ഒറ്റക്കിരിക്കുമ്പോൾ പൊട്ടിച്ചിരിക്കുന്ന
ഒറ്റയായ മർത്യൻ ഞാൻ.
ഒറ്റയായ മർത്യൻ ഞാൻ.
മത്സര ചിന്തകൾ വന്നെത്തിയില്ല
ചെന്നെത്തി നിന്നതോ തോൽവിതൻ
വക്കിൽ. കാലംകടന്നുപോയ്,
കോലം കെട്ടും പോയ്,
ചെന്നെത്തി നിന്നതോ തോൽവിതൻ
വക്കിൽ. കാലംകടന്നുപോയ്,
കോലം കെട്ടും പോയ്,
അഷ്ടിക്ക് വകയില്ലാതെയിന്നും
ഞാൻ പൊട്ടിച്ചിരിക്കുന്നു.
പറ്റിക്കുവാൻ പഠിച്ചില്ല,
വഞ്ചനയെ നെഞ്ചിലേറ്റിയില്ല,
ജീവിതത്തിൻ കുത്തഴിച്ചില്ല,
ദുഷ്ടനായ് ചിന്തയെ മാറ്റിയില്ല.
ഞാൻ പൊട്ടിച്ചിരിക്കുന്നു.
പറ്റിക്കുവാൻ പഠിച്ചില്ല,
വഞ്ചനയെ നെഞ്ചിലേറ്റിയില്ല,
ജീവിതത്തിൻ കുത്തഴിച്ചില്ല,
ദുഷ്ടനായ് ചിന്തയെ മാറ്റിയില്ല.
രക്തം പുരണ്ടൊരു തലവരി
പണം കൈപറ്റിയില്ല,
ഒറ്റികൊടുക്കുവാൻ പഠിച്ചില്ല.
ഉത്തമൻ ആയി ജീവിക്കാൻ
ശ്രമിച്ചൊരു ഞാനിന്നോ
ഉത്തരമേകാൻ കഴിയാതെ
ഒറ്റയായ് പൊട്ടിച്ചിരിക്കുന്നു.....
പണം കൈപറ്റിയില്ല,
ഒറ്റികൊടുക്കുവാൻ പഠിച്ചില്ല.
ഉത്തമൻ ആയി ജീവിക്കാൻ
ശ്രമിച്ചൊരു ഞാനിന്നോ
ഉത്തരമേകാൻ കഴിയാതെ
ഒറ്റയായ് പൊട്ടിച്ചിരിക്കുന്നു.....
അനിലൻ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക