Showing posts with label മിന്നു മുകേഷ്. Show all posts
Showing posts with label മിന്നു മുകേഷ്. Show all posts

മരണം


ഞാൻ ഇപ്പൊ ഒരു ഹോസ്പിറ്റൽ ബെഡ്‌ഡിൽ ആണ്. എന്തോക്കെയോ കുറെ വയറുകൾ ദേഹത്ത് ഘടിപ്പിച്ചിട്ടുണ്ട്.
ചുറ്റും ഡോക്ട്ടർമാർ...നഴ്സുകൾ...
എനിക്ക് എന്താണ് സംഭവിച്ചത്...??
രാത്രി വീട്ടിൽ ഉറങ്ങാൻ കിടന്നതായിരുന്നല്ലോ...എങ്ങനെ ഇവിടെ എത്തി?...എന്നീ വിവിധ ചിന്തകൾ എന്നെ അലട്ടുകയാണ്....ഡോക്ട്ടർമാരും നഴ്സുമാരും എന്‍റെ ജീവൻ രക്ഷിക്കാനുള്ള കഠിന പ്രയത്‌നത്തിൽ ആണ്. അവർ ഇടയ്ക്ക് എന്‍റെ പൾസ്‌ നോക്കുന്നുണ്ട്. എനിക്ക് അവരോട് പ്രതികരിക്കണമെന്നുണ്ട് പക്ഷെ കഴിയുന്നില്ല..പെട്ടന്നായിരുന്നു ഞാൻ ശ്രദ്ധിച്ചത്..എല്ലാവരുടെയും മുഖത്തു ഒരു തരം നിർവികാരത...എന്‍റെ മുഖം അവർ ഒരു വെള്ള തുണി കൊണ്ടു മൂടി...എന്‍റെ മരണം സംഭവിച്ച് കഴിഞ്ഞിരിക്കുന്നു. പക്ഷെ എനിക്ക് എങ്ങനെ മരിക്കാനാകും? ജീവിച്ച് കൊതി തീർന്നിട്ടില്ല എനിക്ക്...ഒരു ജീവിതം തുടങ്ങുന്നതിനു മുൻപേ ഞാൻ എല്ലാവരെയും പിരിഞ്ഞ് പോവുകയാണോ? എനിക്ക് തന്നെ വിശ്വാസം ആയില്ല...എനിക്ക് ഉറക്കെ പറയണം എന്ന് തോന്നി...ഞാൻ മരിച്ചിട്ടില്ല എന്ന് പക്ഷെ ആര് കേൾക്കാൻ....തമാശക്ക് ആണെങ്കിലും ഞാൻ ഇടയ്ക്ക് പറയുമായിരുന്നു...മരിക്ക്‌ന്നെങ്കിൽ ഒരു വേദനയും അറിയാതെ മരിക്കണമെന്നു...പക്ഷെ ഇത്ര പെട്ടന്ന്... ഡോക്ടർ മുറി വിട്ടു പുറത്തേക്ക് പോവുന്നത് ഞാൻ
കണ്ടു. പുറത്തു കരഞ്ഞു കലങ്ങിയ കണ്ണുമായി നിൽക്ക്‌ന്ന അമ്മയെയും തകർന്നു നിൽക്ക്‌ന്ന അച്ഛനെയും ഞാൻ കണ്ടു...അച്ഛന്റെ തോളിൽ തട്ടി ഡോക്ടർ പറയുന്നത് ഞാൻ കേട്ടു.. "കാർഡിയാക് അറസ്റ്റ് ആയിരുന്നു...ഞങ്ങൾ പരമാവധി ശ്രമിച്ചു..ബട്ട് വീ കുടിന്റ് സേവ് ഹേർ..."
അത്രയും പറഞ്ഞ് ഡോക്ടർ നടന്നകന്നു..
അമ്മയുടെയും അച്ഛന്റെയും അവസ്ഥ കണ്ടിട്ടു എനിക്ക് സഹിക്കാൻ ആയില്ല..അവർ എന്‍റെ അടുത്തേയ്ക്ക് വന്നു.എന്നെ നോക്കി കുറെ നേരം കരഞ്ഞു. പിന്നെ എന്നെ എന്‍റെ വീട്ടിലേക്ക് കൊണ്ടു പോയി..എന്‍റെ അവസാനത്തെ യാത്ര...അവിടെ എന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും വിവരമറിഞ്ഞ് എത്തിയിരുന്നു...എന്നെ ആൾക്കാർ ഇത്രയധികം സ്നേഹിച്ചിരുന്നോ?അല്ലെങ്കിലും മനുഷ്യരുടെ വില അറിയണമെങ്കിൽ അയാൾ മരിക്കണം എന്ന് പറയുന്നത് എത്ര ശരി ആണ്..
എന്‍റെ കോളേജ് നിന്ന് കൂട്ടുകാർ ഒക്കെ വന്നിട്ടുണ്ട്...അവരെ കാണിച്ച കൊണ്ടു അമ്മ പറയുന്നുണ്ട് "കണ്ണ് തുറക്ക് മോനെ എണീയ്ക്ക്‌.." പല വട്ടം ഈ ഡയലോഗ് എന്‍റെ ചെവിയിൽ മുഴങ്ങി കേട്ടു.. പെട്ടന്ന് ഞാൻ ഞെട്ടി എണീറ്റു..."സമയം എത്ര ആയെന്നാ വിചാരം... കോളേജിൽ പോകുന്നില്ലേ ? എത്ര നേരം ആയി കണ്ണ് തുറക്കാൻ പറയുന്നു..? കെട്ടിക്കാറായി...ഇപ്പോഴും കൊച്ചു കുട്ടിയാണെന്ന വിചാരം... " അമ്മയുടെ സ്ഥിരം ശകാരം...പക്ഷെ അത് കേട്ടപ്പോ എനിക്ക് എപ്പോഴും തോന്നുന്ന പോലെ ഈർഷ്യ തോന്നിയില്ല..മറിച്ച് സന്തോഷം ആയിരുന്നു... ആ കണ്ടത് ഒരു സ്വപ്നം ആരാണെന്ന തിരിച്ചറിവോടെ ഞാൻ എണീറ്റു....


by: Minnu Mukesh

ദേ മനുഷ്യാ


"ദേ മനുഷ്യാ.... എന്നെക്കൊണ്ട് വയ്യ കേട്ടോ ഏത് നേരവും നിങ്ങളുടെ പുറകെ ഇങ്ങനെ നടക്കാൻ. കാര്യം ഞാൻ നിന്‍റെ ഭാര്യ ഒക്കെ തന്നെയാ...ഇങ്ങനെ പണി എടുക്കാൻ ആണെങ്കിൽ വല്ല അടിമയെയും നിർത്ത്."
അടുക്കളയിൽ നിന്നു തന്റെ ശ്രീമതി അഞ്ജലിയുടെ ബഹളം കേട്ട് കൊണ്ടു ആനന്ദ് ഉറക്കച്ചടവോടെ ബെഡിൽ നിന്നു എണീറ്റു.
" ആകെ കിട്ടുന്ന ഒരു സൺ‌ഡേ പോലും മനുഷ്യൻ പണി എടുത്ത് ചാകും. അപ്പോഴാ നിന്‍റെ ഒരു ഉറക്കം.... ഒന്ന് വന്നു സഹായിച്ചാൽ എന്താ..."
"കോളേജ് തൊട്ട് എന്‍റെ പണികൾ ഒക്കെ നിനക്ക് ചെയ്ത് നല്ല ശീലം അല്ലെ..ഇനി അതൊക്കെ മാറ്റണോ ?"
ഒരു കള്ളച്ചിരിയോടെ ആനന്ദ് ചോദിച്ചു.
കയ്യിലിരുന്ന ചൂല് കൊണ്ടു ആനന്ദിന് നേരെ ഓങ്ങിക്കൊണ്ടു അവൾ തിരിച്ച് പോയി.
*****************************
(ഫ്ലാഷ്ബാക്ക് )
അഞ്ജലിയും ആനന്ദും ക്ലാസ്സ്‌മേറ്റ്സ് ആയിരുന്നു. ഡിഗ്രി പഠനത്തിന്റെ രണ്ടാം വർഷമാണ് രണ്ടു പേരുടെയും സൗഹൃദം പൊട്ടി മുളച്ചത്. അവർ നല്ല സുഹൃത്തുക്കൾ തന്നെ ആയിരുന്നു. അഞ്ജലി വളരെ ഉത്തരവാദിത്വം ഉള്ള കുട്ടി ആയിരുന്നു. ആനന്ദ് നേരെ തിരിച്ചും.
ആനന്ദിന്റെ അസ്‌സൈന്മെന്റ്സ് ,പ്രോജെക്ടസ് ഒക്കെ ചെയ്ത് കൊടുക്കൽ ഒക്കെ അഞ്ജലിയുടെ പണി ആയിരുന്നു ഒരു പരിധി വരെ ആനന്ദിന്‍റെ എല്ലാ കാര്യങ്ങളും ചെയ്തിരുന്നത് അഞ്ജലി ആയിരുന്നു.
കോളേജിൽ പലരും കരുതിയത് അവർ തമ്മിൽ ഇഷ്ട്ടത്തിൽ ആയിരുന്നെന്നാണ്.
പക്ഷെ അവർ തമ്മിൽ സൗഹൃദത്തിൽ കവിഞ്ഞു ഒന്നും തന്നെ ഇല്ലായിരുന്നു.
ഓരോ വർഷം കഴിയുംന്തോറും അഞ്ജലിയുടേം ആനന്ദിന്റെയും സൗഹൃദം ദൃഢമായി വന്നു.
അവരുടെ കോഴ്സ് തീരാനായി. അഞ്ജലിക്കും ആനന്ദിനും ജോലി കിട്ടി രണ്ട് ദേശത്തേക്ക് പോയി. അവരുടെ സൗഹൃദം അതെ പോലെ നില നിന്നു. നാളുകൾ കടന്നു പോയി. പെട്ടന്ന് ഒരു ദിവസം അഞ്ജലിക്ക് ആനന്ദിന്‍റെ ഫോൺ വന്നു.
"ഹലോ അഞ്ജലി...എനിക്ക് നിന്നെ അത്യാവശ്യമായിട്ട് കാണണം. ഞാൻ നിന്‍റെ ജോലി സ്ഥലത്തു എത്തീട്ടുണ്ട്.
അടുത്തുള്ള ഒരു കോഫി ഷോപ്പിൽ വച്ച് അവർ കണ്ടുമുട്ടി.
"അഞ്ജലി, കോളേജ് കഴിഞ്ഞപ്പോ തൊട്ട് ഞാൻ നിന്നെ വല്ലാതെ മിസ് ചെയ്തിരുന്നു.
എന്തോ എനിക്ക് അറിയില്ല നീ ഇല്ലാതെ പറ്റില്ല എനിക്ക്. കോളേജ് തൊട്ട് എന്‍റെ ഒട്ട് മിക്ക കാര്യങ്ങളും നീ തന്നല്ലേ ചെയ്ത് കൊണ്ടിരുന്നത് അത് എനിക്ക് ഒരു ശീലമായി പോയി. നിന്നിൽ നിന്ന് മാറി നിന്നപ്പോൾ ആണ് ഞാൻ അത് തിരിച്ചറിഞ്ഞത്."
ആനന്ദ് പറഞ്ഞു നിർത്തി.
ഒരു പുഞ്ചിരി മാത്രം ആയിരുന്നു അഞ്ജലിയുടെ മുഖത്ത്. ആ ചിരിയിൽ ആനന്ദിനു വേണ്ട മറുപടി ഉണ്ടായിരുന്നു.
പിന്നെ എല്ലാം പെട്ടന്നായിരുന്നു. അഞ്ജലിയുടെയും ആനന്ദിന്റെയും വിവാഹം കഴിഞ്ഞു....
**************************
"നീ ഇങ്ങോട്ട് വരുന്നുണ്ടോ അതോ ഞാൻ അങ്ങോട്ട് ചൂലായിട്ട് വരണോ...? " ആനന്ദിനെ ഓർമകളിൽ നിന്ന് ഉണർത്തിക്കൊണ്ടു അഞ്ജലിയുടെ ഉച്ചത്തിൽ ഉള്ള ചോദ്യം..
ഇനിയും അങ്ങോട്ട് ചെന്നില്ലെങ്കിൽ ഉള്ള ഭവിഷ്യത്തിനെ പറ്റി ഓർത്തപ്പോൾ ആനന്ദ് അങ്ങോട്ടേക്ക് ചെന്നു.
P.S : സംതൃപ്തമായ ഒരു കുടുംബജീവിതത്തിനു അനുസരണശീലം വളരെ വളരെ അത്യാവശ്യം ആണ് 

പ്രണയം


ഏറെ പ്രതീക്ഷയോടെയാണ് മീര രാവിലെ കോളേജിലെക്ക് പുറപ്പെട്ടത്. തന്റെ ജീവിതത്തിലെ ഒരു പുതിയ അധ്യായം തുടങ്ങാൻ പോവുകയാണ്. സ്വപ്നങ്ങൾക്ക് നിറങ്ങളും ചിറകുകളും വയ്ക്കുന്ന കാലഘട്ടം...ക്യാമ്പസ് ജീവിതം
കോളേജ് കവാടത്തിനു മുൻപിൽ കൗതുകത്തോടെ അവൾ നിന്നു.
നവാഗതരെ സ്വാഗതം ചെയ്തു കൊണ്ടുള്ള ബാനറുകൾ,തോരണങ്ങൾ...
14 വർഷം ദുബായിയിലെ ശീതികരിച്ച ക്ളാസ്സ്മുറികളിൽ ഇരുന്ന് പഠിച്ച അവൾക്ക് അതൊക്കെ പുതിയ കാഴ്ചകൾ ആയിരുന്നു. ഒന്നാം വർഷക്കാരുടെ സോഷിയോലോജി ക്ളാസ്സിൽ അവൾ ചെന്നു.
അധ്യാപകൻ ക്ളാസ്സിൽ കയറിയ നിമിഷങ്ങൾക്കുള്ളിൽ തന്നെ ക്യാമ്പസ്സിന്റെ ഇടനാഴിയിൽ നിന്നു ഉയർന്നു കേട്ടു.
"ഇൻക്വിലാബ് സിന്ദാബാദ്
എസ്. എഫ്.ഐ സിന്ദാബാദ്"
"നാശം ! തുടക്കം തന്നെ സമരം..."
സാറിന്റെ വക കമന്റ്.
ഒരു കൂട്ടം വിദ്യാർത്ഥികൾ കൊടികൾ ഓക്കെ ആയി ക്ളാസ്സ്മുറിയുടെ വാതിൽക്കൽ എത്തി. ആ കൂടുടത്തിൽ നിന്നു ഒരു ചെറുപ്പക്കാരൻ ക്ളാസ്സിലെക്ക് കടന്നു വന്നു. കോളേജിലെ വിപ്ളവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നേതാവാണ് കക്ഷി, സഖാവ് ദേവൻ. മൊത്തത്തിൽ ഒരു ലക്ഷണമൊത്ത കമ്മ്യൂണിസ്റ്റ്. ക്ളാസ്സിന്റെ നടുവിൽ നിന്നു ഒരുഗ്രൻ തീപ്പൊരി പ്രസംഗം. ക്ളാസ്സിലെ മിക്ക പെൺകുട്ടികളും അയാളെ ആരാധനയോടെ നോക്കുന്ന കൂടുടത്തിൽ മീരയും ഉണ്ടായിരുന്നു. ആദ്യ ദിവസം തന്നെ സമരംവിളിച്ചതിന്റെ നിരാശയിൽ അവൾ വീട്ടിലേക്ക് മടങ്ങി.
********************************
ഉച്ചക്ക് ഉള്ള ഇന്റെർവെലിന് ക്യാന്റീനിലെക്ക് പോകുന്നതിനു ഇടയ്ക്ക് ആണ് മീരയെയും കൂട്ടുകാരികളെയും ഒരു കൂട്ടം സീനിയർ വിദ്യാർത്ഥികൾ വളഞ്ഞത്. റാഗിങ് ആണ് ഉദ്ദേശം. ചെറിയ ഒരു ഭീതി ഉള്ളിൽ
ഉണ്ടെങ്കിലും അവൾ അത് പുറത്തു കാണിക്കാതെ നിന്നു.കൂട്ടത്തിൽ ഒരുവൻ മീരയോടു ഇടയിൽ ഉള്ള ഒരുവനെ പ്രൊപ്പോസ് ചെയ്യാൻ പറഞ്ഞു. അവൾ അതിനു മടിഞ്ഞു നിന്നപ്പോൾ അവർ അവളോട് കയർത്തു സംസാരിച്ചു. അത് വരെ ഉള്ളിൽ സംഭരിച്ചു വച്ച ധൈര്യം അതോടു കൂടെ ചോർന്നു പോയി...
അവൾ ചുറ്റും ഒന്ന് നോക്കി.. അപ്പോൾ അതാ വരുന്നു സഖാവ് ദേവൻ. ദേവനെ കണ്ടതും സീനിയർ വിരുതന്മാർ പരുങ്ങലിൽ ആയി.
"എന്താ ഇവിടെ ? ക്യാമ്പസ്സിൽ റാഗിങ് നിരോധനം ഉള്ളത് അറിയില്ലേ ?"
തന്റെ ഘന ഗാംഭീര്യം ഉള്ള ശബ്ദത്തിൽ ചോദിച്ചു.
" അത് സഖാവെ , ഞങ്ങൾ വെറുതെ പരിചയപ്പെടാൻ... "
"പരിചയപ്പെടലോക്കെ മതി..ക്ളാസ്സിൽ കേറാൻ നോക്ക്...
ദേവൻ മീരയെ നോക്കി പറഞ്ഞു...
അവൾക്ക് എന്തെങ്കിലും പറയാനാവുന്നതിനു മുൻപ് അയാൾ നടന്നകന്നു.
ആ ഇടക്ക് ആണ് കോളേജ് യൂണിയൻ മാഗസിനിൽ ദേവന്റെ കവിതയും കഥയും മീരയുടെ ശ്രദ്ധയിൽ പെടുന്നത്. പൊതുവെ ഒരു പുസ്തകപ്പുഴു ആയിരുന്ന അവളെ ആ രചനകൾ ആകർഷിച്ചു...ദേവന്റെ രചനകൾ അവൾ തിരഞ്ഞു പിടിച്ചു വായിക്കാൻ തുടങ്ങി. ആരാധന പ്രണയത്തിനു വഴി മാറിയത് അവൾ പോലും അറിഞ്ഞില്ല
ദേവനോടു സംസാരിക്കാനുള്ള വഴികളെ പറ്റി ആയി അവളുടെ ചിന്ത. അങ്ങനെ ഇരിക്കെ ആണ് കോളേജിൽ ഇലക്ഷൻ വരുന്നത്.രാഷ്ട്രീയത്തിന്‍റെ എ ബ് സി ഡി
പോലും അറിയില്ലെങ്കിലും ദേവൻ ആയിട്ടു
അടുക്കാൻ വേണ്ടി സ്ഥാനാർഥി ആവാൻ തീരുമാനിച്ചു. പ്രചരണങ്ങൾക്കിടെ അവർ രണ്ടു‌ പേരും മാത്രം ഉള്ള ഒരു വേളയിൽ അവൾ ചോദിച്ചു :
" എന്തേ ഇപ്പോ ഒന്നും എഴുതാറില്ലേ ?"
ഒരു മറുപടി കിട്ടും മുൻപ് അവൾ പറഞ്ഞു തുടങ്ങി ,
"കോളേജ് മാഗസിനിൽ ഓക്കെ ഞാൻ കണ്ടിരുന്നു ഏട്ടൻ എഴുതിയ കഥകളും കവിതകളും ഓക്കെ.... "
അവൾ താൻ എഴുതിയ രചനകളെ പറ്റി വാ തോരാതെ പറയുന്നത് അവൻ നോക്കി നിന്നു.
അത് വരെ കോളേജിൽ എല്ലവരും അവനെ വിളിച്ചിരുന്നത് 'സഖാവെ' എന്നായിരുന്നു. ഇവൾ മാത്രം...ആ വിളിയിൽ എന്തോ ഒരു സുഖം ഉള്ളതായി അവനും തോന്നി.
പതിയെ പതിയെ അവർ സംസാരിക്കാൻ തുടങ്ങി.അവർ സുഹൃത്തുക്കൾ ആയി.
സൂര്യന് കീഴിൽ ഉള്ളത് എന്തും അവർക്ക് ഇടയിൽ ചർച്ച വിഷയങ്ങൾ ആയി.
കോളേജ് അങ്കണത്തിന്റെ ഒത്ത നടുക്ക് ഉള്ള ഗുൽമോഹറിന്റെ ചുവട്ടിൽ ഇരിക്കുകയിരുന്നു അവർ രണ്ടു‌ പേരും.
"ഇയാൾക്കെന്നെ കല്യാണം കഴിച്ചൂടെ ?"
പെട്ടന്നായിരുന്നു അവളുടെ ചോദ്യം.
"നിങ്ങൾ മിക്ക സഖാന്മാരുടെ ക്ളിഷേ ഒന്നും എനിക്ക് കേൾക്കണ്ട...പ്രാരബ്ധം..വീട്ടിലെ അവസ്ഥ..നമ്മളുടെ ഭാവി... രാഷ്ട്രീയ ജീവിതം ഇതൊന്നും എനിക്ക് പ്രശ്നം അല്ല..എനിക്ക് ഒരു ഉറപ്പു മാത്രം കിട്ടിയാൽ മതി..കാത്തിരുന്നോളാം ഞാൻ...
അവളെ കണ്ടത് മുതൽ ആശിച്ചിരുന്ന കാര്യമാണ് അവൾ ഇപ്പോൾ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്...അർഹിക്കാനാവുന്നതേ ആശിക്കാവു എന്ന് എവിടെയോ കേട്ടത് കൊണ്ടു മനപ്പൂർവം ഒന്നും ആരോടും പറഞ്ഞില്ല
" എന്താ സഖാവെ ഒരു ആലോചന എന്നെ എങ്ങനാ ഒഴിവാക്കുന്നെന്ന് ആലോചിക്കുകയാനോ ?
അവനെ ആലോചനയിൽ നിന്ന് ഉണർത്തിക്കൊണ്ടു അവളുടെ ചോദ്യം...
മറുപടി ആയി അവൻ അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു... അന്ന് അവൾ തിരിച്ചറിഞ്ഞു ഈ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം അവളുടെ ദേവന്റെ നെഞ്ചിൽ ആണെന്ന്.
അവരുടെ പ്രണയം ആഘോഷിക്കാനെന്നോണം പെയ്തു തുടങ്ങി...
അവർ ആ മഴ ഒരുമിച്ച് നനഞ്ഞു...

By: Minnu Mukesh

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo