Slider

ദൃശ്യം

0

മൗലിയിൽ സ്വന്തംശവമഞ്ചം തൂക്കിയി-
ട്ടിരവല,ഞ്ഞർക്കനെത്തേടിയെങ്ങും
ഇരുളഴിഞ്ഞടങ്ങുമ്പോളൊരു നുളളു 
പുവിടാനെമ്പാടും തെച്ചി വിരിഞ്ഞു നിന്നു.
ഈറനുടുത്തുഷസ്സേകും തിലോദക
മേറ്റുവാങ്ങി രാവു യാത്രയായി.
പൂവേറുവാങ്ങിച്ചുവന്ന മുഖവുമായു-
ഷസ്സിന്നെന്റെ ചാരെ വിളങ്ങി നിന്നു.
കനവിൻ തടങ്കലിൽ നിന്നുമെന്നക്ഷിയെ
ആയിരം കൈയ്യാൽ സ്വതന്ത്രമാക്കി,
നിരത്തിന്നനാഥത്വം തിരികത്തിനിൽക്കുമാ
കാഴ്ചയിൽ നട്ടുവെച്ചുഷസ്സുരുകി.
എൻകൺമുന തുളയ്ക്കുവാനായിരം
കാഴ്ചകളെത്തുന്നു കൂട്ടമായി.
കാഴ്ചകളൊറ്റവരി പിടിച്ചെമ്പാടുമ-
ക്ഷിയെ കുത്തുവാനുത്തരവായി.
നിരയിലിടം വലം 'കള്ളങ്ങൾ' കോറിയ
കാഴ്ച തൻ നെറ്റിയിൽ ചുട്ടി കുത്തി???
സ്വയം മായാതാകുവാനൊക്കെയാ കഴ്ചകൾ
മുദ്രാങ്കിതങ്ങളാംചീട്ടിനോടൊട്ടി നിന്നു.
ആയിരമഞ്ഞൂറു നോട്ടുകളിലുയിരുക -
ളാവതു തൂക്കി വിയർത്തു വരികളിൽ.
ആരുടെ കൈകളിലാരാനും ചേരാത്തൊ -
രക്കങ്ങളൊക്കെ ചിരിച്ചു നിൽപ്പൂ..?
തിളയ്ക്കും വെയിലില,ലയുമാപ്പൊട്ടുകൾ
മഷിക്കുപ്പികൾ തേടി വരി പിടിച്ചു.
ആത്മാവിൽ പൂക്കാത്തൊരക്കങ്ങളിൽ
നോട്ടുപുഷ്പിക്കലിന്നത് വെട്ടീടണം.
രാവിലേക്കോടി തളരുന്ന കാഴ്ച തൻ
വേദനാദുരത്തിലസ്തമിച്ചക്ഷികൾ.
കാഴ്ചയിലൂറും നിറം കുടിച്ചശ്രുവോ
വീഴാനിടമില്ലാതു,തിർന്നു നിന്നോ?

by: Deva manohar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo