കാറും കോളും നിറഞ്ഞാകാശം കലങ്ങിമറിഞ്ഞൊഴുകുംപുഴ
ആർത്തട്ടഹസിച്ചിരമ്പിയെത്തും
തിരമാലകളും !!
തീരത്തെയൊന്നാകെ വിഴുങ്ങാനായ്
ചീറിയടുക്കുമാ തിരകളെ -
യടക്കുവാനെനിക്കാഗ്രഹമേറെ,
എങ്കിലുമതൊരു സാഹസമെന്നറിയുന്നൂ
ആയതിനാലങ്ങു കാത്തിരിക്കുക സഖേ ക്ഷമയോടങ്ങ്, തെല്ലുനേരം !!
കാറ്റും കോളുമൊന്നങ്ങടങ്ങീടട്ടെ
സുനാമിയായ് വരും തിരകളിൽ
പെടാതങ്ങു മാറിനിന്നീടാം !!
അതിൽപെട്ടാത്മത്യാഗം ചെയ്യും
വിഡ്ഢിത്തമങ്ങൊഴിവാക്കിടാം
കുളിർതെന്നലായ് നിന്നെ തലോടും
സ്നേഹബന്ധങ്ങളെയുമറിക !!
ആ തലോടലിലങ്ങു സാന്ത്വനം
കണ്ടിടുക മിത്രമേ തത്ക്കാലം !!
ആർത്തട്ടഹസിച്ചിരമ്പിയെത്തും
തിരമാലകളും !!
തീരത്തെയൊന്നാകെ വിഴുങ്ങാനായ്
ചീറിയടുക്കുമാ തിരകളെ -
യടക്കുവാനെനിക്കാഗ്രഹമേറെ,
എങ്കിലുമതൊരു സാഹസമെന്നറിയുന്നൂ
ആയതിനാലങ്ങു കാത്തിരിക്കുക സഖേ ക്ഷമയോടങ്ങ്, തെല്ലുനേരം !!
കാറ്റും കോളുമൊന്നങ്ങടങ്ങീടട്ടെ
സുനാമിയായ് വരും തിരകളിൽ
പെടാതങ്ങു മാറിനിന്നീടാം !!
അതിൽപെട്ടാത്മത്യാഗം ചെയ്യും
വിഡ്ഢിത്തമങ്ങൊഴിവാക്കിടാം
കുളിർതെന്നലായ് നിന്നെ തലോടും
സ്നേഹബന്ധങ്ങളെയുമറിക !!
ആ തലോടലിലങ്ങു സാന്ത്വനം
കണ്ടിടുക മിത്രമേ തത്ക്കാലം !!
സുജ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക