പ്രാണനെപ്പോലെന്നെ
സ്നേഹിച്ചവരിൽ
സ്ത്രീയുണ്ടായിരുന്നു
പുരുഷനും
കരുണകൊണ്ടെന്നെ
ചേർത്തവരിൽ
സ്ത്രീയുണ്ടായിരുന്നു
പുരുഷനും
എൻ കണ്ണുനീരെല്ലാം
തുടച്ചവരിൽ
സ്ത്രീയുണ്ടായിരുന്നു
പുരുഷനും
വിദ്യ കൊണ്ടെന്നെ
നിറച്ചവരിൽ
സ്ത്രീയുണ്ടായിരുന്നു
പുരുഷനും
എന്നന്ധകാരമെല്ലാം
മാറ്റിയവരിൽ
സ്ത്രീയുണ്ടായിരുന്നു
പുരുഷനും
കരുണലേശമില്ലാതെ
തള്ളിയവരിൽ
സ്ത്രീയുണ്ടായിരുന്നു
പുരുഷനും
തിന്മ കൊണ്ടെന്നെ
മുറിച്ചവരിൽ
സ്ത്രീയുണ്ടായിരുന്നു
പുരുഷനും
ഞാനെന്ന മനുഷ്യനെ
തകർത്തവരിൽ
സ്ത്രീയുണ്ടായിരുന്നു
പുരുഷനും.
പിന്നെന്തിനു ഞാൻ
വെറുക്കണം
സ്ത്രീയെ മാത്രം
പിന്നെന്തിനു ഞാൻ
വെറുക്കണം
പുരുഷനെ മാത്രം.
എല്ലാം മാനുഷികം
മനുഷ്യസഹജം
ഒന്നുമൊന്നും ഒട്ടും
കുലീനമല്ല
ആരുമൊന്നുമൊട്ടും
ഹീനവുമല്ല..
അയിത്തവും ഭ്രഷ്ടും
പാടില്ല സോദരെ
നമ്മളെല്ലാവരും
ഒന്നാണല്ലോ.... !
~~~~~~~~~~~~~~~~~
ബിനു കല്ലറക്കൽ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക