ഒറ്റക്കായിരുന്നപ്പോൾ
ഈർക്കിൾ മാത്രമായിരുന്നു.
നോക്കി നിൽക്കുകയായിരുന്നു
ഇടപെടാനാവുമായിരുന്നില്ല.
ഒത്തുകൂടിയപ്പോഴാണ്
ചൂലെന്ന് വിളിച്ചതും
ചിലതൊക്കെ വൃത്തിയാക്കിയതും.
ഈർക്കിൾ മാത്രമായിരുന്നു.
നോക്കി നിൽക്കുകയായിരുന്നു
ഇടപെടാനാവുമായിരുന്നില്ല.
ഒത്തുകൂടിയപ്പോഴാണ്
ചൂലെന്ന് വിളിച്ചതും
ചിലതൊക്കെ വൃത്തിയാക്കിയതും.
ഫക്രുദ്ധീൻ അലി- പല്ലാർ.
==============================
വഴിയോര കാഴ്ചകൾ (കവിത)
വഴിയോരത്ത്,
ഒരു കുഞ്ഞു പെങ്ങൾ
അലറി കരഞ്ഞിരിപ്പുണ്ട്
സ്വന്തം അച്ഛൻ തന്നെ യാണത്രേ.
ഒരു കുഞ്ഞു പെങ്ങൾ
അലറി കരഞ്ഞിരിപ്പുണ്ട്
സ്വന്തം അച്ഛൻ തന്നെ യാണത്രേ.
ഒരുവൻ,
മുക്കു പൊത്തി പിടിച്ചു
പത്രം വായിക്കുന്നു
ഇന്നും
ചീഞ്ഞു നാറുന്ന വാർത്തകൾ
തന്നെയാവണം.
മുക്കു പൊത്തി പിടിച്ചു
പത്രം വായിക്കുന്നു
ഇന്നും
ചീഞ്ഞു നാറുന്ന വാർത്തകൾ
തന്നെയാവണം.
കുറച്ചകലെ,
വൃദ്ധനായ ഒരു പ്രവാസി
നഷ്ടപ്പെട്ടതെന്തോ തിരയുന്നു
സ്വന്തം ജീവിതം തന്നെ യാകണം.
വൃദ്ധനായ ഒരു പ്രവാസി
നഷ്ടപ്പെട്ടതെന്തോ തിരയുന്നു
സ്വന്തം ജീവിതം തന്നെ യാകണം.
സ്വപ്നം കാണുന്നവന്റെ കണ്ണും
ആരോ ചൂഴ്ന്നെടുക്കുന്നു.
ആരോ ചൂഴ്ന്നെടുക്കുന്നു.
നാലാൾ മാത്രമുള്ള ജാഥയിൽ നിന്ന്
ഇന്നും കേട്ടത്
ശക്തി പ്രകടനം സിന്ദാബാദ്
ഇന്നും കേട്ടത്
ശക്തി പ്രകടനം സിന്ദാബാദ്
ഫക്രുദ്ധിൻ അലി പല്ലാർ.
==============================
ചെരുപ്പ് (കവിത)
കൂടെ നടന്ന്
എത്ര പാദസേവ
ചെയ്താലും
ഒടുവിൽ
പടിക്കു പുറത്താണു സ്ഥാനം
എന്ന തിരിച്ചറിവിന്റെ പേരാണ്
ചെരുപ്പ്.
എത്ര പാദസേവ
ചെയ്താലും
ഒടുവിൽ
പടിക്കു പുറത്താണു സ്ഥാനം
എന്ന തിരിച്ചറിവിന്റെ പേരാണ്
ചെരുപ്പ്.
ഫക്രുദ്ധീൻ അലി പല്ലാർ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക