Phone bell)
-ഹലോ
-ഹലോ.. എന്താ.. ഇപ്പൊ വിളിച്ചല്ലേ ഉള്ളു..
-ബോറടിക്കുന്നു മാഷെ
-അപ്പൊ എന്ത് ചെയ്യും..
-എന്തേലും ഒക്കെ ചെയ്
-ഓ.. അങ്ങനാണോ!! എന്നാ.. എന്നാ പിന്നെ നമുക്ക് ഒരു കാര്യം ചെയ്യാം..
-എന്ത് ?
-ഹലോ
-ഹലോ.. എന്താ.. ഇപ്പൊ വിളിച്ചല്ലേ ഉള്ളു..
-ബോറടിക്കുന്നു മാഷെ
-അപ്പൊ എന്ത് ചെയ്യും..
-എന്തേലും ഒക്കെ ചെയ്
-ഓ.. അങ്ങനാണോ!! എന്നാ.. എന്നാ പിന്നെ നമുക്ക് ഒരു കാര്യം ചെയ്യാം..
-എന്ത് ?
നമുക്ക്.. നമുക്ക് നമുക്ക് നമുക്ക്
തെളിയാത്ത വെട്ടത്തിൽ
കാണാത്ത കാഴ്ചയിൽ
വിരിയാത്ത മഴവില്ലിൻ ചന്തം കാണാം
.
കിളിർക്കാത്ത ചെടിയിലെ
തളിർക്കാത്ത കൊമ്പിന്മേൽ
വിടരാത്ത പൂവിന്റെ മണം നുകരാം
.
-ഹഹ .. വട്ടാണല്ലേ
-അതെ .. ബാക്കി കൂടെ കേൾക്കൂ
.
എഴുതാത്ത വരികളിൽ
കേൾക്കാത്ത ശ്രുതികളിൽ
പാടാത്ത പാട്ടിന്നു താളം പിടിക്കാം
.
ഇല്ലാ മരത്തിന്റെ
കാണാത്ത ചില്ലയിൽ
കുയിലിന്റെ പാട്ടിന്നു മറുപാട്ട് പാടാം
.
-കൊള്ളാമോ..
-ഹാ.. കൊള്ളാം കൊള്ളാം.. ബാക്കി!!
തെളിയാത്ത വെട്ടത്തിൽ
കാണാത്ത കാഴ്ചയിൽ
വിരിയാത്ത മഴവില്ലിൻ ചന്തം കാണാം
.
കിളിർക്കാത്ത ചെടിയിലെ
തളിർക്കാത്ത കൊമ്പിന്മേൽ
വിടരാത്ത പൂവിന്റെ മണം നുകരാം
.
-ഹഹ .. വട്ടാണല്ലേ
-അതെ .. ബാക്കി കൂടെ കേൾക്കൂ
.
എഴുതാത്ത വരികളിൽ
കേൾക്കാത്ത ശ്രുതികളിൽ
പാടാത്ത പാട്ടിന്നു താളം പിടിക്കാം
.
ഇല്ലാ മരത്തിന്റെ
കാണാത്ത ചില്ലയിൽ
കുയിലിന്റെ പാട്ടിന്നു മറുപാട്ട് പാടാം
.
-കൊള്ളാമോ..
-ഹാ.. കൊള്ളാം കൊള്ളാം.. ബാക്കി!!
വിടരാത്ത പൂക്കളിൽ
കിനിയാത്ത തേനിന്റെ
ഇല്ലാത്ത മധുരത്തിൻ രസം നുണയാം
.
പെയ്യാത്ത മഴയിലെ
നനയാത്ത ഈറനിൽ
കുളിരെന്നു പൊയ്ചൊല്ലി പുണർന്നിരിക്കാം
.
- ആഹ.. കൊള്ളാലോ പൂതി..പിന്നെ എന്ത് ചെയ്യും
-പിന്നെ... പിന്നെപിന്നെപിന്നെ
.
പോകാത്ത യാത്രയിൽ
അറിയാത്ത വഴികളിൽ
ഒരുമിച്ചില്ലെങ്കിലും ഒന്നായ് നടക്കാം
.
അറിയാത്ത മൊഴികളിൽ
പറയാത്ത കഥകളിൽ
പേരില്ലാ നാട്ടിലൊരു കൂട് കൂട്ടാം
.
-അല്ല മാഷെ .. ഇതെന്താ എല്ലാം ഇല്ലാന്ന് പറഞ്ഞിട്ട് ഉണ്ടെന്നു പറയുന്നേ!
-അത്.. അത് പിന്നെ..
.
ഉറങ്ങാത്ത രാത്രിയിൽ
ചിമ്മാത്ത മിഴികളിൽ
തെളിയും നിറങ്ങളെൻ കനവായിരിക്കാം
.
ഇല്ലാതിരുന്നിട്ടു-
മുണ്ടെന്നു തോന്നുന്ന
വിഭ്രാന്തികളെൻ പ്രണയമായിരിക്കാം
.
-ആഹാ.. ആരോട്
-നിന്നോട്
-ഉവ്വാ.. ഇങ്ങനെ പറഞ്ഞു പറ്റിച്ചോ..
കിനിയാത്ത തേനിന്റെ
ഇല്ലാത്ത മധുരത്തിൻ രസം നുണയാം
.
പെയ്യാത്ത മഴയിലെ
നനയാത്ത ഈറനിൽ
കുളിരെന്നു പൊയ്ചൊല്ലി പുണർന്നിരിക്കാം
.
- ആഹ.. കൊള്ളാലോ പൂതി..പിന്നെ എന്ത് ചെയ്യും
-പിന്നെ... പിന്നെപിന്നെപിന്നെ
.
പോകാത്ത യാത്രയിൽ
അറിയാത്ത വഴികളിൽ
ഒരുമിച്ചില്ലെങ്കിലും ഒന്നായ് നടക്കാം
.
അറിയാത്ത മൊഴികളിൽ
പറയാത്ത കഥകളിൽ
പേരില്ലാ നാട്ടിലൊരു കൂട് കൂട്ടാം
.
-അല്ല മാഷെ .. ഇതെന്താ എല്ലാം ഇല്ലാന്ന് പറഞ്ഞിട്ട് ഉണ്ടെന്നു പറയുന്നേ!
-അത്.. അത് പിന്നെ..
.
ഉറങ്ങാത്ത രാത്രിയിൽ
ചിമ്മാത്ത മിഴികളിൽ
തെളിയും നിറങ്ങളെൻ കനവായിരിക്കാം
.
ഇല്ലാതിരുന്നിട്ടു-
മുണ്ടെന്നു തോന്നുന്ന
വിഭ്രാന്തികളെൻ പ്രണയമായിരിക്കാം
.
-ആഹാ.. ആരോട്
-നിന്നോട്
-ഉവ്വാ.. ഇങ്ങനെ പറഞ്ഞു പറ്റിച്ചോ..
By Sanvi King

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക