Slider

എ ഡേ വിത്ത് അഞ്ജലി

0

28-09-2016 എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദിവസം.
അഞ്ജലി ,ക്ലാസ്സിലെ സുന്ദരി,സ്വന്തമാക്കണമെന്ന് ഞാൻ ഏറെ ആഗ്രഹിച്ച പെണ്ണ് .അന്ന് കാല മഴ ആയിരുന്നു.അവസാന സെമ്മിലെ അവസാന പരീക്ഷയും കഴിഞ്ഞ് കുടയില്ലാത്തതിനാൽ വീട്ടിൽ പോകാൻ വയ്യാതെ പോസ്റ്റ് അടിച്ചു നിൽക്കുകയായിരുന്നു അഞ്ജലി . അപ്പോഴാണ് അങ്ങോട്ടേക്ക് എന്റെ മാസ്സ് എൻട്രി.മേനക മാർക്കറ്റിൽ നിന്നും 125 രൂപക്കു പേശി മേടിച്ച മനോരമ പത്രം പോലെ എഴുത്തുള്ള കാലൻ കുടയുമായി.ഞാൻ അടുത്തെത്തിയതും അവൾ എന്നെ നോക്കി പുഞ്ചിരിച്ചു.അതുകണ്ട എന്റെ മനസ്സിൽ പതിനായിരക്കണക്കിന് ലഡുകൾ ഒരുമിച്ചു പൊട്ടി.ഉടനെ ഞാൻ ചോദിച്ചു പോരുന്നോ എന്റെ കൂടേന്ന്.സന്തോഷംകൊണ്ട് എന്തുപറയണം എന്നറിയാതെ അവൾ വാക്കുകൾക്കായി പരതുന്നത് ഞാൻ കണ്ടു .ദിൽവാലെ ദുൽഹനിയായിലെപ്പോലെ ഞാൻ അവളുടെ കൈ പിടിച്ചു എന്റെ കുടക്കകത്തേക്കു കയറ്റി.ആ മഴ എനിക്കുവേണ്ടി മാത്രം പെയ്തതുപോലെ.കോഫി ഷോപ്പുകളെല്ലാം ഫുൾ ആയതുകൊണ്ട് ഞങ്ങൾ അടുത്തുകണ്ട ഒരു തട്ടുകടയിൽനിന്ന് ഓരോ ചായയും പരിപ്പുവടയും അകത്താക്കി.സന്തോഷംകൊണ്ടാണോ എന്തോ ഞാൻ രണ്ടു പരിപ്പുവട അകത്താക്കി.ആ മഴയിൽ അവളോടൊപ്പം ചൂട് ചായ ചുണ്ടിൽ നുകരുമ്പോൾ എന്തെന്നില്ലാത്ത ഒരനുഭൂതി എന്നിൽ അലയടിച്ചുകൊണ്ടേയിരുന്നു.വീണ്ടും ഞങ്ങൾ യാത്ര തുടർന്നു.പല പഴയ ഓർമ്മകളും ആ വഴി എത്തി നോക്കിയെങ്കിലും അഞ്ജലി കൂടെ ഉണ്ടായിരുന്നതുകൊണ്ട് ഞാൻ അതിനെയൊന്നും മൈൻഡ് ചെയ്‌യാൻ പോയില്ല.പെട്ടന്നൊരു ഇടിയും മിന്നലും ഉണ്ടായെങ്കിൽ എന്ന് ഞാൻ ആശിച്ചു.ആ ആശ ആസ്ഥാനത്താവുക മാത്രം ചെയ്തു not work നടന്നില്ല.വീശിയടിച്ച കാറ്റിൽ അവളുടെ മുടിയിഴകൾ പാറി നടന്നു .രണ്ടുമൂന്നിഴകൾ എന്റെ മുഖത്തുകൂടി തൊട്ടുരുമ്മിപ്പോയി. മഴയുടെ ശക്തി കൂടുന്നതനുസരിച്ച്‌ അവൾ എന്നോട് ചേർന്ന് നടക്കാൻ തുടങ്ങി.പെട്ടന്നവൾ നടത്തം നിർത്തി എന്റെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കാൻ ആരംഭിച്ചു.
ഈ കണ്ണോടു കണ്ണിൽ നോക്കുക എന്നൊക്കെ പറയുന്നതുപോലെ .എനിക്കാണേൽ നാണം വന്നിട്ടും വയ്യ ,എന്നാലും അത് പുറത്ത്‌ കാണിക്കാതെ ഞാനും കട്ടക്ക് നിന്നു.അവളുടെ മുഖം നാണത്താൽ ചുവക്കുന്നതും ചുണ്ടുകൾ എന്തോ പറയാൻ വെമ്പുന്നതും ഞാൻ കണ്ടു.വാക്കുകൾക്കായുള്ള ആ തിരച്ചിൽ കണ്ടപ്പോളേ എനിക്ക് കാര്യം പിടികിട്ടി.ആ ചുണ്ടിൽ നിന്നും മധുര സ്വരത്തിൽ അത് കേൾക്കാൻ ഞാൻ കണ്ണുകളടച്ചു ചെവി കൂർപ്പിച്ചു നിന്നു.
ടാ നിനക്കിന്ന് ക്ലാസ്സിൽ പോകണ്ടേ ?
ക്ലാ...ക്ലാ..ക്ലാസോ .. മധുര നാദത്തിനു പകരം കേട്ട് തഴമ്പിച്ച ശബ്ദം
കണ്ണുകൾ വലിച്ചു തുറന്നു നോക്കുമ്പോൾ മുൻപിലതാ നൈറ്റിയും കയറ്റികുത്തി അമ്മ നിക്കുന്നു.
നശിപ്പിച്ച്‌ ..എല്ലാം നശിപ്പിച്ച്‌
സ്വപ്നമായിരുന്നെങ്കിലും ആയിരത്തിൽ ഒരാൾക്ക് മാത്രം നടക്കുന്ന കാര്യമാ അമ്മ ഇന്ന് നശിപ്പിച്ചത് .
അതിന്റെ ക്ലൈമാക്സും പ്രതീക്ഷിച്ച്‌ ഇന്ന് ഞാൻ നേരത്തെ കയറിക്കിടന്നു.


By: 
Semil Sebastian
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo