കൊച്ചേ ആ മുട്ടകൾ എടുത്തു സൂക്ഷിച്ചു വയ്ക്കു. എന്നിട്ട് പതിമൂന്നെണ്ണം ആയാൽ പറയണം . വിരിയിച്ച് കോഴിക്കുഞ്ഞുങ്ങളെ ഇറക്കുവാനാണ് .അമ്മയുടെ വകയാണ്. മുട്ട വിരിഞ്ഞ് കോഴിക്കുഞ്ഞോ ? അതെങ്ങെനെയാവും ?
തള്ളക്കോഴി മുട്ടയിടീലൊക്കെ നിർത്തി പൊരുന്തിത്തുടങ്ങിയിരിക്കുന്നു. അതാണ് കാരണം .
തള്ളക്കോഴി മുട്ടയിടീലൊക്കെ നിർത്തി പൊരുന്തിത്തുടങ്ങിയിരിക്കുന്നു. അതാണ് കാരണം .
എങ്കിലും എന്റെ സംശയം തീർന്നില്ല .അമ്മ ഒന്നുകൂടി പറഞ്ഞു തന്നു .പൂവൻ കൊത്തിയുണ്ടായ മുട്ടയാവണം .അല്ലെങ്കിൽ വിരിയില്ല .അടുത്ത സംശയം എന്നിൽ തലപൊക്കി .പൂവൻ കൊത്തുകയോ ,എന്നു പറഞ്ഞാലെന്താ ? ആവോ ,എന്തുമാകട്ടെ . ഏതായാലും വീട്ടിൽ ലക്ഷണമൊത്ത പൂവൻകോഴിയുണ്ടായിരുന്നതു കാര്യമായി . ഇനി മുട്ടയന്വേഷിച്ച് അയൽപക്കങ്ങളിലൊന്നും പോകേണ്ടല്ലോ . ഓരോന്നിന്റെയും പുറത്ത് പെൻസിൽ കൊണ്ട് ചില അക്കങ്ങൾ എഴുതിയിരിക്കുന്നു .ശ്രദ്ധിച്ചു നോക്കിയപ്പോൾ തീയതികളാണ് . അട വയ്ക്കുവാൻ പഴക്കം കൃത്യമായി അറിയാനാണ് .വെളുത്തതു ചിലത് . മറ്റു ചിലത് ചുവപ്പു കലർന്നത് .അതിൽ നിന്നും ഏറ്റവും പുതിയ ഭംഗിയും വലിപ്പവുമുള്ള പതിമൂന്നെണ്ണം തിരഞ്ഞെടുത്തു . എല്ലാം തന്നെ നല്ല രൂപത്തിലും വലിപ്പത്തിലുമുള്ളത് .
ഇനി അടുത്ത പരിപാടി എന്താണാവോ ?ആകാംക്ഷയോടെ ഞാൻ കൂടെക്കൂടി . സാമാന്യം വലിപ്പമുള്ള ഒരു കുട്ട ,വെള്ളുകുട്ടയെന്നു പറയും ,എടുത്ത് അതിൽ പകുതിയോളം ഉമിനിറച്ചു . തിരഞ്ഞെടുത്ത മുട്ടകൾ നല്ല വൃത്താകൃതിയിൽ അടുക്കിവച്ചു . പൊരുന്തിത്തുടങ്ങിയ തള്ളക്കോഴിയെ പിടിച്ചുകൊണ്ടുവന്നു. മുട്ടകളുടെ മുകളിലായി ഇരുത്തുന്നു .ഈ അമ്മയെത്ര നിസ്സാരമായാണ് തള്ളക്കോഴിയുടെ കാലുകൾ രണ്ടും ഇരുവശത്തേക്കുമകറ്റി മുട്ടകളുടെ മുകളിൽ ഭദ്രമായി ഇരുത്തിയത് . എനിക്കത്ഭുതം തോന്നി .എന്നിട്ട് മറ്റൊരു കുട്ടകൊണ്ട് മുകളിൽ മൂടി .ഇനി ഭദ്രം .ഈ കോഴിക്കു ശ്വാസം മുട്ടില്ലേ ?എന്റെ അടുത്ത സംശയം . കൊച്ചേ ഇവിടെ നോക്കൂ .കുട്ട നിറയെ സുഷിരങ്ങൾ കാണുന്നില്ലേ ? ഓ ശരിയാണല്ലോ .അപ്പോൾ കോഴിക്കു ശ്വാസം മുട്ടില്ല .എനിക്കു സമാധാനമായി . വിശ്വാസവും . ഈ അമ്മയ്ക്കൊക്കെ എത്ര വിവരമാണ് ! സന്തോഷം തോന്നി എന്റെ കുഞ്ഞു മനസ്സിന് .
ഇനി രണ്ടു ദിവസം കൂടുമ്പോൾ കുട്ട തുറന്ന് തള്ളക്കോഴിയെ സൂക്ഷിച്ച് എടുത്തുപൊക്കി പുറത്തുവിടണം. കുട്ടയ്ക്കുള്ളിൽ കാഷ്ഠിക്കാതിരിക്കാനാണ് . അനുസരണയോടെ
പുറത്തുപോയി തന്റെ കാര്യം നിർവ്വഹിച്ച് കൃത്യമായി തിരികെയെത്തി കുട്ടയിൽ കയറിയിരിക്കുന്ന തള്ളക്കോഴി . തന്റെ ചിറകു വിടർത്തി മുട്ടകളെല്ലാം ശരീരത്തിനടിയിലാണെന്നുറപ്പു വരുത്തി ചൂടുപകർന്ന് ,തന്റെ കുഞ്ഞുങ്ങൾക്കുവേണ്ടി ക്ഷമയോടെ കാത്തിരിക്കുന്ന പാവം തള്ളക്കോഴിയിൽനിന്നും എന്തെല്ലാം പാഠങ്ങൾ കണ്ടു പഠിക്കാനുണ്ടല്ലേ ?

അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു .പത്തൊൻപത് ,
ഇരുപത് ,ഇരുപത്തൊന്ന് . ഹാ എന്തൊരു സന്തോഷമാണെന്നോ ? ഓരോ മുട്ടയുടേയും തോടു പൊട്ടി പുറത്തേക്കു വരുന്നു നനഞ്ഞ തൂവലുമായ് കുഞ്ഞിക്കോഴികൾ . കറുത്തത് ,വെളുത്തത് , ചുവപ്പു കലർന്നത് ,പുള്ളിനിറമുള്ളത്, കഴുത്തിനു ചുറ്റും തൂവലില്ലാത്തത് ,ഇങ്ങനെ വിവിധതരം. ചുരുക്കം ചിലപ്പോൾ ഒന്നോ രണ്ടോ ചീമുട്ടയും . അതു കാണുമ്പോൾ എനിക്കു സങ്കടമാവും .

ബാക്കി കഥകൾ തന്റെ കുഞ്ഞുങ്ങളെ ആക്രമിക്കാൻ വരുന്ന പക്ഷികളിൽ നിന്നും രക്ഷിക്കാനായി ചീറിപ്പായുന്നത് , ചികഞ്ഞു കൊടുത്തങ്ങനെ നീക്കിയിട്ടു കൊടുത്ത് സ്നേഹവായ്പ്പോടെ കോഴിക്കുഞ്ഞുങ്ങളെ തീറ്റുന്നത് ,ഒക്കെ മാതൃസ്നേഹത്തിന്റെ മകുടോദാഹരണങ്ങൾ തന്നെ .അവസാനം തനിയെ തീറ്റകണ്ടെത്താറായി എന്നു ബോധ്യമായാൽ ,കുഞ്ഞുങ്ങളെ കൊത്തിപ്പിരിച്ചുവിട്ടാൽ തീരുകയായി ഒരു അധ്യായം .
ഇന്നോർക്കുമ്പോൾ ഇതെല്ലാം ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ .
ഇന്നോർക്കുമ്പോൾ ഇതെല്ലാം ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ .
ഇനി ഒരു ചോദ്യം മുട്ടയോ കോഴിയോ ആദ്യം ഉണ്ടായത് ?ഇതു വായനക്കാർക്കു വിട്ടു തന്നു കൊണ്ട് , ഈ അധികപ്രസംഗം അവസാനിപ്പിക്കട്ടെ .
സുജ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക