അതേയ്...നീയറിഞ്ഞോ...ആ കുറിഞ്ഞിത്തറയിലെ സുധാകരന്‍ മാഷ് മരുമകളെ കയറിപ്പിടിച്ചെന്ന്""
ഈശ്വരാ..എന്തായീ കേള്‍ക്കുന്നത്....അയാള്‍ ഒരു ആട്ടിന്‍ തോലിട്ട ചെന്നായയായിരുന്നല്ലേ....???പുറമേ കണ്ടാല്‍ എന്തു മാന്യന്‍...മനസ്സിലിരിപ്പ് ഇതായിരുന്നല്ലേ....??

വാര്‍ത്ത നാവുകളില്‍ നിന്നുംനാവുകളിലേക്കും കവലകളില്‍ നിന്നും കവലകളിലേക്കും മൊബൈലുകളില്‍ നിന്നും മൊബൈലുകളിലേക്കും കാട്ടുതീ പോലെ പടര്‍ന്നു.....
അഭിപ്രായങ്ങളും കുറ്റപ്പെടുത്തലുകളും പല പല നിറം പിടിപ്പിച്ച കഥകളും പലരുടെയും നാവിന്‍ തുമ്പില്‍ നിന്നും വാരി വിതറിക്കൊണ്ടിരുന്നു.....
കുറിഞ്ഞിത്തറയില്‍ ആകെ ബഹളം.... അതിനിടയില്‍ ഒരു ചോദ്യം മാത്രം അവശേഷിച്ചു....സുധാകരന്‍ മാഷ് എവിടെ....????

അതേ സമയം അകലെ റബ്ബര്‍ തോട്ടത്തില്‍ സുധാകരന്‍ മാഷ് നാട്ടുകാര്‍ക്ക് പരസ്പരം പറഞ്ഞു കൈമാറാനുള്ള പുതിയ വിഷയത്തിനുള്ള തയ്യാറെടുപ്പ് നടത്തുകയായിരുന്നു....തന്റെ ആത്മഹത്യ......!!!
എന്താണു ഞാന്‍ ചെയ്ത തെറ്റ്..?? ഇന്നലത്തെ രാത്രി തന്റെ ശാരദയുടെ അസ്ഥിത്തറയില്‍ ഇരുന്ന് ഓരോ വിഷമങ്ങള്‍ പറഞ്ഞ് നേരം ഒരുപാട് ഇരുട്ടിയതറിഞ്ഞില്ല......തന്റെ മുറിയിലേക്ക് പോകുവാന്‍ തുടങ്ങുമ്പോഴാണ് പിന്നാമ്പുറത്ത് എന്തോ ശബ്ദം കേട്ടത്...
പിന്നാമ്പുറത്തെ വാതില്‍ വഴി ആരോ പോകുന്നു....അതും നോക്കി ആരോ വാതില്‍ക്കല്‍ നില്‍ക്കുന്നു....
നിലാവിന്റെ അരണ്ട വെളിച്ചത്തില്‍ താന്‍ കണ്ടു...അതെ തന്റെ മരുമകള്‍...ഭൂമി പിളര്‍ന്നു താന്‍ താഴേക്കു പോകുന്നതു പോലെ തോന്നി.....ഇതൊന്നും അറിയാതെ അകത്തു കിടന്നു ഉറങ്ങുന്ന തന്റെ മകന്‍....
തനിക്ക് സ്ഥലകാലബോധം നഷ്ടപ്പെട്ടിരുന്നു.....മരുമകള്‍ക്കു നേരെ താന്‍ ചീറിയടുത്തു....ഇതുവരെ മോളേ എന്നു വിളിച്ച നാവുകൊണ്ട് താന്‍ അവളോട് താന്‍ അലറി..."ആരാടീ ആ പോയത്.....???ദേഷ്യം കൊണ്ട് അവളുടെ കരച്ചില്‍ താന്‍ കണ്ടില്ല.....അവളുടെ വാക്കുകള്‍ ചെവിയില്‍ പതിച്ചില്ല.....
ബഹളം കേട്ട് മകന്‍ വന്നു ...അയല്‍ക്കാര്‍ വന്നു.....
പെട്ടെന്നാണവള്‍ മകനോട് പറഞ്ഞതു....ഏട്ടാ...അസ്ഥിത്തറയില്‍ നിന്നും വിളിക്കാന്‍ വന്ന എന്നെ നിങ്ങടച്ഛന്‍...മുഴുമിപ്പിക്കുന്നതിനു മുന്‍പേ അവള്‍ കരഞ്ഞു കൊണ്ട് അവന്റെ മാറോട് ചേര്‍ന്നു.....
തന്റെ അതേ ദേഷ്യം തന്നെ പകര്‍ന്നു കിട്ടിയതിനാകാം..ഞാന്‍ പറഞ്ഞതൊന്നും അവന്‍ കേട്ടില്ല....അല്ലെന്കില്‍ ചെവിക്കൊണ്ടില്ല.....ഒരുവേള അവന്‍ തന്നെ തല്ലുവാന്‍ കൈ ഉയര്‍ത്തിയോ....????

രംഗം ഒരുവിധം ശാന്തമായി....എല്ലാവരും അവരവരുടെ മുറികളിലേക്ക് പോയി....
സമയം ഏകദേശം നാലു മണിയായി ...താന്‍ പുറത്തിറങ്ങി....അവസാനമായി കൊച്ചുമകളെ ഒന്നു കാണണമെന്നു തോന്നി.....പിന്നീട് വേണ്ടെന്നു വെച്ചു......ശാരദയോടു യാത്ര പറഞ്ഞു.......ചായ്പ്പില്‍ നിന്നും കുറച്ച് കയര്‍ മാത്രം എടുത്തു....
സുധാകരന്‍ മാഷ് കുരുക്ക് കഴുത്തിലേക്കിട്ടു....അവസാനമായി തന്റെ മകനെ ഓര്‍ത്തു....കൊച്ചുമകളെ ഓര്‍ത്തു.....മകനേ നിനക്കീ അച്ഛന്‍ മാപ്പു തന്നിരിക്കുന്നു....ഞാന്‍ ചേര്‍ത്തു നടത്തിയ കൈകള്‍ ഒരുവേള നീ എന്‍ നേര്‍ക്കു ഉയര്‍ത്തിയില്ലേ.....ഇന്നോളം ഞാന്‍ പരാതി ഒന്നും പറഞ്ഞില്ലല്ലോ...നിന്റെ ഭാര്യ എനിക്ക് ആഹാരം തരാതിരുന്നിട്ട് ...അവഗണനയോടെ എന്നോട് പലതവണ പെരുമാറിയിട്ട് ഞാന്‍ നിങ്ങളുടെ സന്തോഷമോര്‍ത്ത് ഒന്നും പറഞ്ഞിട്ടില്ല..
പക്ഷേ...ഇത് അച്ഛനു സഹിക്കാന്‍ പറ്റില്ല മകനേ.........ഞാന്‍ അക്ഷരം പകര്‍ന്നു കൊടുത്ത ഒരുപാട് പേരുണ്ട്....മാഷേ എന്നു സ്നേഹത്തോടെ വിളിക്കുന്ന ഒരുപാടുണ്ട്........അവരുടെയൊന്നും ചോദ്യങ്ങള്‍ക്കും ചിലരുടെ കുത്തുവാക്കുകള്‍ക്കും എനിക്ക് മറുപടി പറയാന്‍ വയ്യ..... ആരുടെ ഭാഗത്താണു തെറ്റ്.....സ്ഥലകാലബോധമില്ലാതെ രംഗം വഷളാക്കിയ ഞാനോ....അതോ സാഹചര്യത്തിനനുസരിച്ച്,, പിടിച്ചു നില്‍ക്കുവാന്‍ ചെയ്ത പാപത്തിന്റെ കുറ്റം എന്റെ തലയില്‍ വെച്ചു തന്ന മരുമകളോ... അതുകേട്ടു എനിക്കെതിരേ കയ്യോങ്ങിയ നീയോ...??? ഇനിയൊരു കൂട്ടിക്കിഴിക്കലിന്റെ ആവശ്യം ഇല്ല മകനേ......ഞാന്‍ പോകുകയാണ്.....കാലം നിനക്ക് എല്ലാം ബോധ്യപ്പെടുത്തി തരും .....മകനേ നീയെനിക്കു ജീവനാണ്...ഈ അച്ഛന്‍ പോകുകയാണ്.....!!
കെട്ടു മുറുകി.....പിടച്ചിലുകള്‍ക്കൊടുവില്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ കഥ മെനയുന്നവര്‍ക്കു പുതുതായി കിട്ടിയ ആ കഥാപാത്രം കണ്ണുകള്‍ തുറിച്ച് മരക്കൊമ്പില്‍ കിടന്നാടി.....!!!!!

(മാതാപിതാക്കളെ ജീവനേക്കാള്‍ സ്നേഹിക്കുന്ന മക്കള്‍ക്കും മരുമക്കള്‍ക്കും വിഷമവും ദേഷ്യവും തോന്നരുത്......അടുത്തിടെ കണ്ടുവരുന്ന ചില കാര്യങ്ങളിലെ വിഷമകരമായ അവസ്ഥകള്‍ കണ്ടിട്ട് എഴുതിയതാണ്...)
----------- ഹാഷിര്‍ഖാന്‍--

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക