Slider

മുംതാസിന്‍റെ ദുഃഖം

0

ആകാശതാരം തെളിഞ്ഞു ഇങ്ങു
ഭൂമിയില്‍ വീണ്ടുമൊന്നുകൂടി
പ്രണയനിലാവില്‍ കുളിച്ചു ഇന്നും
യമുനതന്‍ തീരങ്ങള്‍വീണ്ടും
മഞ്ഞുപുതച്ചൊരാ താജ്മഹല്‍എന്നും
നീറിപ്പിടയുന്നുവല്ലോ
ജഗ്മന്ദിറില്‍ പിറവികൊണ്ട നിന്‍റെയുല്‍പ്പത്തിക്കു
അനശ്വരപ്രണയത്തിന്‍ പേരുവന്നു
കഥയെന്തെന്നറിയാത്ത നമ്മളെല്ലാരും
വര്‍ണ്ണിച്ചൊരീ വെളളസൗധം
അണയാത്തപ്രണയത്തിന്‍ മൗനസാക്ഷി
സത്യത്തിൽ ഇതുദുഃഖസാക്ഷി
ഇടനെഞ്ചു പൊട്ടിയ മുംതാസിന്‍ രോദനം?
അലയടിച്ചതിനുളളിലെന്നും
ആരുംതിരിച്ചറിഞ്ഞില്ലയീവേദന
ആരുമറിഞ്ഞില്ല പാവമാപെണ്മനം
ഭര്‍ത്തൃവിയോഗത്താല്‍ വീണനിന്‍ കണ്ണുനീര്‍
യമുനയില്‍ചുഴിക്കുത്തുവീഴ്ത്തിയല്ലോ
ശിരസ്സറ്റ പതിയുടെ ദുഃഖത്തില്‍തന്നെ
വീണ്ടുമൊരുതാലി ഭാരം
രാജന്‍റേയിഛതന്‍ ആജ്ഞയില്‍ കിട്ടി
പതിനാലില്‍ പ്രിയപത്നിസ്ഥാനം
അന്തപ്പുരത്തിലെ ആ സ്വര്‍ണ്ണക്കൂട്ടില്‍
ചിറകറ്റ പൈങ്കിളിയായി മാറി
നിന്നഴക് നിനക്കെന്നുംശാപം
ഉമിത്തീപോല്‍നീറിയ ജീവിതത്തില്‍
പതിനാലുപെറ്റപ്പോഴല്ലെയന്ത്യം
അധികാരമുളളവര്‍ വാളൊന്നുവീശിയാല്
ഉരുളുന്ന ശിരസ്സല്ലെയുളളു
മണ്ണില്‍ പിടയുന്ന ദേഹങ്ങള്‍മാത്രം
നീയൊരുബലിവസ്തു അഴകിന്‍റേ റാണി
പാടുന്നു ഈ കവിയെന്നുമെന്നും
നീയൊരു അപ്സരസുന്ദരി
രാജകാമത്തിന്നിരായാം നിര്‍ഭാഗ്യവതി
ബെന്നി ടിജെ
22/O 8/2016
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo