാവശ്യം ആണ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക