പുതിയ രാജ്യമായ പാക്കിസ്ഥാനില്‍ നിന്നും
കുറേ ദിവസത്തെ യാത്രകള്‍ക്കു ശേഷം.. വൃദ്ധ
നേയും ചുമലിലേറ്റി ചന്ദ്രബാബു ചണ്ഡിഗഢിലെ
ത്തിച്ചേര്‍ന്നു.അപ്പോഴേക്കും ഗവണ്മെന്‍റും നാട്ടുകാ
രും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് അഭയാര്‍ത്ഥി
കേന്ദ്രങ്ങള്‍ തുറന്നിരുന്നു.അഭയാര്‍ത്ഥികളെല്ലാ വരും പുതിയ പാക്കിസ്ഥാനില്‍ നിന്നും വന്നവരാ
ണ്.ദീനരോദനങ്ങളും വിലാപങ്ങളുമൊക്കെ
കേള്‍ക്കാം.സന്നദ്ധപ്രവര്‍ത്തകരെ വലക്കുന്നത്
ഭാഷയാണ്.ലഹോര്‍ മേഖലകളില്‍ നിന്നും വന്നവ
രെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാം..അവരും
പഞ്ചാബികളാണല്ലോ.കറാച്ചി..സിന്ധ് ഭാഗങ്ങളില്‍
നിന്നും വന്നവര്‍ സിന്ധിയും,ബലൂച് ഭാഗങ്ങളില്‍
നിന്നും വന്നവര്‍ പഷ്തൂണും ആണ് സംസാരിക്കു
ന്നത്.ഒരു സ്ത്രീ സിന്ധിയില്‍ സംസാരിക്കുന്നത്
കേട്ടപ്പോള്‍..മുഖഭാവം കണ്ടാല്‍..'എല്ലാം പോയി ല്ലേ..ഞങ്ങളെയൊക്കെ ഒന്ന് കൊന്ന്തര്വോ മക്ക
ളേ..' എന്ന് പറയും പോലെത്തോന്നി ചന്ദ്രുവിന്.
ഉറ്റവരും ഉടയവരും നാടും വീടും നഷ്ടപ്പെട്ടാല്‍..
അവരെങ്ങനെ ചിന്തിക്കാതിരിക്കും അല്ലേ?.അവി
ക്കൂടിയിരിക്കുന്ന,എല്ലാം നഷ്ടപ്പെട്ട് പിശാചുക്കളെ
പ്പോലായ ചെറുപ്പക്കാരില്‍ നിന്നുള്ള പ്രതികരണം
ഭയാനകമാകും എന്ന് കരുതിയിട്ടാകും ഉന്നതന്‍
മാരായ നേതാക്കളാരും അവിടേക്ക് വരുന്നില്ല.
നേതാക്കളുടെയിടയിലുണ്ടായ..തുടക്കത്തിലേ..
ഒത്തുപിടിച്ചാല്‍ പരിഹരിക്കാമായിരുന്ന അഭിപ്രാ
യവ്യത്യാസങ്ങളും തെറ്റിദ്ധാരണകളുമാണ് വളര്‍
ന്ന്..വളര്‍ന്ന്..പന്തലിച്ച് അവസാനം കൈവിട്ടുപോ
യത്.അതിന് വലിയ വില കൊടുക്കേണ്ടിവന്നതോ
അഭയാര്‍ത്ഥികളായ ആ പാവങ്ങള്‍ക്കും.എങ്ങ
നെ രോഷമില്ലാതിരിക്കും.?
അപ്പോഴേക്കും പഞ്ചാബ് നാഷണല്‍ ബാങ്ക്,
പുതിയ പാക്കിസ്ഥാനിലുണ്ടായിരുന്ന ഇന്ത്യക്കാരാ യ സ്റ്റാഫുമാരെയെല്ലാം തിരികെ വിളിച്ചിരുന്നു.
പുറമെ അവിടത്തെ ബ്രാഞ്ചുകളെല്ലാം എന്നന്നേ
ക്കുമായി അവസാനിപ്പിച്ചു. ചന്ദ്രബാബുവിന്‍റെ
അഭ്യര്‍ത്ഥനപ്രകാരം,സന്നദ്ധപ്രവര്‍ത്തകനാകാന്‍
ബാങ്ക് അനുമതി നല്കി..ശമ്പളത്തോടുകൂടി.
അഭയാര്‍ത്ഥികള്‍ക്ക് pnb യുടെ ഒരു എളിയ സമ
ര്‍പ്പണം.!
അതിനിടയിലാണ് അഭയാര്‍ത്ഥികള്‍ക്കിടയില്‍
മലബാര്‍കാരായ മലയാളികളുണ്ടെന്ന് ചന്ദ്രു മന
സ്സിലാക്കുന്നത്.പാക്കിസ്ഥാനില്‍ പല തൊഴില്‍
മേഖലകളിലുണ്ടായിരുന്നവരും അവരുടെ കുടും
ബങ്ങളുമാണ് മടങ്ങി വന്നിരിക്കുന്നത്.ചന്ദ്രു അവ
രെപ്പറ്റി അന്വേഷിക്കാനിറങ്ങി.പലരേയും പരിചയ
പ്പെട്ടു.പട്ടാമ്പി സ്വദേശികളായ ഒരു വൃദ്ധയും യുവ
തിയും അതിലുണ്ടായിരുന്നു.മലയാളി വളന്‍റിയര്‍
ആയ ചന്ദ്രുവിനെക്കണ്ടപ്പോള്‍ അവര്‍ക്ക് വലിയ
സന്തോഷമായി.കറാച്ചിയില്‍ നിന്നും വന്നവരാണ
വര്‍. യുവതിയുടെ അച്ഛന്‍ കലാപത്തില്‍ കൊല്ല
പ്പെട്ടു.പരിക്കുപറ്റിയ അമ്മയാവട്ടെ ഈ ദീര്‍ഘദൂര
യാത്രക്കിടെ മരണപ്പെട്ടു.വളരെ നിസ്സഹായതയോ
ടെ അമ്മയെ വഴിമധ്യേ ഉപേക്ഷിക്കേണ്ടിവന്നതി
ന്‍റെ സങ്കടത്തിലാണവള്‍.പേര് സുമിത്ര..വിളിപ്പേര്
മാളു.
ചന്ദ്രു അവളെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു..
''മാളൂ..ഈ അനാഥയായാലുള്ള അവസ്ഥ നിക്ക്
ശരിക്കും മനസ്സിലാവും,കാരണേ..ഞാന്വൊരു
അനാഥനാട്ടോ.നിന്നെ കറാച്ചിയിലുള്ള അക്രമിക ള്‍ അനാഥയാക്കിയെങ്കീ..എന്നെ സാക്ഷാല്‍ ദൈ
വം തമ്പുരാന്‍ തന്ന്യാ.! ഓര്‍മ്മവെക്കും
മുമ്പേ അച്ഛനും ,അധികം വൈകാതെ അമ്മ്യേം.
സത്യത്തില്‍ ഈ ദൈവോം അത്രേം ക്രൂരനാണോ?
അല്ലെങ്കീ പിന്നെന്തിനാ ഈ പാവം ചന്ദ്രൂനോട്
ഇപ്പണി ചെയ്തത്.?!.'' ഇത് കേട്ടതും മാളു തനി
വള്ളുവനാടന്‍ ഭാഷയില്‍ പറഞ്ഞുതുടങ്ങി....
''സത്യത്തില് അമ്മ കൊറേക്കാലം മുമ്പേ കറാച്ചീ
ന്ന് പോരണം പോരണം..ന്ന് പറഞ്ഞാര്‍ന്നു.പക്ഷേ
നിക്കും അച്ഛനും ഈ കടല്‍തീരോം ഇവടത്തെ
ആള്‍ക്കാരേം വിട്ട് എങ്ങടും പോവാന്‍ തോന്ന്യേ
ണ്ടായില.അങ്ങനെ തോന്ന്യേതാപ്പൊ തെറ്റായിത്.''
ഇങ്ങനെ ചന്ദ്രുവും മാളുവും തമ്മിലുള്ള സംഭാഷ ണം പല ദിവസങ്ങളിലും തുടര്‍ന്നു.ചന്ദ്രുവിന്‍റെ ആത്മാര്‍ത്ഥതയും സത്യസന്ധതയുമൊക്കെ മാളുവിന് ഒത്തിരി ഇഷ്ടപ്പെട്ടു.ഒരു ദിവസം അല്പം മടിച്ച്..ചന്ദ്രു മാളുവിനോട് ചോദിച്ചു..
''മാളൂ..ഏതായാലും നമ്മള് രണ്ടാളും അനാഥരല്ലേ.
നമ്മക്ക് ഒരുമിച്ച് ജീവിച്ചൂടേ.?വിരോധാച്ചാ..വേണ്ട.'
അല്പം ചിന്തിച്ചതിനു ശേഷം അവള്‍ മറുപടി
പറഞ്ഞു..
''നിക്കെന്തോ ഒര് സന്തോഷം വര്ണപോലെ..
ന്‍റ്യച്ഛന്‍ പണ്ട് പറയാറുണ്ടാര്‍ന്നു...അച്ഛനേക്കാളും
ഒരു യോഗ്യന്‍ ന്നെ കെട്ടാന്‍ വര്വെന്ന്.പക്ഷേ അത്
ഇങ്ങനത്ത്യൊരു സ്ഥലത്തായിപ്പോയല്ലോ എന്‍റെ ഭഗവാനേ. ന്നാലും നിങ്ങള് ചതിക്കര്ത്ട്ടോ..
ഞാംപാവാ,ഇന്വൊന്നും നിക്ക് താങ്ങാന്‍ പറ്റ്ണു
ണ്ടാവില്ല്യ..അതാ..''
ഇത്രയും പറഞ്ഞപ്പോഴേക്കും അവള്‍ പൊട്ടിക്കര
ഞ്ഞു.ചന്ദ്രുവും വിതുമ്പി..
ചന്ദ്രു തുടര്‍ന്നു..
''മാളൂ..ന്‍റെ നാട്ടില് അങ്ങ് കോഴിക്കോട്ടെ ബേപ്പൂരി
ലൂണ്ട് നല്ലൊരു തീരവും,സ്നേഹിക്കാന്‍ മാത്രം അറിയണ കൊറേ ആള്‍ക്കാരും.മുമ്പ് കറാച്ചീല്
ഉണ്ടായിരുന്ന ആള്‍ക്കാരെപ്പോലെത്തന്നെ..!
നമ്മക്കവിടെച്ചെന്നാല്‍..ഉള്ളതുകൊണ്ട് സന്തോ
ഷിക്കുന്ന ആ..മത്സ്യത്തൊഴിലാളി കുടുംബങ്ങ ളുടെ കൂടെ കൂട്ടുകൂടാം..പാട്ടും പാടാം....
കടലമ്മേ കനിയണമമ്മേ...
പാവങ്ങളെ കാക്കണമമ്മേ..!
ഇന്യതും പോരെങ്കീ..നമ്മക്ക് അങ്ങ് പട്ടാമ്പീലും
ഒരു കടല്ണ്ടാക്കാം.എന്നിട്ട്..നിലാവുള്ള രാത്രീല്..
നിനക്കതിന്‍റെ തീരത്ത് ഒറ്റക്കിരുന്നും പാടാം...!
കടലമ്മേ കനിയണമമ്മേ...
ഈ മാളൂനെ കാക്കണമമ്മേ...ഹ.ഹ.ഹ.!!''
By: Ashok kumar

അടുത്ത ഭാഗങ്ങൾ ഉടനെ പ്രതീക്ഷിയ്ക്കുന്നു...
ReplyDelete