Slider

പനിനീർപ്പൂവ്'

1

ഞാൻ വെറുമൊരു മണമില്ലാപ്പൂവ്
ഇടവഴിയിലങ്ങനെ മുളച്ചു നില്ക്കും
വള്ളികളിലായ് വിടർന്നു നില്പൂ
ഒരു നാൾ വേലിയിലൂടെ ഞാനൊ-
ന്നെത്തി നോക്കിയിതാ ഉള്ളിലേക്കു
എൻമുൻപിലായതാ കാഴ്ചകളേറെ!!
അമ്പേ ഗർവ്വോടെ നില്ക്കുമനേകം
ചേതോഹര പുഷ്പങ്ങളും
ദിനംതോറും നുകർന്നൂ ഞാനാ ഗന്ധവും
സാകൂതമാ ഭംഗിയുമങ്ങാസ്വദിച്ചു
ദിനങ്ങളങ്ങു പോയീടവേ കിട്ടീ
ചില കൂട്ടുകാരെയെനിക്കായ് .
ഹാ ചെമ്പനീർ നീയെത്ര സുന്ദരീ!!
അവളെൻമനം കവർന്നങ്ങനെ
ചാരേ നിന്നു കാതിലോതി
മണമില്ലെന്നാകിലും "നീയുമതിസുന്ദരി "
അതു കേട്ടു ഞാനുമൊന്നങ്ങു
തുള്ളിച്ചാടിപ്പോയി !! മതിമറന്നങ്ങു
പുണർന്നതുമാ മുള്ളുകളെൻമേലേ
കോറിയതും ,സാരമില്ലെന്നോതി
നോക്കവേ പൊടിയുന്നൂ നിണം
എങ്കിലുമില്ല തെല്ലുമേ വേദന !!
ഓർക്കാഞ്ഞതെന്തേ നീയെൻ
വള്ളിമേലേ മുള്ളുകളെത്രയെന്ന
ചോദ്യം കേട്ടങ്ങു ഞെട്ടീ ഞാനും,
എങ്കിലുമാഭംഗിയിലും ഗന്ധത്തിലു-
മലിഞ്ഞങ്ങു നിന്നീടവേ കണ്ടൂ
ഒരു കോണിലായ് മുല്ലയേയും
ആരും കാണാതെ നിന്നവൾ തേങ്ങുന്നൂ
എന്റെ പ്രിയ മുല്ലയവളെന്തിനായെന്നു
ചിന്തിച്ചു ഞാനുമൊന്നു തലോടി,
തിരിഞ്ഞു നോക്കവേ കണ്ടൂവെൻ
ചെമ്പനീറവളും തുടയ്ക്കുന്നാമിഴികൾ!!
വയ്യ വയ്യ ഇനിയീക്കാഴ്ചകൾ കാണാനും
ഇടനെഞ്ചു പൊട്ടിയങ്ങനെ നില്ക്കാനും !!
അതുകണ്ടു സഹിക്കാനാവാതങ്ങു
തിരിഞ്ഞിറങ്ങീ ഞാനാവേലിയിൽ
നിന്നുമാ പഴയ ഇടവഴിയിലേക്കായ്
ഇനിമേലീയീയിടവഴിതന്നെ പഥ്യം !!
സുജ്
1
( Hide )
  1. വളരെ നന്നായിട്ടുണ്ട്. ഇഷ്ടപ്പെട്ടു.

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo