Slider

മരണം

0

ഞാൻ ഇപ്പൊ ഒരു ഹോസ്പിറ്റൽ ബെഡ്‌ഡിൽ ആണ്. എന്തോക്കെയോ കുറെ വയറുകൾ ദേഹത്ത് ഘടിപ്പിച്ചിട്ടുണ്ട്.
ചുറ്റും ഡോക്ട്ടർമാർ...നഴ്സുകൾ...
എനിക്ക് എന്താണ് സംഭവിച്ചത്...??
രാത്രി വീട്ടിൽ ഉറങ്ങാൻ കിടന്നതായിരുന്നല്ലോ...എങ്ങനെ ഇവിടെ എത്തി?...എന്നീ വിവിധ ചിന്തകൾ എന്നെ അലട്ടുകയാണ്....ഡോക്ട്ടർമാരും നഴ്സുമാരും എന്‍റെ ജീവൻ രക്ഷിക്കാനുള്ള കഠിന പ്രയത്‌നത്തിൽ ആണ്. അവർ ഇടയ്ക്ക് എന്‍റെ പൾസ്‌ നോക്കുന്നുണ്ട്. എനിക്ക് അവരോട് പ്രതികരിക്കണമെന്നുണ്ട് പക്ഷെ കഴിയുന്നില്ല..പെട്ടന്നായിരുന്നു ഞാൻ ശ്രദ്ധിച്ചത്..എല്ലാവരുടെയും മുഖത്തു ഒരു തരം നിർവികാരത...എന്‍റെ മുഖം അവർ ഒരു വെള്ള തുണി കൊണ്ടു മൂടി...എന്‍റെ മരണം സംഭവിച്ച് കഴിഞ്ഞിരിക്കുന്നു. പക്ഷെ എനിക്ക് എങ്ങനെ മരിക്കാനാകും? ജീവിച്ച് കൊതി തീർന്നിട്ടില്ല എനിക്ക്...ഒരു ജീവിതം തുടങ്ങുന്നതിനു മുൻപേ ഞാൻ എല്ലാവരെയും പിരിഞ്ഞ് പോവുകയാണോ? എനിക്ക് തന്നെ വിശ്വാസം ആയില്ല...എനിക്ക് ഉറക്കെ പറയണം എന്ന് തോന്നി...ഞാൻ മരിച്ചിട്ടില്ല എന്ന് പക്ഷെ ആര് കേൾക്കാൻ....തമാശക്ക് ആണെങ്കിലും ഞാൻ ഇടയ്ക്ക് പറയുമായിരുന്നു...മരിക്ക്‌ന്നെങ്കിൽ ഒരു വേദനയും അറിയാതെ മരിക്കണമെന്നു...പക്ഷെ ഇത്ര പെട്ടന്ന്... ഡോക്ടർ മുറി വിട്ടു പുറത്തേക്ക് പോവുന്നത് ഞാൻ
കണ്ടു. പുറത്തു കരഞ്ഞു കലങ്ങിയ കണ്ണുമായി നിൽക്ക്‌ന്ന അമ്മയെയും തകർന്നു നിൽക്ക്‌ന്ന അച്ഛനെയും ഞാൻ കണ്ടു...അച്ഛന്റെ തോളിൽ തട്ടി ഡോക്ടർ പറയുന്നത് ഞാൻ കേട്ടു.. "കാർഡിയാക് അറസ്റ്റ് ആയിരുന്നു...ഞങ്ങൾ പരമാവധി ശ്രമിച്ചു..ബട്ട് വീ കുടിന്റ് സേവ് ഹേർ..."
അത്രയും പറഞ്ഞ് ഡോക്ടർ നടന്നകന്നു..
അമ്മയുടെയും അച്ഛന്റെയും അവസ്ഥ കണ്ടിട്ടു എനിക്ക് സഹിക്കാൻ ആയില്ല..അവർ എന്‍റെ അടുത്തേയ്ക്ക് വന്നു.എന്നെ നോക്കി കുറെ നേരം കരഞ്ഞു. പിന്നെ എന്നെ എന്‍റെ വീട്ടിലേക്ക് കൊണ്ടു പോയി..എന്‍റെ അവസാനത്തെ യാത്ര...അവിടെ എന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും വിവരമറിഞ്ഞ് എത്തിയിരുന്നു...എന്നെ ആൾക്കാർ ഇത്രയധികം സ്നേഹിച്ചിരുന്നോ?അല്ലെങ്കിലും മനുഷ്യരുടെ വില അറിയണമെങ്കിൽ അയാൾ മരിക്കണം എന്ന് പറയുന്നത് എത്ര ശരി ആണ്..
എന്‍റെ കോളേജ് നിന്ന് കൂട്ടുകാർ ഒക്കെ വന്നിട്ടുണ്ട്...അവരെ കാണിച്ച കൊണ്ടു അമ്മ പറയുന്നുണ്ട് "കണ്ണ് തുറക്ക് മോനെ എണീയ്ക്ക്‌.." പല വട്ടം ഈ ഡയലോഗ് എന്‍റെ ചെവിയിൽ മുഴങ്ങി കേട്ടു.. പെട്ടന്ന് ഞാൻ ഞെട്ടി എണീറ്റു..."സമയം എത്ര ആയെന്നാ വിചാരം... കോളേജിൽ പോകുന്നില്ലേ ? എത്ര നേരം ആയി കണ്ണ് തുറക്കാൻ പറയുന്നു..? കെട്ടിക്കാറായി...ഇപ്പോഴും കൊച്ചു കുട്ടിയാണെന്ന വിചാരം... " അമ്മയുടെ സ്ഥിരം ശകാരം...പക്ഷെ അത് കേട്ടപ്പോ എനിക്ക് എപ്പോഴും തോന്നുന്ന പോലെ ഈർഷ്യ തോന്നിയില്ല..മറിച്ച് സന്തോഷം ആയിരുന്നു... ആ കണ്ടത് ഒരു സ്വപ്നം ആരാണെന്ന തിരിച്ചറിവോടെ ഞാൻ എണീറ്റു....


by: Minnu Mukesh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo