
പ്രണയിതാവ് അരികിലുള്ളപ്പോൾ അവർക്ക് വേണ്ടി അണിഞ്ഞൊരുങ്ങി പുന്ജിരിയോടെ സംസാരിക്കുമ്പോൾ രണ്ടു ഹൃദയങ്ങളും എന്തുമാത്രം ആഹ്ളാദിക്കുമെന്നോ?ഇടക്കൊക്കെ കൈ മാറുന്ന സമ്മാനങ്ങൾക്ക് വിലമതിക്കാനാവാത്ത മൂല്യമുണ്ടാവും. അതെത്ര ചെറുതായാലും.
തന്നെകാത്തിരിക്കാൻ,കൂട്ടുകൂടാൻ,കേൾക്കാൻ ഒക്കെ ഒരാളുണ്ടാവുമ്പോൾ എല്ലാ പ്രശ്നങ്ങളെയും തരണം ചെയ്യാൻ അവർക്ക് പറ്റും.
ഒന്നു വയ്യാതായാൽ , തളരുമ്പോൾ, താങ്ങാവാൻ / ആശ്വസിപ്പിക്കാൻ ഒരാളുണ്ടാവുന്നത് ഭാഗ്യമാണ്.
എപ്പോഴും കണ്ണിൽകണ്ണിൽ നോക്കിയിരിക്കലും കൈകൾ കോർത്ത് കിന്നാരം പറയലും ഐസ് ക്രീം പാർലറുകളിലും ഹോട്ടലുകളിലും കയറി ഇറങ്ങിലും പാർക്കുകളിലും ബീച്ചുകളിലും ചുറ്റിയടിക്കലും അല്ല പ്രണയം.
എന്നാൽ ഇവയൊക്കെയിലും പ്രണയമുണ്ട്.സ്ഥലകാല ബോധത്തോടെ യാവണമെന്നു മാത്രം.
പറഞ്ഞ സമയത്ത് എത്തിയില്ലെങ്കിൽ,വിളിക്കാൻ വൈകിയാൽ ഒക്കെയും ഹൃദയത്തിന് ഒരു ഭാരം അനുഭവപ്പെടും. കാണുമ്പോഴും വിളിക്കുമ്പോഴുമൊക്കെയുള്ള സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്.
പ്രണയിക്കണം മനസ്സ് കൊണ്ടല്ല, ഹൃദയം കൊണ്ട്, ആത്മാർത്ഥമായി.
ചേർത്തു നിർത്തണം,അവസാനം വന്ജിക്കാനല്ല, അവസാന ശ്വാസം വരെയും സംരക്ഷിക്കാൻ.
******************************************
പ്രിയ സഹോദരങ്ങളെ,
മുകളിൽ ഞാൻ പറഞ്ഞ കാര്യങ്ങളൊക്കെയും വിവാഹിതരോടാണ്.തൻറെ ഇണയെയാണ് പ്രണയിക്കേണ്ടത്. അല്ലാതെ ഏതോ ഒരാളെ അല്ല.
വിവാഹ ശേഷം പ്രണയമല്ല,ജീവിതമാണ്.
കാമുകി-കാമുകരല്ല , ഭാര്യ -ഭർതൃ ബന്ധമാണ്, തുടങ്ങി ഒട്ടേറെ കാര്യങ്ങൾ പറയുന്നവരോട് ,
യഥാര്‍ത്ഥ പ്രണയം വിവാഹശേഷമാണ്.ഒന്നാലോചിച്ചു നോക്കൂ. ജീവിതത്തിലേക്ക് കൂടെകൂട്ടാൻ കഴിയും എന്ന് യാതൊരു ഉറപ്പുമില്ലാതെയാണ് വിവാഹത്തിന് മുമ്പുള്ള പ്രണയം. അതിനെ പ്രണയമെന്ന് പറയാൻ തന്നെ പറ്റില്ല. ഒരു തരം ആകർഷണം. അതിനപ്പുറത്തേക്ക് ഒന്നുമില്ല. എപ്പോൾ വേണമെങ്കിലും ആർക്ക് വേണമെങ്കിലും ഉപേക്ഷിക്കാൻ പറ്റിയ ഒരു താത്കാലിക ബന്ധം.
എന്നാൽ വിവാഹം എന്ന ഉടമ്പടി ഉറപ്പാണ്. മരണം വരെയും പരസ്പര സ്നേഹവിശ്വാസത്തോടെയുള്ള സംരക്ഷണത്തിൻറെ ഉറപ്പ്.
പ്രണയമുണ്ടാവേണ്ടത് ഭാര്യ-ഭർത്താക്കന്മാർക്കിടയിലാണ്. അവരാണ് പ്രണയിക്കേണ്ടത്.എന്നും പ്രണയിച്ചു കൊണ്ടിരിക്കുന്ന ദമ്പതിമാരെ കണ്ടിട്ടുണ്ടോ? അവർക്കിടയിൽ പിണക്കങ്ങളുമുണ്ടാവും. പക്ഷേ, രണ്ടു പേരും പരസ്പരമുള്ള ഒരു കെമിസ്ട്രി ഉണ്ട്. പറഞ്ഞറിയിക്കാനാവാത്ത ഒരു കാന്തികശക്തി. അവരുടെ ഹൃദയങ്ങൾ തമ്മിൽ സംസാരിക്കും. ജീവിതം സ്വർഗ്ഗമാവും.
ഞാൻ മുമ്പ് പറഞ്ഞില്ലേ.....പ്രണയിക്കണം, മനസ്സ് കൊണ്ടല്ല,ഹൃദയം കൊണ്ട്, ആത്മാർത്ഥമായി.
ചേർത്തു നിർത്തണം, അവസാനം വന്ജിക്കാനല്ല,അവസാന ശ്വാസം വരെയും സംരക്ഷിക്കാൻ.
****************************ഈ വിഷയത്തിലേക്കുള്ള എൻറെ കൈ കടത്തൽ ആദ്യമായാണ്. തെറ്റുകൾ മനസ്സിലാക്കി തരിക. നന്നായെങ്കിൽ അതും പറഞ്ഞു തരിക
**************************
സ്നേഹത്തോടെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക