Slider

അത്താഴം.

0

അത്താഴപ്പൊതി
തണുത്തുവിറങ്ങലിച്ച്
എന്നെനോക്കി പരിഹസിക്കുന്നു .
"ഞാനെന്തു തെറ്റുചെയ്തെ"ന്നു
ചോദിക്കുന്നു .
ഉത്തരം പറയാനില്ലാതെ
ഒന്നും പറയാനാവാതെ
ഉത്തരംതേടുന്നു ഞാൻ .
“വിശക്കുന്നവന്റെ വിശപ്പറിയാൻ“
എന്ന ഉത്തരംകൊടുത്തു്
തടിതപ്പുന്നു ഞാൻ .
ഒരു പരിഹാസച്ചിരിയിലൂടെ
കള്ളംപറയുന്ന മുഖം
പിടിച്ചെടുത്തെന്നു
മനസ്സിലാക്കുന്നു ഞാൻ .
ഹർത്താലെന്ന ഉത്തരം
വീണ്ടുംകൊടുത്ത ഞാൻ
നിറഞ്ഞൊഴുകുന്ന മിഴികൾ
മറയ്ക്കാനായിത്തിരിഞ്ഞു്
വിളക്കണയ്ക്കുന്നു,
മെത്തയിലേക്കഭയം -
പ്രാപിക്കുന്നു .
തലയണയുടെ പരിഭവം -
നിറഞ്ഞ സങ്കടം
എന്റെ കാതിലപ്പോൾ .
ഈ എ.സി യുടെ തണുപ്പിൽ
വീണ്ടുംനനയ്ക്കാനായി
ഞാനെന്തു തെറ്റുചെയ്തെന്ന് .
"ഇല്ലാ,ആരും ഒരുതെറ്റും ചെയ്തിട്ടില്ലാ,
തെറ്റുകള്‍ മുഴുവൻ എന്റേതുമാത്രം "
എന്ന മറുപടിയുമായി
ഉറച്ച തീരുമാനവുമായി
എല്ലാവരും ഉറങ്ങാനായ്
കാത്തിരിക്കുന്നു ഞാൻ .
നാളത്തെ പുലരിയോട്
ക്ഷമചോദിച്ചുകൊണ്ട്.
*********************
സുജ്
27/11/2016
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo