
നാളത്തെ പുലരിതെളിയുന്നേരം
നന്മതൻ വീചികളൊഴുകുന്നേരം
കണികാണാനൊരുങ്ങുന്നനേകരും
ഉണരുന്നു പ്രാർത്ഥനയോടനേകരും
നന്മതൻ വീചികളൊഴുകുന്നേരം
കണികാണാനൊരുങ്ങുന്നനേകരും
ഉണരുന്നു പ്രാർത്ഥനയോടനേകരും
ഒരുങ്ങുന്നിവിടെയും വിഷുക്കണിയും
ഒരുക്കുന്നവിടെയും പള്ളിമേടകളും
വിഷുക്കൊന്നതൻ പൂക്കളും
വിലാപത്തിൻ ഗാനവീചികളും
ഒരുക്കുന്നവിടെയും പള്ളിമേടകളും
വിഷുക്കൊന്നതൻ പൂക്കളും
വിലാപത്തിൻ ഗാനവീചികളും
സർവ്വൈശ്വര്യക്കാഴ്ചകളിവിടെയും
സന്താപത്തിന്നോർമ്മകളവിടെയും
കണ്ണനെ കണികാണുന്നിവിടെയും
കർത്താവിനെ മനസ്സിലേറ്റുന്നവിടെയും
സന്താപത്തിന്നോർമ്മകളവിടെയും
കണ്ണനെ കണികാണുന്നിവിടെയും
കർത്താവിനെ മനസ്സിലേറ്റുന്നവിടെയും
വിഷുക്കൈനീട്ടവുമായ് പൈതങ്ങളും
വിടരുന്നു പ്രാർത്ഥനാഗ്രന്ഥങ്ങളും
ഇമ്പമോടാർത്തിടുന്നു സോദരരും
കുമ്പിടുന്നേറ്റംദുഃഖമോടെ മനുജരും
വിടരുന്നു പ്രാർത്ഥനാഗ്രന്ഥങ്ങളും
ഇമ്പമോടാർത്തിടുന്നു സോദരരും
കുമ്പിടുന്നേറ്റംദുഃഖമോടെ മനുജരും
ഉപ്പേരി,പായസവുമായാഘോഷവും
ഉപവാസത്തോടാരാധനയും,കയ്പ്പുനീരും
ഒരിടത്താമോദത്തിന്നുത്സവവും
ഒരിടത്താർത്തനാദവീചികളും
ഉപവാസത്തോടാരാധനയും,കയ്പ്പുനീരും
ഒരിടത്താമോദത്തിന്നുത്സവവും
ഒരിടത്താർത്തനാദവീചികളും
ഒരുങ്ങുന്നു , സന്തോഷത്തിൻസദ്യയും
ഒരുക്കുന്നു ,ദുഃഖത്തിൻകഞ്ഞിയും
എങ്കിലുമിതാദ്യമാണെന്നോർമ്മയിൽ
എത്രയുമാമോദവും ദുഃഖവുമൊന്നിപ്പതും ...
ഒരുക്കുന്നു ,ദുഃഖത്തിൻകഞ്ഞിയും
എങ്കിലുമിതാദ്യമാണെന്നോർമ്മയിൽ
എത്രയുമാമോദവും ദുഃഖവുമൊന്നിപ്പതും ...
13/04/2017
Suj
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക