Slider

ലിഫ്റ്റിലെ ആലിംഗനം, !! ! (മിനിക്കഥ )

0

നാട്ടിൽ നിന്ന് കുവെെത്തിലേക്ക് വരുന്ന ബന്ധുവിന്റെ കെെവശം ഭാര്യ കൊടുത്തു വിട്ട കൊട്ടൻ ചുക്കാദി തെെലവും, മറ്റ് നാടൻ ഭക്ഷ്യ വസ്തുക്കളും വാങ്ങാൻ വേണ്ടിയാണ് ഞാൻ ബന്ധു താമസിക്കുന്ന കുവെെത്ത് സിറ്റിയിലെ
അപ്പാർട്ട്മെന്റിലെത്തിയത്,
പത്ത് നിലയുളള ആ ബിൽഡിംഗിന്റെ പത്താം നിലയിലാണ് ബന്ധുവിന്റെ റൂം,
ഞാൻ ഗ്രൗണ്ട്ഫ്ളോറിൽ ലിഫ്റ്റിനടുത്ത് നില്ക്കുകയാണ്, മുകളിലേക്ക് പോയ ലിഫ്റ്റ് താഴേക്ക് വരണം, ബട്ടണമർത്തി ഞാൻ കാത്ത് നില്ക്കുകയാണ്,
കുറച്ച് കഴിഞ്ഞപ്പോൾ പർദ്ധ ധരിച്ച ഒരു സ്ത്രീയും ലിഫ്റ്റിനടുത്തെത്തി , മുല്ലപ്പൂവിന്റെ മണമുളള പെർഫ്യൂമിന്റെ സുഗന്ധം അവിടമാകെ പരന്നു, ആ സ്ത്രീ എന്നെ നോക്കി പുഞ്ചിരിച്ചു, മുല്ലപ്പൂവിന്റെ സുഗന്ധമുളള ഭംഗിയേറിയ പുഞ്ചിരി ആദ്യമായി ലഭിച്ചപ്പോൾ ഞാനാകെ തരളിതമായി,
ഉളളിൽ നിറഞ്ഞ് വന്ന സന്തോഷത്തോടെ ഞാനും ഒരു ചെറു പുഞ്ചിരി കെെമാറി,
ഇതിനകം ലിഫ്റ്റെത്തി,
ഞങ്ങൾ ലിഫ്റ്റിൽ കയറി,
പത്താം നമ്പറിൽ ഞാൻ ബട്ടണമർത്തി,
ആ സ്ത്രി ആറാം നമ്പറിലും,
ലിഫ്റ്റ് മുകളിലേക്ക് കുതിച്ചു,
ആ സ്ത്രി എന്റെ മുഖത്തേക്ക് നോക്കി,
ഒരു വല്ലായ്മ, നിറഞ്ഞ നോട്ടം നോക്കി ഞാൻ വീണ്ടും പുഞ്ചിരിച്ചു,
പെട്ടന്ന് ആ സ്ത്രി എന്റെ അടുത്തേക്ക് ചേർന്ന് നിന്നു, എനിക്കാകെ ഒരു കോരിത്തരിപ്പും, വിഭ്രാന്തിയും, നെഞ്ചിടിപ്പ് ക്രമാതീതമായി വർദ്ധിച്ചു,
ഞാനവരുടെ മുഖത്തേക്ക് നോക്കി,
അപ്പോൾ,
ആ സ്ത്രി കീഴ്ച്ചുണ്ട് കടിച്ച് മെല്ലെ ഒരു കണ്ണടച്ച് കാണിച്ചു,
പടച്ചോനെ,
ആ ചേഷ്ട കൂടി കണ്ടപ്പോൾ എനിക്കാകെ ഒരു വിറയൽ,
എന്നെ വിയർക്കാനും തുടങ്ങി,
ഇതൊന്നുമറിയാതെ ലിഫ്റ്റ് മൂന്നാം നിലയിലെത്തി,
പെട്ടന്ന് കരണ്ട് പോയി,
ലിഫ്റ്റ് നിശ്ചലമായി,
അകത്ത് കൂരാക്കൂരിരുട്ട്,
മെെഗോഡ് ** എന്നുറക്കെ നിലവിളിച്ച് ആ സ്ത്രി എന്നെ കെട്ടിപ്പുണർന്നു,
മുല്ലപ്പൂവിന്റെ മണം എന്റെ മൂക്കിലേക്ക് തുളച്ചു കയറി,
ഒരു സ്ത്രീയുടെ മാംസളമായ ശരീരത്തിന്റെ സ്പർശന സുഖം , പ്രവാസ ജീവിതത്തിന്റെ പാച്ചലിൽ അനുഭവിക്കാൻ കഴിയാതെ പോകുന്ന ആ പരമാനന്ദ അനുഭൂതിയുടെ അനർഘ നിമിഷം, ശരീരത്തിന്റെ
വികാര കേന്ദ്രങ്ങളിൽ നിന്നുളള സെെറൺ മുഴങ്ങി ഉറങ്ങിക്കിടന്ന നാഡീവ്യൂഹങ്ങൾ സടകുടഞ്ഞെണീറ്റു, കെെകാലുകൾക്ക് ബലം വച്ചു, , നിശ്ചലമായ ലിഫ്റ്റിന്റെ ഒരു വശത്തേക്ക് ഞാൻ ചാരി നിന്നു, അവിടെ ഒരാലിംഗനത്തിലമർന്ന് എല്ലാം മറന്ന് നില്ക്കവേ,
പെട്ടന്ന് ലിഫ്റ്റിനുളളിൽ വെളിച്ചം,
കരണ്ട് വന്നു,
ഞൊടിയിടയിൽ ലിഫ്റ്റിന്റെ വാതിൽ തുറന്നു,
ലിഫ്റ്റ് മൂന്നാം നിലയിലാണ്,
പുറത്ത് രണ്ട് അറബി യുവാക്കൾ,
പെട്ടന്ന് ആ സ്ത്രീ എന്നെ തളളിമാറ്റി
സ്ത്രി വർഗ്ഗത്തിന്റെ രൂപമാറ്റം,
അവർ ഉറക്കെ നിലവിളിച്ചു,
അറബിയിൽ എന്തൊക്കയോ വിളിച്ച് പറയുന്നു,
എന്റെ കോളറിലൊരു പിടുത്തം,
ശരീരത്തിനെ പിടിച്ചടക്കിയ വികാരങ്ങൾ പഴയ സ്ഥലങ്ങളിലേക്ക് പേടിച്ചോടി,
ഞാനൊന്നുമറിഞ്ഞില്ലാ എന്ന ഭാവത്തിൽ
ഇരിപ്പുറപ്പിച്ചു,
കമിഴ്ന്ന് വീണത് ഓർക്കുന്നുണ്ട്,
കണ്ണ് തുറന്നപ്പോൾ,
മലർന്ന് കിടക്കുകയാണ് ബന്ധുവിന്റെ റൂമിൽ
മുറിയിലും
ശരീരത്തും നല്ല കൊട്ടൻ ചുക്കാദി തെെലത്തിന്റെ മണം,
സൂക്ഷിച്ച് നോക്കി,
ബന്ധു എന്നെ നോക്കി ചിരിച്ചു, കൊണ്ട് പറഞ്ഞു, '*''
പേടിക്കേണ്ട, _'*അതൊരു ഗ്യാങ്ങാണ്
തനിച്ച് ലിഫ്റ്റിൽ കയറുന്ന ആണുങ്ങളുടെ പേഴ്സും പണവും അടിച്ച് മാറ്റലാണ് അവരുടെ ലക്ഷ്യം, ഗൾഫിലെ മറ്റൊരു പിടിച്ചു പറി ക്കാരാണ് അവർ,_'*!
ഞാൻ നിങ്ങളെ തിരക്കി റൂമീന്ന് പുറത്തിറങ്ങിയപ്പോൾ
ലിഫ്റ്റ് പ്രവർത്തിക്കുന്നില്ല സ്റ്റെപ്പിറങ്ങി താഴേക്ക് വരുമ്പോഴാണ് മൂന്നാം നമ്പർ ഫ്ളാറ്റീന്ന് വലിയ കരച്ചിൽ കേട്ടത് ,!! അപ്പോഴേക്കും അവർ ഓടി പോയിരുന്നു,
വാച്ച് മാൻ പറഞ്ഞാണ് അറിഞ്ഞത് അവർ ക്രിമിനലുകളാണെന്ന് _'*!!!
ഞാനുടനെ പാന്റിന്റെ പുറകിലത്തെ പേഴ്സ് തപ്പി,
ശൂന്യം,
അകലെ,
മുല്ലപ്പൂവിന്റെ ഗന്ധമുളള കെെകളിൽ കിടന്ന് . പിടയുന്ന പേഴ്സിന്റെ കരച്ചിൽ എന്റെ കാതുകളിൽ മുഴങ്ങിയോ ആവോ,
അറിയില്ലെനിക്ക്
കാരണം,
മുറിയിലാകെ
കൊട്ടംചുക്കാദി തെെലത്തിന്റെ രൂക്ഷ
ഗന്ധമായിരുന്നു, !!!
===============
(എന്റെ ഒരു സ്നേഹിതന് പറ്റിയതാണ്,
അപരിചിതരായ സ്ത്രീകളോടൊപ്പം ലിഫ്റ്റിൽ കയറുന്ന പ്രവാസികൾ സൂക്ഷിക്കുക )
ഷൗക്കത്ത് മെെതീൻ ,
കുവെെത്ത്, !
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo