Slider

മൂകാംബിക

0

അറിവിന്റെ ദേവത കുടികൊള്ളും കൊല്ലൂരിൽ..
നിർമ്മാല്യം തൊഴാനെൻ മനം തുടിച്ചു .
പുലർകാലേ എഴുന്നേറ്റു ഗായത്രി ഉരുവിട്ടു..
സൗപർണികത്തേടി മെല്ലെ നടന്നു ഞാൻ
ഞെട്ടറ്റു പൊഴിയുന്ന ഇലകൾതൻ സംഗീതം
പ്രണവ മന്ത്രം പോലേ കേട്ടുകൊണ്ട്..
തീർത്ഥസ്നാനം ചെയ്യാൻ മുങ്ങുമ്പോഴും അമ്മേ.....
നിൻ സങ്കീർത്തനത്താൽ അലയിളകി..
അപ്പോഴുമെന്നുള്ളിൽ ജഗതാംബികേ ദേവി
നിൻ രൂപം മാത്രമെൻ മൂകാംബികേ.....
മന്ത്രം മുഴങ്ങുന്ന ശ്രീലകം തന്നിൽ.
ചെം പൊന്നിൽ മൂടിയ രൂപം കണ്ടു..
ആനന്ദഹർഷനായ് തീർത്ഥപാനം ചെയ്തു...
ചുറ്റമ്പലത്തിൽ പ്രദക്ഷിണം ചെയ്യവേ..
മറ്റൊന്നും കണ്ടില്ല കേട്ടില്ലകാതിൽ..
മനതാരിൽ ഭക്തി കുടജാദ്രിയേറി....
നീലക്കുറിഞ്ഞികൾ പൂക്കുന്ന കുടജാദ്രി
മലയിലാ സർവ്വജ്ഞപീഠം കണ്ടു
തെല്ലകലെ കാണുന്ന ഗോവിന്ദതീർത്ഥത്തിൽ..
മുങ്ങി നീരാടാൻ മനം കൊതിച്ചു ..
മേഘങ്ങൾ പുൽകി പരക്കുന്ന താഴ് വരയിൽ
അസ്തമന സൂര്യന്റെ ചോപ്പു കണ്ടു..
മലയിറങ്ങീടുമ്പോൾ കേട്ടു ഞാനങ്ങകലെ
സൗപർണിക തൻ വളകിലുക്കം.
കോടപുതച്ചയാ കാനനഭംഗി കണ്ടറിയാതെ
ദേവിസ്തുതി പാടിപ്പോയി..
ബെന്നി ടി ജെ
30/10/2016
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo