Slider

പ്രണയം

0

ഏറെ പ്രതീക്ഷയോടെയാണ് മീര രാവിലെ കോളേജിലെക്ക് പുറപ്പെട്ടത്. തന്റെ ജീവിതത്തിലെ ഒരു പുതിയ അധ്യായം തുടങ്ങാൻ പോവുകയാണ്. സ്വപ്നങ്ങൾക്ക് നിറങ്ങളും ചിറകുകളും വയ്ക്കുന്ന കാലഘട്ടം...ക്യാമ്പസ് ജീവിതം
കോളേജ് കവാടത്തിനു മുൻപിൽ കൗതുകത്തോടെ അവൾ നിന്നു.
നവാഗതരെ സ്വാഗതം ചെയ്തു കൊണ്ടുള്ള ബാനറുകൾ,തോരണങ്ങൾ...
14 വർഷം ദുബായിയിലെ ശീതികരിച്ച ക്ളാസ്സ്മുറികളിൽ ഇരുന്ന് പഠിച്ച അവൾക്ക് അതൊക്കെ പുതിയ കാഴ്ചകൾ ആയിരുന്നു. ഒന്നാം വർഷക്കാരുടെ സോഷിയോലോജി ക്ളാസ്സിൽ അവൾ ചെന്നു.
അധ്യാപകൻ ക്ളാസ്സിൽ കയറിയ നിമിഷങ്ങൾക്കുള്ളിൽ തന്നെ ക്യാമ്പസ്സിന്റെ ഇടനാഴിയിൽ നിന്നു ഉയർന്നു കേട്ടു.
"ഇൻക്വിലാബ് സിന്ദാബാദ്
എസ്. എഫ്.ഐ സിന്ദാബാദ്"
"നാശം ! തുടക്കം തന്നെ സമരം..."
സാറിന്റെ വക കമന്റ്.
ഒരു കൂട്ടം വിദ്യാർത്ഥികൾ കൊടികൾ ഓക്കെ ആയി ക്ളാസ്സ്മുറിയുടെ വാതിൽക്കൽ എത്തി. ആ കൂടുടത്തിൽ നിന്നു ഒരു ചെറുപ്പക്കാരൻ ക്ളാസ്സിലെക്ക് കടന്നു വന്നു. കോളേജിലെ വിപ്ളവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നേതാവാണ് കക്ഷി, സഖാവ് ദേവൻ. മൊത്തത്തിൽ ഒരു ലക്ഷണമൊത്ത കമ്മ്യൂണിസ്റ്റ്. ക്ളാസ്സിന്റെ നടുവിൽ നിന്നു ഒരുഗ്രൻ തീപ്പൊരി പ്രസംഗം. ക്ളാസ്സിലെ മിക്ക പെൺകുട്ടികളും അയാളെ ആരാധനയോടെ നോക്കുന്ന കൂടുടത്തിൽ മീരയും ഉണ്ടായിരുന്നു. ആദ്യ ദിവസം തന്നെ സമരംവിളിച്ചതിന്റെ നിരാശയിൽ അവൾ വീട്ടിലേക്ക് മടങ്ങി.
********************************
ഉച്ചക്ക് ഉള്ള ഇന്റെർവെലിന് ക്യാന്റീനിലെക്ക് പോകുന്നതിനു ഇടയ്ക്ക് ആണ് മീരയെയും കൂട്ടുകാരികളെയും ഒരു കൂട്ടം സീനിയർ വിദ്യാർത്ഥികൾ വളഞ്ഞത്. റാഗിങ് ആണ് ഉദ്ദേശം. ചെറിയ ഒരു ഭീതി ഉള്ളിൽ
ഉണ്ടെങ്കിലും അവൾ അത് പുറത്തു കാണിക്കാതെ നിന്നു.കൂട്ടത്തിൽ ഒരുവൻ മീരയോടു ഇടയിൽ ഉള്ള ഒരുവനെ പ്രൊപ്പോസ് ചെയ്യാൻ പറഞ്ഞു. അവൾ അതിനു മടിഞ്ഞു നിന്നപ്പോൾ അവർ അവളോട് കയർത്തു സംസാരിച്ചു. അത് വരെ ഉള്ളിൽ സംഭരിച്ചു വച്ച ധൈര്യം അതോടു കൂടെ ചോർന്നു പോയി...
അവൾ ചുറ്റും ഒന്ന് നോക്കി.. അപ്പോൾ അതാ വരുന്നു സഖാവ് ദേവൻ. ദേവനെ കണ്ടതും സീനിയർ വിരുതന്മാർ പരുങ്ങലിൽ ആയി.
"എന്താ ഇവിടെ ? ക്യാമ്പസ്സിൽ റാഗിങ് നിരോധനം ഉള്ളത് അറിയില്ലേ ?"
തന്റെ ഘന ഗാംഭീര്യം ഉള്ള ശബ്ദത്തിൽ ചോദിച്ചു.
" അത് സഖാവെ , ഞങ്ങൾ വെറുതെ പരിചയപ്പെടാൻ... "
"പരിചയപ്പെടലോക്കെ മതി..ക്ളാസ്സിൽ കേറാൻ നോക്ക്...
ദേവൻ മീരയെ നോക്കി പറഞ്ഞു...
അവൾക്ക് എന്തെങ്കിലും പറയാനാവുന്നതിനു മുൻപ് അയാൾ നടന്നകന്നു.
ആ ഇടക്ക് ആണ് കോളേജ് യൂണിയൻ മാഗസിനിൽ ദേവന്റെ കവിതയും കഥയും മീരയുടെ ശ്രദ്ധയിൽ പെടുന്നത്. പൊതുവെ ഒരു പുസ്തകപ്പുഴു ആയിരുന്ന അവളെ ആ രചനകൾ ആകർഷിച്ചു...ദേവന്റെ രചനകൾ അവൾ തിരഞ്ഞു പിടിച്ചു വായിക്കാൻ തുടങ്ങി. ആരാധന പ്രണയത്തിനു വഴി മാറിയത് അവൾ പോലും അറിഞ്ഞില്ല
ദേവനോടു സംസാരിക്കാനുള്ള വഴികളെ പറ്റി ആയി അവളുടെ ചിന്ത. അങ്ങനെ ഇരിക്കെ ആണ് കോളേജിൽ ഇലക്ഷൻ വരുന്നത്.രാഷ്ട്രീയത്തിന്‍റെ എ ബ് സി ഡി
പോലും അറിയില്ലെങ്കിലും ദേവൻ ആയിട്ടു
അടുക്കാൻ വേണ്ടി സ്ഥാനാർഥി ആവാൻ തീരുമാനിച്ചു. പ്രചരണങ്ങൾക്കിടെ അവർ രണ്ടു‌ പേരും മാത്രം ഉള്ള ഒരു വേളയിൽ അവൾ ചോദിച്ചു :
" എന്തേ ഇപ്പോ ഒന്നും എഴുതാറില്ലേ ?"
ഒരു മറുപടി കിട്ടും മുൻപ് അവൾ പറഞ്ഞു തുടങ്ങി ,
"കോളേജ് മാഗസിനിൽ ഓക്കെ ഞാൻ കണ്ടിരുന്നു ഏട്ടൻ എഴുതിയ കഥകളും കവിതകളും ഓക്കെ.... "
അവൾ താൻ എഴുതിയ രചനകളെ പറ്റി വാ തോരാതെ പറയുന്നത് അവൻ നോക്കി നിന്നു.
അത് വരെ കോളേജിൽ എല്ലവരും അവനെ വിളിച്ചിരുന്നത് 'സഖാവെ' എന്നായിരുന്നു. ഇവൾ മാത്രം...ആ വിളിയിൽ എന്തോ ഒരു സുഖം ഉള്ളതായി അവനും തോന്നി.
പതിയെ പതിയെ അവർ സംസാരിക്കാൻ തുടങ്ങി.അവർ സുഹൃത്തുക്കൾ ആയി.
സൂര്യന് കീഴിൽ ഉള്ളത് എന്തും അവർക്ക് ഇടയിൽ ചർച്ച വിഷയങ്ങൾ ആയി.
കോളേജ് അങ്കണത്തിന്റെ ഒത്ത നടുക്ക് ഉള്ള ഗുൽമോഹറിന്റെ ചുവട്ടിൽ ഇരിക്കുകയിരുന്നു അവർ രണ്ടു‌ പേരും.
"ഇയാൾക്കെന്നെ കല്യാണം കഴിച്ചൂടെ ?"
പെട്ടന്നായിരുന്നു അവളുടെ ചോദ്യം.
"നിങ്ങൾ മിക്ക സഖാന്മാരുടെ ക്ളിഷേ ഒന്നും എനിക്ക് കേൾക്കണ്ട...പ്രാരബ്ധം..വീട്ടിലെ അവസ്ഥ..നമ്മളുടെ ഭാവി... രാഷ്ട്രീയ ജീവിതം ഇതൊന്നും എനിക്ക് പ്രശ്നം അല്ല..എനിക്ക് ഒരു ഉറപ്പു മാത്രം കിട്ടിയാൽ മതി..കാത്തിരുന്നോളാം ഞാൻ...
അവളെ കണ്ടത് മുതൽ ആശിച്ചിരുന്ന കാര്യമാണ് അവൾ ഇപ്പോൾ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്...അർഹിക്കാനാവുന്നതേ ആശിക്കാവു എന്ന് എവിടെയോ കേട്ടത് കൊണ്ടു മനപ്പൂർവം ഒന്നും ആരോടും പറഞ്ഞില്ല
" എന്താ സഖാവെ ഒരു ആലോചന എന്നെ എങ്ങനാ ഒഴിവാക്കുന്നെന്ന് ആലോചിക്കുകയാനോ ?
അവനെ ആലോചനയിൽ നിന്ന് ഉണർത്തിക്കൊണ്ടു അവളുടെ ചോദ്യം...
മറുപടി ആയി അവൻ അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു... അന്ന് അവൾ തിരിച്ചറിഞ്ഞു ഈ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം അവളുടെ ദേവന്റെ നെഞ്ചിൽ ആണെന്ന്.
അവരുടെ പ്രണയം ആഘോഷിക്കാനെന്നോണം പെയ്തു തുടങ്ങി...
അവർ ആ മഴ ഒരുമിച്ച് നനഞ്ഞു...

By: Minnu Mukesh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo