അന്തരംഗത്തിൻ
ആന്തോളനങ്ങളെ
അനുഭൂതി പുൽകിയോ;
ആശകളായിരം ഇതൾവിരിച്ചോ?
ആന്തോളനങ്ങളെ
അനുഭൂതി പുൽകിയോ;
ആശകളായിരം ഇതൾവിരിച്ചോ?
അറിയാതെ വന്നു നീ,
ആമേട പുൽകീല്ലേ;
അതിദ്രുതം അകലെയാ,
ആരണ്യകത്തിൽ ഒളിച്ചുവോ !
ആമേട പുൽകീല്ലേ;
അതിദ്രുതം അകലെയാ,
ആരണ്യകത്തിൽ ഒളിച്ചുവോ !
അഭിരാമ മേടയിൽ
ആലിംഗനത്തിനായ്
അടുത്തെത്തി നീ
ആസുരഭാവത്താൽ
അകലേക്കു മാറിയോ !
ആലിംഗനത്തിനായ്
അടുത്തെത്തി നീ
ആസുരഭാവത്താൽ
അകലേക്കു മാറിയോ !
കാമമല്ലെൻ പ്രണയം
കാഞ്ചന സീത നീ
കാലങ്ങളിൽ അതു
കാണുക അറിയുക.
കാഞ്ചന സീത നീ
കാലങ്ങളിൽ അതു
കാണുക അറിയുക.
കരവലയത്തിലമരുവാൻ ചൊല്ലീല്ല
കദനങ്ങളൊന്നും കേൾക്കാൻ പറഞ്ഞില്ല
കരുണാരസം തൂവി സ്വാദുനീയേറ്റെണ്ട
കളവെന്നു കാണാതിരിക്കുക ശ്രേഷ്ടത.
കദനങ്ങളൊന്നും കേൾക്കാൻ പറഞ്ഞില്ല
കരുണാരസം തൂവി സ്വാദുനീയേറ്റെണ്ട
കളവെന്നു കാണാതിരിക്കുക ശ്രേഷ്ടത.
വൈഷ്ണവൻ
2016-25-11 AM 38/10
2016-25-11 AM 38/10
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക