തുണി അലക്കി കഴിഞ്ഞോ ബിന്ദൂ... ?
മുറ്റത്തെ അയയിൽ തുണി അലക്കിയത് വിരിച്ചിട്ടോണ്ടിരുന്ന ബിന്ദു നോക്കിയപ്പോൾ അയൽക്കാരി ശോഭനയാണു..
ഓ.. ഇപ്പോ കഴിഞ്ഞതേ ഉള്ളൂ ശോഭനേ...
ഇതെവിടെപ്പോയി രാവിലെ... ?
ഇതെവിടെപ്പോയി രാവിലെ... ?
ഞാൻ ഹോമിയോ ആശുപത്രി വരെ ഒന്ന് പോയതാരുന്നു .. കാലിനു ഭയങ്കര വേദന..ഇപ്പൊ ഇംഗ്ലീഷ് മരുന്നു വിശ്വസിച്ചു കഴിക്കാൻ പറ്റുമോ.. ?
അതെന്നാ ശോഭനേ... ?ഇംഗ്ലീഷ് മരുന്നു കഴിച്ചാൽ എന്താ കുഴപ്പം... ? പെട്ടന്ന് കുറയാൻ അതല്ലേ നല്ലത്.. !
നീ ഈ ലോകത്ത് ഒന്നുമല്ലേ ജീവിക്കുന്നേ.. ?എടീ മരുന്നു കമ്പനിക്കാര് പുതിയ, പുതിയ മരുന്നുണ്ടാക്കി പരീക്ഷണം നടത്തുവല്ലേ..പരീക്ഷണം പാളിയാൽ കഴിക്കുന്ന നമ്മൾ തട്ടിപ്പോകും..നീ വായിച്ചില്ലേ പത്രത്തിൽ അന്വേഷണാത്‌മക പരമ്പര.. ഹോമിയോ മരുന്നാകുമ്പോൾ പേടിക്കണ്ടല്ലോ.. കാശും കുറവ്..
അതെയോ.. ? പത്രത്തിൽ ഉണ്ടല്ലേ.. !ഞാൻ ഒന്ന് ഓടിച്ചു നോക്കുന്നല്ലാതെ അങ്ങനെ വായിക്കാറില്ല..ഇതൊന്നു വായിക്കണം ഏതായാലും..
സുധി ഇന്നു ജോലിക്കു പോയില്ലേ ബിന്ദൂ.. ?
പോയല്ലോ.. എന്താ ശോഭനേ.. ?
താഴത്തെ ഇടവഴിയിൽ നിക്കുവാരുന്ന ശോഭന കല്ല്‌കൊണ്ട് കെട്ടിയ നട കേറി മുറ്റത്തേക്ക് വന്നുകൊണ്ട് ചോദിച്ചു..
സുധി ആ ബസ്സ്‌സ്റ്റാനിടുത്തുള്ള പെയിന്റ്കടയിൽ തന്നെയല്ലേ ഇപ്പോഴും ജോലി ചെയ്യുന്നേ.. ?
അതേ.. എന്താ ശോഭനേ.. ? ശോഭനയുടെ ചോദ്യം കേട്ടിട്ട് എന്തോ പന്തികേട് പോലെ.. ബിന്ദുവിന്റെ മുഖത്ത് ആകാംഷ നിറഞ്ഞു..
ബിന്ദൂ.. ഞാൻ മരുന്നും മേടിച്ചു ബസ്സ് കേറാനായി നിൽക്കുമ്പോൾ എറണാകുളത്തിനുള്ള ബസ്സിൽ സുധിയേ കണ്ടു..കൂടെ ഒരു പെണ്ണും, കൊച്ചും ഉണ്ട്..
ബിന്ദുവിന്റെ തൊണ്ട വരണ്ടു.. തല ചുറ്റുന്നപോലെ തോന്നി അവൾക്കു..
സത്യമാണോ ശോഭനേ നീ ഈ പറയുന്നേ.. ?
ഞാൻ എന്തിനാ നിന്നോട് കള്ളം പറയുന്നേ..നമ്മൾ വീട്ടിൽ ഇരിക്കുന്ന പെണ്ണുങ്ങൾ എപ്പോഴും കെട്ടിയവന്മാരെയും ഓർത്തു ഇരിക്കും.. അവർ നമ്മളെ പറ്റിച്ചു അതിലെ, ഇതിലെ ഒക്കെ പോകും..ഒന്നും അറിയാത്തപോലെ വൈകിട്ട് കേറി വരും.. കാലം വേറെയാ ബിന്ദൂ..ആരെയും വിശ്വസിക്കാൻ പറ്റില്ല..
നിന്നെകണ്ടോ സുധിയേട്ടൻ.. ?
എന്നേ കണ്ടില്ല.. ഇതാ ഇതു നോക്ക്.. ഞാൻ കള്ളം പറഞ്ഞൂന്ന് പറയരുത്..ഫോട്ടോ ഞാൻ എടുത്തിട്ടുണ്ട് രണ്ടുപേരും കൂടെ ഇരിക്കുന്നേ..
ശോഭന ഫോണിൽ എടുത്ത ഫോട്ടോ കാണിച്ചു.. സുധിയേട്ടനും, ഒരു പെണ്ണും.. ഒരു കുഞ്ഞി കൊച്ചും..എന്തോ പറഞ്ഞു ചിരിക്കുവാണ് രണ്ടും കൂടെ..
ഫോട്ടോ കണ്ട് തരിച്ചു നിന്ന ബിന്ദുവിനെ നോക്കി ശോഭന തുടർന്നു..
അവരു കാണാതെ ഇതൊന്നു
എടുക്കാൻ പെട്ട പാട്... നിന്നെ ഓർത്തു മാത്രമാ ബിന്ദൂ ഞാൻ ഇതെടുത്തത്..എപ്പോഴും നീ സുധിയേട്ടൻ നിന്റെ ഭാഗ്യമാണന്ന് പറയാറില്ലേ..ഇപ്പൊ മനസ്സിലായില്ലേ നിനക്ക്.. ആണുങ്ങൾ ഇങ്ങനെയൊക്കെയാ..നമ്മൾ പെണ്ണുങ്ങൾ മണ്ടികൾ.. അവർ പറയുന്നത് ഒക്കെ വിശ്വസിക്കും..ആണുങ്ങൾ ചെളി കണ്ടാൽ ചവിട്ടുവേം ചെയ്യും, വെള്ളം കണ്ടാൽ കഴുകുവേം ചെയ്യും.. നമ്മൾ അറിയാതെങ്ങാനും ചെളിയിൽ ചവിട്ടിയാൽ ഒരു ലോറി ലൈഫ്ബോയ് ഇട്ടു കുളിച്ചാലും ചെളി പോകില്ല താനും..

ശോഭന പറയുന്നതൊന്നും അവളുടെ കാതിൽ പതിക്കുന്നില്ലായിരുന്നു.. അവളുടെ മനസ്സിൽ നൂറു കൂട്ടം ചോദ്യങ്ങൾ ഉത്തരമില്ലാതെ പാഞ്ഞു നടന്നു..
ശോഭനേ.. . ആ ഫോട്ടോ എനിക്ക് ഒന്നയച്ചു താ..
വാട്ട്സപ്പിൽ അയച്ചേക്കാം..
നീ ഇത് ആരോടും പറയല്ലേ... ബിന്ദു ശോഭനയുടെ കയ്യിൽ പിടിച്ചോണ്ട് അപേക്ഷസ്വരത്തിൽ പറഞ്ഞു..
എന്താ ബിന്ദു.. നീ എന്നേ അങ്ങനെയാ കണ്ടേക്കുന്നേ..എന്റെ വായിൽ നിന്നു മൂന്നാമതൊരാൾ ഇതറിയില്ല.. നിന്റെ ജീവിതമാണ്.. സുധിയേ മുറുക്കെ പിടിച്ചോണം.. കൈവിട്ടു പോയാൽ പിന്നെ ഇരുന്നു ഓർത്തിട്ടു കാര്യമില്ല.. നീയും പിള്ളേരും വഴിയിലാകും..
എന്താ രണ്ടു പേരും കൂടെ ചർച്ച... ?
കുറച്ചപ്പുറത്ത് താമസിക്കുന്ന ലീലാമ്മയാണു.. വെള്ളം കോരിക്കൊണ്ട് വരുന്ന വഴി രണ്ടു പേരുടെയും വർത്തമാനം കണ്ട് ചോദിച്ചതാ..
നിക്ക് ലീലാമ്മോ.. ഞാനും വരുവാ.. ശോഭന വിളിച്ചു പറഞ്ഞു..
ബിന്ദൂ.. നീ വിഷമിക്കണ്ട.. ഒന്നും ശ്രെദ്ധിച്ചാൽ മതി.. ഞാൻ എന്നാൽ പോട്ടെ.. എന്ന് ബിന്ദുവിനെ ഒന്നാശ്വാസിപ്പിക്കുന്ന പോലെ പറഞ്ഞോണ്ട് ശോഭന ലീലാമ്മയുടെ കൂടെ പോയി..
എന്താരുന്നു രണ്ടു പേരും കൂടെ ഇത്ര വർത്തമാനം..ലീലാമ്മ ചോദിച്ചു..
ശോഭന ആലോചിച്ചു..പറയണോ.. ?ഇത് ആരോടെങ്കിലും ഒന്നു പറഞ്ഞില്ലേൽ ഒരു സമാധാനമില്ല താനും..
ലീലാമ്മേ.. ആരോടും പറയാതിരിക്കുവാണേൽ ഒരു കാര്യം പറയാം..
പറ ശോഭനേ..ഞാൻ ആരോടും പറയില്ല..
ബിന്ദുവിന്റെ കെട്ടിയോൻ സുധിയേ ഇന്ന് വേറൊരു പെണ്ണിന്റെ കൂടെ കണ്ടു ഞാൻ.. ഒരു കൊച്ചും ഉണ്ടായിരുന്നു കൂടെ...
എന്റെ ഈശോയെ... സത്യമാണോ നീ ഈ പറയുന്നേ.. ? നീ എന്നിട്ട് ബിന്ദുവിനോട് പറഞ്ഞോ.. ?
ഉള്ളതാ ലീലാമ്മേ.. ഞാൻ എന്തിനാ നുണ പറയുന്നേ..! നേരിൽ കണ്ടിട്ട് പറയാതിരിക്കാൻ പറ്റുമോ..?
എന്നാലും എനിക്കങ്ങു വിശ്വസിക്കാൻ പറ്റുന്നില്ല കേട്ടോ.. പാവം ബിന്ദു..
അത്ര പാവമൊന്നുമില്ല.. അവളുടെ സുധിയെട്ടൻ മാത്രം ഡീസന്റ്.. നമ്മുടെയൊക്കെ കെട്ടിയോൻമാർക്കു നൂറു കുറ്റമാരുന്നു..ഇപ്പൊ എന്തായി..
എന്നാൽ നീ നടന്നോ ശോഭനേ.. ഞാൻ ആ തങ്കമ്മചേച്ചിയെ ഒന്ന് കണ്ടിട്ട് വരാം.. പനിയായിട്ട് കിടക്കുവാന്ന് പറയുന്ന കേട്ടു
..
ശോഭന പറഞ്ഞ രഹസ്യം കേട്ടുള്ള മനസ്സിന്റെ വിങ്ങൽ ഒന്ന് മാറ്റാനായി ലീലാമ്മ നാട്ടിലെ പരദൂഷണം തങ്കമ്മയുടെ വീട്ടിലേക്കു കയറി...
..
ശോഭന പറഞ്ഞ രഹസ്യം കേട്ടുള്ള മനസ്സിന്റെ വിങ്ങൽ ഒന്ന് മാറ്റാനായി ലീലാമ്മ നാട്ടിലെ പരദൂഷണം തങ്കമ്മയുടെ വീട്ടിലേക്കു കയറി...
.....................................................................
ശോഭന അയച്ചു കൊടുത്ത ഫോട്ടോ നോക്കിയിട്ട് ബിന്ദുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..ശോഭന ആരോടും പറയില്ല എന്ന് ഉറപ്പ് പറഞ്ഞെങ്കിലും ബിന്ദുവിനറിയാം നിമിഷങ്ങൾക്കുള്ളിൽ നാട് മൊത്തം അറിയുമെന്ന് ..അവരൊക്കെ കെട്ടിയോൻമാരുടെ കുറ്റം പറയുമ്പോൾ സുധിയേട്ടന് ഇങ്ങനത്തെ ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞു അവരുടെ മുൻപിൽ അഭിമാനത്തോടെ പറഞ്ഞോണ്ടിരുന്നതാ...
എല്ലാം നശിപ്പിച്ചില്ലേ മനുഷ്യാ നിങ്ങൾ.. സ്വന്തമെന്നു പറയാൻ.. എന്നും എന്റെ മാത്രമായി ഉണ്ടാവുമെന്ന് ഞാൻ വിശ്വസിച്ചു മനസ്സിൽ കൊണ്ടുനടന്ന വിഗ്രഹം താഴെ വീണുടഞ്ഞിരിക്കുന്നു..
എല്ലാം നശിപ്പിച്ചില്ലേ മനുഷ്യാ നിങ്ങൾ.. സ്വന്തമെന്നു പറയാൻ.. എന്നും എന്റെ മാത്രമായി ഉണ്ടാവുമെന്ന് ഞാൻ വിശ്വസിച്ചു മനസ്സിൽ കൊണ്ടുനടന്ന വിഗ്രഹം താഴെ വീണുടഞ്ഞിരിക്കുന്നു..
ബിന്ദു ആ ഫോട്ടോയിലെ പെണ്ണിനെ തുറിച്ചു നോക്കി.. തന്നെക്കാളും സുന്ദരിയാണു.. അവൾ എഴുന്നേറ്റു കണ്ണാടിയിൽ പതിഞ്ഞ തന്റെ രൂപത്തിലേക്ക് നോക്കി..ശരിയാണ് അവളുടെ അത്രയും നിറമോ സൗന്ദര്യമോ തനിക്കില്ല .. അവൾക്കു കയ്യിലിരിക്കുന്ന ഫോൺ തല്ലി പൊട്ടിക്കാൻ തോന്നി..
കുറച്ചു നാളായി സുധിയേട്ടന് എന്തോ ഒരു മാറ്റം പോലെ എന്ന് തോന്നിയിരുന്നു.. പക്ഷേ കാര്യമാക്കിയില്ല.. പഴയ ഉത്സാഹം ഒന്നിനും ഇല്ല.. കിടപ്പറയിൽ പോലും..അല്ലേൽ ഞാൻ വേണ്ടാന്ന് പറഞ്ഞാ പോലും എന്നെക്കൊണ്ട് സമ്മതിപ്പിക്കുന്ന ആളാണ്.. പലപ്പോഴും എന്തോ ചിന്തിരിക്കുന്നത് കണ്ടത് അവളോർത്തു ..ഇപ്പോഴാണ് ഓരോന്ന് അവളുടെ മനസ്സിലേക്ക് വരുന്നത്.. എന്നാലും എന്റെ മനുഷ്യാ നിങ്ങൾ എന്നെയും, പിള്ളേരെയും ഓർത്തില്ലേ.. ?
എന്തോ ഓർത്തിട്ടെന്നപോലെ അവൾ ഫോൺ എടുത്ത് സുധിയുടെ നമ്പർ ഡയൽ ചെയ്തു.. എന്റെ ദൈവങ്ങളെ കേട്ടതൊന്നും ശരിയായിരിക്കരുതേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് അവൾ കണ്ണടച്ച് നിന്നു ..
Hallo.... എന്താടീ... ?Hallo...
സുധി അവിടെ ഫോൺ എടുത്തു hallo പറഞ്ഞിട്ടും സംസാരിക്കാൻ പറ്റാതെ അവൾ ഫോണും പിടിച്ചുകൊണ്ടു നിന്നു.
.
Hallo .. Hallo.... ബിന്ദൂ... കേൾക്കുന്നില്ലേ . ?
.
Hallo .. Hallo.... ബിന്ദൂ... കേൾക്കുന്നില്ലേ . ?
Hallo... വിറയ്ക്കുന്ന സ്വരത്തോടെ അവൾ പറഞ്ഞു..
എന്താണെടീ...എന്തിനാ വിളിച്ചേ... ?
സുധിയേട്ടൻ കടയിലാണോ... ?
അതേ.. ഞാൻ കടയിലാ...എന്തിനാ നീ വിളിച്ചേ.. ?
വൈകിട്ട് വരുമ്പോൾ പഞ്ചസാര മേടിച്ചു കൊണ്ട് വരണം .. അവൾ എങ്ങനെയൊ പറഞ്ഞൊപ്പിച്ചു ഫോൺ കട്ട് ചെയ്തു..
ശോഭന പറഞ്ഞത് ശരിയാണെന്നു അവൾക്കു ബോധ്യമായി ...ഒരു തരത്തിലും നിയന്ത്രിക്കാൻ പറ്റാതെ പൊട്ടി കരഞ്ഞോണ്ട് അവൾ കട്ടിലിലേക്ക് വീണു . ...
ആ കിടപ്പ് കുട്ടികൾ സ്കൂളിൽ നിന്നു വരുന്നതുവരെ ബിന്ദു അവിടെ കിടന്നു.. അവൾ ആകെ തളർന്നു..
ആ കിടപ്പ് കുട്ടികൾ സ്കൂളിൽ നിന്നു വരുന്നതുവരെ ബിന്ദു അവിടെ കിടന്നു.. അവൾ ആകെ തളർന്നു..
വൈകിട്ട് എന്നും വരുന്നതിലും നേരത്തെ സുധി വീട്ടിൽ എത്തി...
കരഞ്ഞു കരഞ്ഞു കണ്ണും, മുഖവും കലങ്ങിയിരിക്കുന്ന ബിന്ദുവിന്റെ മുഖം കണ്ടതേ സുധി ചോദിച്ചു...
കരഞ്ഞു കരഞ്ഞു കണ്ണും, മുഖവും കലങ്ങിയിരിക്കുന്ന ബിന്ദുവിന്റെ മുഖം കണ്ടതേ സുധി ചോദിച്ചു...
എന്ത് പറ്റിയടീ... ?നീ കരഞ്ഞോ.. ?
ഒന്നുമില്ല... സുധിയുടെ മുഖത്ത് നോക്കാതെ പറഞ്ഞിട്ട് അവൾ തിരിഞ്ഞ് നടന്നു..
T V കണ്ടോണ്ടിരുന്ന കുട്ടികളോട് സുധി ചോദിച്ചു...
T V കണ്ടോണ്ടിരുന്ന കുട്ടികളോട് സുധി ചോദിച്ചു...
എന്ത് പറ്റി മക്കളേ അമ്മക്ക്.. ?
അറിയില്ല അച്ഛാ.... കുറേ നേരമായിട്ട് കരച്ചിലാ.. പിള്ളേർ അത്രയും പറഞ്ഞിട്ട് അവരുടെ ലോകത്തേക്ക് കണ്ണ് നട്ടിരുന്നു..
സുധി പയ്യെ അടുക്കളയിലേക്കു ചെന്നു..
ഇതെന്താ ഇന്ന് ചായയൊന്നും ഇല്ലേ.. ?
പോയടത്തൂന്നു ഒന്നും കിട്ടിയില്ലേ.. ?
നിനക്ക് എന്താ പറ്റിയത്... എന്തൊക്കെയാ ബിന്ദു നീ ഈ പറയുന്നേ.. ? എന്നും പറഞ്ഞു ബിന്ദുവിനെ കെട്ടിപിടിക്കാൻ തുടങ്ങിയ സുധിയുടെ കൈകൾ ബിന്ദു തട്ടി മാറ്റി..
തൊട്ടുപോകരുത് എന്നേ.. !
ഒരു നിമിഷം സുധി പകച്ചുപോയി.. അവൻ ആദ്യമായിട്ട് കാണുവരുന്നു ബിന്ദുവിനെ ഇത്രയും ദേഷ്യപ്പെട്ട് ..
ഒരു നിമിഷം സുധി പകച്ചുപോയി.. അവൻ ആദ്യമായിട്ട് കാണുവരുന്നു ബിന്ദുവിനെ ഇത്രയും ദേഷ്യപ്പെട്ട് ..
എടീ.. എന്താ പറ്റിയത്... എന്തിനാ നീ ദേഷ്യപ്പെടുന്നേ.. ?
ബിന്ദുവിന് സകല ക്ഷമയും നശിച്ചു..
കറിക്കരിഞ്ഞോണ്ടിരുന്ന ബിന്ദുവിന്റെ കണ്ണുകൾ അപ്പോഴും നിറഞ്ഞു ചാടിക്കൊണ്ടിരുന്നു..
കറിക്കരിഞ്ഞോണ്ടിരുന്ന ബിന്ദുവിന്റെ കണ്ണുകൾ അപ്പോഴും നിറഞ്ഞു ചാടിക്കൊണ്ടിരുന്നു..
ഇന്ന് സുധിയേട്ടൻ കടയിൽ പോകാതെ എവിടെയാ പോയത്.. ?
ഞാൻ എവിടെ പോകാനാ ബിന്ദൂ.. ഞാൻ ഒരിടത്തും പോയില്ല..
നിങ്ങൾ എന്നോട് കള്ളം പറയാൻ തുടങ്ങിയത് ഞാൻ അറിഞ്ഞില്ല... ഇത്ര നാൾ നിങ്ങൾ പറയുന്നതെല്ലാം കണ്ണുമടച്ചു വിശ്വസിച്ചു പോയല്ലോ ഞാൻ..
ഇന്ന് സുധിയേട്ടൻ എറണാകുളത്തിനു പോയോ.. ?
ഇന്ന് സുധിയേട്ടൻ എറണാകുളത്തിനു പോയോ.. ?
സുധി എന്ത് പറയണമെന്നറിയാതെ അവളെ നോക്കി... ഇവൾ എന്തൊക്കെയോ അറിഞ്ഞിരിക്കുന്നുവെന്നു അവനു മനസ്സിലായി...
എന്താ.. ഒന്നും മിണ്ടാനില്ലേ സുധിയേട്ടന്.. ?
ബിന്ദൂ... ഞാൻ എറണാകുളത്തിനു പോയി എന്നുള്ളത് സത്യമാ..
ഇനി ഏതാ സത്യമല്ലാത്തെ.. ആ പെണ്ണിനേയും കൊച്ചിനെയും അറിയില്ലന്നാണോ.. ?
ഇപ്പൊ ഞെട്ടിയത് സുധിയായിരുന്നു..
ഇപ്പൊ ഞെട്ടിയത് സുധിയായിരുന്നു..
ഏത് പെണ്ണ്.. ? ഏത് കൊച്ച്.. ? നിനക്ക് വട്ടു പിടിച്ചോ... എന്തൊക്കെയാ നീ കുറേ നേരമായിട്ട് പറയുന്നേ.. ?
അതേ എനിക്ക് വട്ടാ.... മുഴുത്ത വട്ട്.. വട്ടു പിടിച്ചാൽ പിന്നെ ഒഴിവാക്കാൻ എളുപ്പമല്ലേ...
രണ്ടിനും കൂടെ സുഖമായി ജീവിക്കാന്നോർത്താണോ.. . എന്റെ ശവം നിങ്ങളെ കൊണ്ട് തീറ്റിക്കും ഞാൻ നോക്കിക്കോ... !
രണ്ടിനും കൂടെ സുഖമായി ജീവിക്കാന്നോർത്താണോ.. . എന്റെ ശവം നിങ്ങളെ കൊണ്ട് തീറ്റിക്കും ഞാൻ നോക്കിക്കോ... !
ബിന്ദൂ... നീ വാക്കുകൾ സൂക്ഷിച്ചുപയോഗിക്ക്.. ഞാൻ എറണാകുളത്തിന് പോയി എന്നുള്ളത് സത്യമാണ്... പക്ഷേ നീ ഈ പറയുന്നത് ഏത് പെണ്ണിന്റെ കാര്യമാ.. എനിക്ക് മനസ്സിലാകുന്നില്ല..
ബിന്ദു മൊബൈൽ എടുത്തു ഫോട്ടോ സുധിയേ കാണിച്ചുകൊണ്ട് ചോദിച്ചു...
സുധിയേട്ടന്റെ കൂടെ ഇരിക്കുന്ന ഇവരേതാ.. ?
ഫോട്ടോ കണ്ടപ്പോൾ ഒരെണ്ണം ബിന്ദുവിനിട്ട് പൊട്ടിക്കാനാണ് സുധിക്ക് തോന്നിയത്...പക്ഷേ ശാന്തമായി സുധി പറഞ്ഞു..
ഇതാരാണന്നു എനിക്കറിയില്ല... ?
നിങ്ങൾക്ക് ഒന്നും അറിയില്ലല്ലോ... പറയുന്നതെല്ലാം നുണ...
ബിന്ദുവിനോട് ഇപ്പൊ ഒന്നും പറഞ്ഞിട്ട് കാര്യമില്ലന്ന് മനസ്സിലാക്കിയ സുധി അവിടന്നു പോയി... രാത്രിയിൽ സമാധാനമായിട്ട് കാര്യങ്ങൾ അവളെ പറഞ്ഞു മനസിലാക്കാം എന്നവൻ മനസ്സിലോർത്തു..
പക്ഷേ രാത്രിയിൽ സ്ഥിതി കൂടുതൽ വഷളായി... ബിന്ദു ഒന്നും കഴിച്ചില്ല...സുധിക്കും കഴിക്കാൻ തോന്നിയില്ല... എന്നും avaronnichu കിടക്കാറുള്ള സ്നേഹമുറിയിൽ നിന്നു അവൾ പിള്ളാരുടെ കൂടെ പോയി കിടന്നു..
സുധിക്ക് വിഷമം തോന്നിയെങ്കിലും അവൻ ഒന്നും മിണ്ടിയില്ല.. അവനറിയാം കുറേ കഴിയുമ്പോൾ അവൾ എഴുന്നേറ്റു തന്റെയടുത്തേക്ക് വരുമെന്ന്...
സുധിക്ക് വിഷമം തോന്നിയെങ്കിലും അവൻ ഒന്നും മിണ്ടിയില്ല.. അവനറിയാം കുറേ കഴിയുമ്പോൾ അവൾ എഴുന്നേറ്റു തന്റെയടുത്തേക്ക് വരുമെന്ന്...
കിടന്നിട്ടു സുധിക്ക് ഉറക്കം വന്നില്ല..ബിന്ദു വരുമെന്ന പ്രതീക്ഷ വെറുതെയാണന്ന് അവനു മനസ്സിലായി..എഴുന്നേറ്റു ചെന്നു അവളേ വിളിച്ചാലോ..അവൾക്കു ഇങ്ങോട്ട് വന്നാൽ എന്താ കുഴപ്പം.. ? ചെന്നു വിളിക്കാൻ ഈഗോ അവനെ സമ്മതിച്ചില്ല.. അവനോർത്തു.. താനും തെറ്റുകാരനാണ്.. എല്ലാം അവളിൽ നിന്നു മറച്ചുവെച്ചതാണ്.. അവൾ ഒരിക്കലും അറിയണ്ടന്നോർത്ത്..
സാരമില്ല നാളെ എല്ലാം പറയാം...
സാരമില്ല നാളെ എല്ലാം പറയാം...
അപ്പുറത്തെ മുറിയിൽ കണ്ണീരിൽ കുതിർന്ന തലയണയിൽ മുഖമമർത്തി കിടന്നിരുന്ന ബിന്ദുവിന്റെ മനസ്സിൽ കഴിഞ്ഞ പതിമൂന്നു വർഷത്തെ ദാമ്പത്യജീവിതത്തിലേ പല ഭാഗങ്ങൾ മിന്നി മറഞ്ഞു പൊയ്ക്കൊണ്ടിരുന്നു. .. ഓരോ രംഗങ്ങൾക്കനുസരിച്ചു അവളുടെ ഏങ്ങികരച്ചിൽ ഉയർന്നു താണു.. മുന്നോട്ടുള്ള ജീവിതത്തെ പറ്റിയോത്തപ്പോൾ അവളുടെ കരച്ചിലിനു ശക്തി കൂടി..എന്തെങ്കിലും ജോലിക്കു പോകണം... എന്ത് ജോലി എന്നുള്ളത് ബിന്ദുവിന്റെ മുൻപിൽ ഉത്തരമില്ലാത്ത ചോദ്യമായിരുന്നു.. ഒന്നും അറിയില്ല.. ഇന്നുവരെ അങ്ങനെ ഒന്ന് ചിന്തിക്കേണ്ടി വന്നിട്ടില്ല.. അവളോർത്തു.. അച്ഛൻ ജീവിച്ചിരിപ്പുണ്ടായിരുന്നങ്കിൽ...അച്ഛൻ ഇല്ലാത്ത ആ വീട്ടിലേക്കു പോകാൻ പറ്റില്ല... അനിയൻ ഉണ്ണിക്ക് തന്നോടു ഇഷ്ട്ടമാണങ്കിലും നാത്തൂൻ സുരഭിക്കു തന്നെ അത്ര പിടിത്തമില്ല..അതിനാൽ തന്നെ അച്ഛനും, അമ്മയും മരിച്ചതിനു ശേഷം ഒരു ദിവസം പോലും വീട്ടിൽ നിന്നിട്ടില്ല.. ഒന്ന് മരിച്ചാൽ മതിയെന്ന് അവൾക്കു തോന്നി.. പക്ഷേ എങ്ങനെ.. ?ആത്മഹത്യ ചെയ്യാൻ പേടിയാണ് താനും.. സുധി നഷ്ട്ടപെടുന്നത് ഓർത്തിട്ടു പിന്നെയും അവൾ ചങ്ക്പൊട്ടി കരഞ്ഞു...
ഉറക്കം വരാഞ്ഞിട്ട് സുധി എഴുന്നേറ്റു അലമാരയുടെ പുറകിൽ നിന്നും ബ്രാണ്ടിയുടെ കുപ്പിയെടുത്തു കഴുത്ത് ഞെരിച്ച് ഗ്ലാസിലേക്ക് ഒഴിച്ചു.. കുടിക്കാൻ ഗ്ലാസ് ചുണ്ടോടമർത്തിയപ്പോൾ ഡോക്ടറുടെ മുന്നറിയിപ്പ് അവന്റെ മനസ്സിലേക്ക് വന്നു.. ഒന്ന് മടിച്ചതിനു ശേഷം അവൻ കണ്ണുമടച്ചു ഗ്ലാസ് കാലിയാക്കി. .. ഒരെണ്ണം അകത്തു ചെന്നപ്പോൾ ഒന്നുകൂടി വേണമെന്ന് അവനു തോന്നി...ഒടുവിൽ കുപ്പി കാലിയായപ്പോൾ അവൻ ബെഡിലേക്കു വീണു.. ബോധം മറയുന്നതിന്നു മുൻപ് അവൻ വെട്ടി വിയർത്തു.. പെട്ടന്ന് നെഞ്ചിൽ മിന്നലുപോലെ ഒരു വേദന.. അവൻ കൈകൊണ്ടു ശക്തിയായി നെഞ്ചിൽ അമർത്തി..സഹിക്കാൻ കഴിയാത്ത വേദനയാൽ അവൻ നിലവിളിച്ചു.. പക്ഷേ ശബ്ദം പുറത്തേക്ക് വന്നില്ല.. ബിന്ദുവിന്റെ അടുത്തേക്ക് പോകാൻ അവൻ എഴുന്നേല്ക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.. കണ്ണുകൾ മിഴിച്ചു അവൻ ബെഡിലേക്ക് കുഴഞ്ഞു വീണു.... സുധിക്ക് മനസ്സിലായി എല്ലാം കഴിയാൻ പോകുവാന്നു.. ബിന്ദുവിന്റെയും , കുട്ടികളുടെയും മുഖങ്ങൾ അവന്റെ മനസ്സിലേക്ക് കടന്നു വന്നു... അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..ഒരു നിമിഷം ഉച്ചസ്ഥായിലായ അവന്റെ ശ്വാസം പെട്ടന്ന് നിലച്ചു.. ആ ശരീരം നിശ്ചലമായി.. ..
രാവിലെ ഉറക്കമെണ്ണീറ്റിട്ടും ബിന്ദുവിന് എഴുന്നേല്ക്കാൻ തോന്നിയില്ല.. കുറേ നേരം അവൾ അങ്ങനെ തന്നെ കിടന്നു.. കുട്ടികൾക്ക് സ്കൂളിൽ പോകണമെല്ലോന്നോർത്തപ്പോൾ അവൾ പതിയെ എഴുന്നേറ്റു.. തലേ ദിവസത്തേക്കാൾ കൂടുതൽ ദേഷ്യം തോന്നി അവൾക്കു സുധിയോട്..പക്ഷേ എന്ത് ചെയ്യണമെന്നു അവൾക്കു ഒരുത്തരം ഇല്ലായിരുന്നു..ഇനി സുധിയേട്ടനോട് ഒരിക്കലും മിണ്ടരുത്.. പിള്ളേരെയും കൂട്ടി എവിടെങ്കിലും പോകണം..ഒരു ജോലി കണ്ടുപിടിക്കണം.. അടുക്കളയിൽ ജോലി ചെയ്യുമ്പോഴും അവളുടെ മനസ്സ് പല കണക്കുകൂട്ടലുകളും നടത്തുവാരുന്നു..
അച്ഛൻ എഴുന്നേറ്റില്ലേ അമ്മേ.. ?
കുട്ടികൾ എഴുന്നേറ്റു വന്നപ്പോൾ അച്ഛനെ കാണാഞ്ഞിട്ട് ബിന്ദുവിനോട് ചോദിച്ചു..
കുട്ടികൾ എഴുന്നേറ്റു വന്നപ്പോൾ അച്ഛനെ കാണാഞ്ഞിട്ട് ബിന്ദുവിനോട് ചോദിച്ചു..
ആ എനിക്കറിയില്ല ... കാണണം
എന്നുള്ളവർ പോയി അന്വേഷിക്ക്..
എന്നുള്ളവർ പോയി അന്വേഷിക്ക്..
അമ്മേടെ പിണക്കം ഇതുവരെ പോയില്ലേ അച്ഛനോട്.. ?
ബിന്ദു അവരോട് ദേഷ്യപ്പെട്ടു..
പഠിക്കാൻ ഉണ്ടെങ്കിൽ പഠിച്ചിട്ട് സ്കൂളിൽ പോകാൻ നോക്ക് രണ്ടും.. അച്ഛന്റെ പുറകേ നടന്നിട്ട് കാര്യമില്ല..
പഠിക്കാൻ ഉണ്ടെങ്കിൽ പഠിച്ചിട്ട് സ്കൂളിൽ പോകാൻ നോക്ക് രണ്ടും.. അച്ഛന്റെ പുറകേ നടന്നിട്ട് കാര്യമില്ല..
ഈ അമ്മയുടെ ഒരു കാര്യം പറഞ്ഞാൽ ... നീ വാടാ ചേട്ടായി നമ്മുക്ക് അച്ഛനെ വിളിച്ചു എണ്ണീൽപ്പിക്കാം ..
അനിയൻ ചേട്ടനെയും വിളിച്ചുകൊണ്ട് സുധി കിടക്കുന്ന മുറിയിലേക്ക് പോയി..
അനിയൻ ചേട്ടനെയും വിളിച്ചുകൊണ്ട് സുധി കിടക്കുന്ന മുറിയിലേക്ക് പോയി..
ഇളയവൻ സുധിയേ കുലുക്കി വിളിച്ചു..
അച്ഛാ.. അച്ഛാ... ഒന്നെണ്ണീക്കൂന്നെ.. ഈ അച്ഛന്റെ ഒരു ഉറക്കം...
അച്ഛാ.. അച്ഛാ... ഒന്നെണ്ണീക്കൂന്നെ.. ഈ അച്ഛന്റെ ഒരു ഉറക്കം...
സുധി എഴുന്നേൽക്കാഞ്ഞിട്ട് അവൻ തിരിഞ്ഞ് മൊബൈലിൽ ഗെയിം കളിച്ചോണ്ടിരുന്ന ചേട്ടായിയെ വിളിച്ചു..
ചേട്ടായി ഈ അച്ഛൻ എണ്ണീൽക്കുന്നില്ല .. വാ നമ്മുക്ക് ഇക്കിളി കൂട്ടാം..
അച്ഛനേ ഇക്കിളി കൂട്ടാനായി മൂത്തവൻ അടുത്തേക്ക് വന്നു.. സുധിയുടെ ശരീരത്തിൽ തൊട്ടപ്പോൾ തണുപ്പ് അറിഞ്ഞു അവൻ കൈ പിൻവലിച്ചു..സുധിയുടെ കിടപ്പ് കണ്ട് അവന്റെ മനസ്സിൽ എന്തോ ഒരു വല്ലായ്മ തോന്നി.. അവൻ അമ്മേ എന്ന് വിളിച്ചു കൊണ്ട് അടുക്കളയിലേക്കു ഓടി.. മൂന്നു വയസ്സുള്ള ഇളയ കുട്ടി അപ്പോഴും അച്ഛനേ ഇക്കിളി കൂട്ടി എഴുന്നേൽപ്പിക്കാൻ ഉള്ള പരിശ്രമത്തിലായിരുന്നു..
ഓടി അടുക്കളയിൽ എത്തിയ മൂത്തവൻ അമ്മയോട് പറഞ്ഞു..
അച്ഛൻ വിളിച്ചിട്ട് എഴുന്നേൽക്കുന്നില്ല അമ്മേ..
അച്ഛൻ വിളിച്ചിട്ട് എഴുന്നേൽക്കുന്നില്ല അമ്മേ..
അച്ഛൻ എപ്പോഴേലും എണ്ണീറ്റോളും.. നീ സ്കൂളിൽ പോകാൻ നോക്ക്..
അച്ഛനോടുള്ള കുട്ടികളുടെ സ്നേഹം കണ്ടിട്ട് വന്ന ദേഷ്യം അടക്കി അവൾ പറഞ്ഞു..
അച്ഛനോടുള്ള കുട്ടികളുടെ സ്നേഹം കണ്ടിട്ട് വന്ന ദേഷ്യം അടക്കി അവൾ പറഞ്ഞു..
പെട്ടന്ന് അവൻ കരഞ്ഞുകൊണ്ട് ബിന്ദുവിനെ പിടിച്ചുലച്ചു കൊണ്ടു പറഞ്ഞു..
അമ്മ ഒന്ന് പോയി നോക്ക്.. അച്ഛന്റെ ദേഹം തണുത്തിരിക്കുവാ അമ്മേ..
അമ്മ ഒന്ന് പോയി നോക്ക്.. അച്ഛന്റെ ദേഹം തണുത്തിരിക്കുവാ അമ്മേ..
അവന്റെ കരച്ചിലും.. അവൻ പറഞ്ഞതും കേട്ടപ്പോൾ അവളുടെ മനസ്സിൽ അപായ സൂചന മിന്നി.. അവൾ മുറിയിലേക്ക് ഓടി..
അവൾ ചെല്ലുമ്പോഴും ഇളയവൻ അച്ഛനേ എഴുന്നേൽപ്പിക്കാൻ ഇക്കിളി കൂട്ടുവാരുന്നു..
സുധിയുടെ കിടപ്പ് കണ്ടതേ അവളുടെ കണ്ണിൽ ഇരുട്ടു കേറി..
സുധിയുടെ കിടപ്പ് കണ്ടതേ അവളുടെ കണ്ണിൽ ഇരുട്ടു കേറി..
സുധിയേട്ടാ...വിറയ്ക്കുന്ന കൈകളോടെ അവൾ അവനെ പിടിച്ചുകൊണ്ടു വിളിച്ചു..അവൾ അറിയാതെ കൈ പിൻവലിച്ചു.. ശരീരം തണുത്തു മരവിച്ചിരിക്കുന്നു... പെട്ടന്ന് അവൾ സുധിയേട്ടാ എന്ന നിലവിളിയോടെ അവന്റെ മേലേക്ക് വീണു...
അത് കണ്ട് മൂത്തവൻ അമ്മയെ പിടിച്ചു കുലുക്കി കൊണ്ടു ചോദിച്ചു...
അത് കണ്ട് മൂത്തവൻ അമ്മയെ പിടിച്ചു കുലുക്കി കൊണ്ടു ചോദിച്ചു...
അച്ഛന് എന്താ പറ്റിയെന്നു പറ അമ്മേ..
ഒന്നും പറയാനാവാതേ അവൾ കുട്ടികൾ രണ്ടുപേരെയും കെട്ടിപിടിച്ചു വിങ്ങി പൊട്ടി..
ഇളയ കുട്ടി ഒന്നും മനസ്സിലാകാതെ അവളുടെ മുഖത്ത് പിടിച്ചു കണ്ണീർ തൂത്ത് കൊണ്ട് ചോദിച്ചു .. അമ്മേ... അമ്മേ... എന്തിനാ കരയുന്നേ...?
പതിയേ ബിന്ദുവിന്റെ ബോധം മറഞ്ഞു.. അവൾ കുഴഞ്ഞു നിലത്തു വീണു...
കുട്ടികൾ രണ്ടും വലിയ വായിൽ നിലവിളിച്ചു..

താഴെ റോഡിലൂടെ പോകുവാരുന്ന വിജയനാണ് ആദ്യം കുട്ടികളുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടത്.. എന്താണന്നറിയാൻ വിജയൻ ഓടി കേറി വന്നു..സുധിയേ കണ്ടതേ വിജയന് മനസ്സിലായി ആളു പോയി എന്ന്.. വിജയൻ കുട്ടികളെ ആശ്വാസിപ്പിച്ചു കൊണ്ട് അയൽക്കാരെ വിളിച്ചുകൂട്ടി...
--------------------------------------------------------
സുധിയേ മറവ് ചെയ്തു..വന്നവരെല്ലാം ഓരോരുത്തരായി പിരിഞ്ഞ് പോയി..
ബിന്ദുവിന്റെ അനിയൻ ഉണ്ണിയും, ഭാര്യയും മാത്രം അവശേഷിച്ചു..
തളർന്ന് കിടക്കുന്ന ബിന്ദുവിനെ ആശ്വസിപ്പിച്ചു ഉണ്ണി അടുത്തിരുന്നു..

ചേച്ചി...ഒരു കാര്യം അളിയൻ ചേച്ചിയിൽ നിന്നും മറച്ചു വെച്ചിരുന്നു..
ഉണ്ണിയുടെ വാക്കുകൾ കേട്ട് അവൾ അവനെ മുഖമുയർത്തി നോക്കി..
സുധിയേട്ടന്റെ കൂടെ ഈ ചതിക്ക് കൂട്ടു നിൽക്കാൻ നിനക്ക് എങ്ങനെ മനസ്സ് വന്നൂ ഉണ്ണി.. ഞാൻ നിന്റെ കൂടെപിറപ്പാണന്ന് നീ ഓർത്തില്ലല്ലോ..
സുധിയേട്ടൻ കർശനമായി പറഞ്ഞിരുന്നു... ചേച്ചി അറിയരുതെന്നു.. ചേച്ചിക്ക് വിഷമം ആകുമെന്ന്... പക്ഷേ ഇത്ര പെട്ടന്ന് സുധിയേട്ടൻ പോകുമെന്ന്... അവൻ പൂർത്തിയാക്കാതേ നിറുത്തി..
ഹും.... അളിയൻ പെങ്ങളെ ചതിച്ചു വേറെ കെട്ടിയിട്ടു ചേച്ചിക്ക് വിഷമം ആകുമെന്നോർത്ത് അളിയന് കൂട്ടു നിൽക്കുന്ന ഒരാങ്ങള ..
ഉണ്ണി വാ പൊളിച്ചു ഇരുന്നു... ബിന്ദു പറയുന്നത് കേട്ട്...
ചേച്ചി എന്താ പറഞ്ഞേ...അളിയൻ ആരെ കെട്ടിയ കാര്യമാ..
ചേച്ചി എന്താ പറഞ്ഞേ...അളിയൻ ആരെ കെട്ടിയ കാര്യമാ..
നീയും, സുധിയേട്ടനും കൂടി എന്നിൽ നിന്നു മറച്ചു വെച്ച രഹസ്യം..ഇവളല്ലേ അത്...
ബിന്ദു ഫോണിലെ ഫോട്ടോ കാണിച്ചു കൊണ്ട് ചോദിച്ചു...
കഴിഞ്ഞ ദിവസം എറണാകുളത്തിന് സുധിയേട്ടൻ ഇവളെയും കൂട്ടി പോയപ്പോൾ അപ്പുറത്തെ ശോഭന എടുത്തതാ..എന്നേ കാണിക്കാൻ..
ബിന്ദു ഫോണിലെ ഫോട്ടോ കാണിച്ചു കൊണ്ട് ചോദിച്ചു...
കഴിഞ്ഞ ദിവസം എറണാകുളത്തിന് സുധിയേട്ടൻ ഇവളെയും കൂട്ടി പോയപ്പോൾ അപ്പുറത്തെ ശോഭന എടുത്തതാ..എന്നേ കാണിക്കാൻ..
അവൻ ആ ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കി... ഉണ്ണിയുടെ മനസ്സിൽ കഴിഞ്ഞ ദിവസം കടന്നു വന്നു...
എറണാകുളത്തിനുള്ള ബസ്സിൽ കയറി താനും, അളിയനും കൂടി ഇരുന്നപ്പോഴാണ് പഴയ ഒരു സുഹൃത്തിനെ കണ്ടത്.. അവനോടു വിശേഷങ്ങൾ ചോദിക്കാൻ താൻ അവനിരിക്കുന്ന സീറ്റിലേക്ക് ചെന്നു... അപ്പോളാണ് കൈകുഞ്ഞിനെയുമായി ഒരു സ്ത്രീ ബസ്സിൽ കയറിയത്... വേറെ സീറ്റ് ഒന്നും ഒഴിവില്ലാത്തതിനാൽ അളിയന്റെ അടുത്തുള്ള സീറ്റിൽ ഇരിക്കാൻ തുടങ്ങിയപ്പോൾ അളിയൻ പറഞ്ഞു.. ഇവിടെ ആളുണ്ടായിരുന്നു.. അപ്പൊ ഞാൻ പറഞ്ഞു.. അളിയാ ഞാൻ ഇവിടെ ഇരുന്നോളാം .. ചേച്ചി അവിടെ ഇരുന്നോ എന്ന് അവരോടും പറഞ്ഞു... രണ്ടു സ്റ്റോപ്പ് കഴിഞ്ഞപ്പോൾ അവർ ഇറങ്ങിപ്പോയി.. അവരുടെ ഫോട്ടോ ആണ് അളിയൻ കറങ്ങാൻ കൊണ്ടുപോയി എന്നും പറഞ്ഞു ചേച്ചി എടുത്തു വെച്ചിരിക്കുന്നേ..
ബിന്ദുവിനെ വിറക്കുവാരുന്നു ഉണ്ണി പറഞ്ഞതൊക്കെ കേട്ടിട്ട്..
ഇനിയും ഞങ്ങൾ ചേച്ചിയിൽ നിന്നും മറച്ചു വെച്ച രഹസ്യം എന്താണന്നു അറിയണ്ടേ.. ?കേട്ടോ... അളിയന് ഹൃദയത്തിൽ ബ്ലോക്ക് ആയിരുന്നു ...രണ്ടെണ്ണം.. ഓപ്പറേഷൻ ചെയ്തിട്ട് കാര്യമുണ്ടോ എന്നറിയാൻ എറണാകുളത്തുള്ള ഒരു ഡോക്ടറെ കാണാൻ പോയതായിരുന്നു അന്ന് ഞങ്ങൾ.. ഇതൊക്കെ ചേച്ചി അറിഞ്ഞാൽ വിഷമിക്കുമെന്ന് പറഞ്ഞാ അളിയൻ എല്ലാം മറച്ചു വെച്ചത്...പതിമൂന്നു വർഷം കൂടെ ജീവിച്ചിട്ടും വല്ലവരും പറഞ്ഞതും കേട്ട് ആ മനുഷ്യനേ തെറ്റിദ്ധരിച്ചല്ലോ ചേച്ചി..
പറഞ്ഞു തീർന്നപ്പോൾ ഉണ്ണി കരഞ്ഞു പോയി....
പറഞ്ഞു തീർന്നപ്പോൾ ഉണ്ണി കരഞ്ഞു പോയി....
എന്റെ ദൈവങ്ങളെ ഞാൻ ഈ പാപം എവിടെ കൊണ്ടുപോയി തീർക്കുമോ.. ?ബിന്ദു തല കട്ടിലിൽ തല്ലി കരഞ്ഞു...
ഒച്ച കേട്ട് ഓടി വന്ന ഇളയവനെ മൂത്തവൻ പിടിച്ചുകൊണ്ടു പറഞ്ഞു...
അമ്മയോട് മിണ്ടണ്ട ... അമ്മ പിണങ്ങിയത് കൊണ്ടാ അച്ഛൻ മരിച്ചു പോയെ..
അമ്മയോട് മിണ്ടണ്ട ... അമ്മ പിണങ്ങിയത് കൊണ്ടാ അച്ഛൻ മരിച്ചു പോയെ..
അതും കൂടി കേട്ട അവൾ പൊട്ടികരഞ്ഞു.. കുറ്റബോധത്തൽ അവളുടെ ഉള്ളു നീറി..താൻ ഇന്നലെ അടുത്തുണ്ടായിരുന്നെങ്കിൽ സുധിയേട്ടൻ മരിക്കില്ലായിരുന്നു എന്നോർത്തപ്പോൾ അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല.. പൊട്ടികരച്ചിൽ പെട്ടന്ന് നിന്നു ..ഒരു പൊട്ടിച്ചിരി ആയി മാറി...
നൂൽ പാലത്തിലൂടെ സഞ്ചരിക്കുന്ന മനസ്സ് വഴുതി വീണു പൊട്ടിച്ചിതറി..
----------------------------------------------------------
നൂൽ പാലത്തിലൂടെ സഞ്ചരിക്കുന്ന മനസ്സ് വഴുതി വീണു പൊട്ടിച്ചിതറി..
----------------------------------------------------------
മൂന്ന് വർഷങ്ങൾ കഴിഞ്ഞു.. പൈങ്കുളം മാനസിക രോഗാശുപത്രിയുടെ ഉള്ളിലെ ഒരു മുറിയിൽ ബിന്ദുവിന്റെ രണ്ടും മക്കളും അമ്മയേ കാണാനായി കാത്തിരിക്കുമ്പോൾ ഇളയവൻ മൂത്തവനോട് പതിയെ ചോദിച്ചു...
എടാ ചേട്ടായി അമ്മ ഇന്നേലും നമ്മളെ അറിയുമോ.. അമ്മ നമ്മുടെ കൂടെ വന്നാൽ മതിയായിരുന്നു... അതു പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..
മൂത്തവൻ അനിയനേ ചേർത്തു പിടിച്ചു..
അമ്മ നമ്മളെ തിരിച്ചറിയും.. മോൻ വിഷമിക്കണ്ട കേട്ടോ..
അമ്മ നമ്മളെ തിരിച്ചറിയും.. മോൻ വിഷമിക്കണ്ട കേട്ടോ..
അച്ഛൻ മരിച്ചതിനു ശേഷം അമ്മയും കൂടി ഹോസ്പിറ്റലിൽ ആയപ്പോൾ അവർ അനാഥരായി.. അമ്മാവന്റെ വീട്ടിലെ താമസവും, അമ്മായിയുടെ കുത്ത് വാക്കുകളും ആ കുഞ്ഞുമനസ്സുകളെ ആഴത്തിൽ മുറിവേൽപ്പിച്ചിരിക്കുന്നു....
ഉള്ളതും കൊണ്ട് അമ്മയോടപ്പം ജീവിക്കാനായി .... അമ്മ ഒന്ന് തങ്ങളെ തിരിച്ചറിയണേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് അവർ അവിടെ കാത്തിരുന്നു....
ഉള്ളതും കൊണ്ട് അമ്മയോടപ്പം ജീവിക്കാനായി .... അമ്മ ഒന്ന് തങ്ങളെ തിരിച്ചറിയണേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് അവർ അവിടെ കാത്തിരുന്നു....
By.... ബിൻസ് തോമസ്....
--------------------------------------------------------------
(നാളെ കുറ്റബോധത്താൽ മനസ്സ് പിടയാതിരിക്കാൻ ക്ഷണികമായ ഈ ജീവിതത്തിൽ.. പിണക്കങ്ങളും, സത്യമെന്തന്നറിയാതെയുള്ള കുറ്റപ്പെടുത്തലുകളും മാറ്റി വെക്കാം.. സ്നേഹിക്കൂ..... ജീവിതം സുന്ദരമാക്കൂ.. )

By BIns Thomas
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക