Slider

സഖി

0

സ്നേഹവും പാണ്ഡിത്യവു-
മേറിടുമീസൗഹൃദത്തെയെൻ
നെഞ്ചോടുചേർക്കവേയീഖിന്നമെല്ലാം
ഓടിയൊളിക്കാതെന്തുചെയ്യുമെടോ ?
നിഷ്കളങ്കമാമീപ്രേമത്തെക്കാണും
നിൻമനസ്സെത്ര ശുദ്ധമാണു സഖേ
നിന്നരികിലായ് ഞാനെന്നേ തെല്ലു
വന്നിരുന്നതും നിർമ്മലമാമാസ്നേഹം
പകർന്നങ്ങുതന്നതും മറന്നുവോ നീ ?
അന്ധമാം സ്നേഹവുമാരാധനയും
പാടില്ലതു ദുഃഖംമാത്രം തന്നിടുമെന്നും
ചൊല്ലിത്തന്നതും മറന്നുവോ നീ ?
ഖേദമതുണ്ടാകിലുമാനന്ദമതിലും
കണ്ടിടുവാനെന്നേ പഠിച്ചു ഞാനും
കൂടെപഠിച്ചിടുന്നോരോപാഠവു-
മോരോ ആകുലവേളയിലുമേ !!
നിൻസോദരഹൃത്തത്തെ ഞാനു
മെന്നോടുചേർത്താഗാഢാലിംഗന-
മേറ്റങ്ങുവാങ്ങവേ പൊഴിയുന്നൂ
മിഴിനീർത്തുള്ളികളുമദൃശ്യമെൻ
മുൻകാഴ്ചകളുമെല്ലാമേ !!
സുജ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo