ഒരു സ്ത്രീ ഒരു കൈക്കുഞ്ഞിനെയും കൊണ്ട് അവന്റെ നേരെ നടന്നടുക്കുകയാണ്. അവന്റെ തൊട്ടു മുന്നിലെത്തിയ സ്ത്രീ തീപാറുന്ന കണ്ണുകളോടെ അവന്റെ മുഖത്തേക്ക് നോക്കി ഗർജ്ജിച്ചു.
"ഇതാ... ഈ മുഖം നോക്കൂ... ഇത് നിങ്ങളുടെ കുഞ്ഞാണ്... നിങ്ങളുടെ ചോരയാണ്... സത്യം..."
"അല്ല.. അല്ല.. ഇതെന്റെ കുഞ്ഞല്ല..."
അവൻ സ്ത്രീയുടെ മുന്നിൽ നിന്നും തിരിഞ്ഞോടി.
"ആണ്... ഇത് നിങ്ങളുടെ ചോര തന്നെയാണ്...."
അവളും കുഞ്ഞിനെയുമായി അവന്റെ പുറകെ ഓടി. അവൻ കൂടുതൽ ശക്തി സംഭരിച്ച് ഓടാൻ തുടങ്ങി. തൊട്ടു തൊട്ടില്ലെന്ന മട്ടിൽ പുറകെ അവളും. പെട്ടെന്ന് ഒരു കല്ലിൽ കാൽ തടഞ്ഞ് അവൻ മുഖമടിച്ച് തറയിൽ വീണു.
"അള്ളാ... " എന്ന നിലവിളിയോടെ സിറാജ് ഞെട്ടിയുണർന്നു.പുറത്ത് നല്ല മഴ പെയ്യുന്നുണ്ടെങ്കിലും അവനാകെ വിയർത്തൊലിക്കുന്നു. വല്ലാത്ത ദാഹം തോന്നി. മേശമേൽ ജഗ്ഗിൽ കൊണ്ടു വച്ചിരുന്ന വെള്ളം വായിലേക്ക് കമഴ്ത്തി. വീണ്ടും കട്ടിലിൽ ചെന്നു കിടന്നു.
"ഇക്കാ എനിക്ക് വിശേഷമുണ്ട്... ഇക്കാ ഞാൻ ഗർഭിണിയാണ്......"
അവളുടെ ശബ്ദം അനേകായിരം സൂചികൾ ഒന്നിനു പുറകെ മറ്റൊന്നായി കാതിലേക്ക് തുളച്ചുകയറുന്നതായി തോന്നി അവന്. അവൻ മലർന്നും കമഴ്ന്നും ചെരിഞ്ഞും കിടന്നു നോക്കി. ഇല്ല, മരണത്തിന്റെ കുടുംബത്തിൽ ജനിച്ച ഉറക്കം എവിടെയോ പോയി മറഞ്ഞിരിക്കുന്നു.
അടുത്ത വീട്ടിലെ നായ എന്തിനെന്നില്ലാതെ, നിർത്താതെ കുരയ്ക്കുന്നു. പുറത്ത് മഴ കുറഞ്ഞിട്ടുണ്ട്. പെട്ടെന്ന് ഭയങ്കര പ്രകാശത്തോടെ ഒരു മിന്നൽ. തുടർന്ന് കാതടപ്പിക്കുന്ന ഉഗ്രനൊരു ഇടി. ഇടിമിന്നലിനെ അവന് ചെറുപ്പം മുതലേ പേടിയാണ്. അവൻ കാതുകൾ പൊത്തി കണ്ണുകൾ ഇറുകെ അടച്ചു.അപ്പോഴും അവളുടെ ശബ്ദം കാതുകളിലെത്തി. ഇടി യെക്കാൾ ശബ്ദത്തിൽ.
"ഇക്കാ ഞാൻ ഗർഭിണിയാണ്...."
നാട്ടിലെ പ്രഗൽഭ തറവാട്ടുകാരനും പണക്കാരനും പള്ളി പ്രസിഡന്റുമായ ഹുസൈൻ ഹാജിയുടെ ഇളയ സന്തതിയാണ് സിറാജ്. സിവിൽ എൻജിനിയർ, നല്ല സ്വഭാവത്തിനുടമ, മര്യാദക്കാരൻ, പടച്ചവനെ പേടിയുള്ളവൻ, ഒരു ദു:ശ്ശീലവും ഇല്ലാത്തവൻ... ഇതൊക്കെ കുടുംബക്കാരുടെയും നാട്ടുകാരുടെയും ഇടയിലുള്ള അവന്റെ സ്ഥാനം. ആ പേരിനിതാ കളങ്കം സംഭവിക്കാൻ പോകുന്നു. അവനൊരു പെണ്ണിനെ പിഴപ്പിച്ച വിവരം നാടറിയാൻ പോകുന്നു. 'ഇല്ല.. പാടില്ല... അത് പാടില്ല...'
അവന്റെ ഉള്ളം ശക്തമായി താക്കീതു ചെയ്തു.
അവന്റെ ഉള്ളം ശക്തമായി താക്കീതു ചെയ്തു.
സക്കീനയെ ഒഴിവാക്കണം. അല്ലാതെ രക്ഷയില്ല.അവൻ കട്ടിലിൽ നിന്നും എഴുന്നേറ്റ് മുറിയിൽ നടക്കാൻ തുടങ്ങി. അവസാനം, വൈകീട്ടെടുത്ത തീരുമാനം തന്നെയെന്നുറപ്പിച്ച് നേരം വെളുക്കാൻ കാത്തിരുന്നു.
സിറാജ് രാവിലെ എഴുന്നേറ്റ് പ്രഭാതകർമ്മങ്ങൾ നിറവേറ്റി സക്കീനയുടെ വീട്ടിലേക്ക് പുറപ്പെട്ടു. മൂത്ത പെങ്ങളുടെ വീട്ടിലേക്ക് പോകുന്ന വഴിക്കാണ് അവളുടെ വീട്. നാലഞ്ച് കിലോമീറ്റർ ദൂരമുണ്ട്. ഇത്താത്തയുടെ വീട്ടിൽ പോകുമ്പോൾ അവളുടെ വീടിന്റെ മുന്നിൽ അവളെ കാണും. ചിരി ,പിന്നെ പരിചയപ്പെടൽ.... അവളുടെ ഉമ്മാക്ക് അവനെ വലിയ കാര്യമായിരുന്നു. വീട്ടിലേക്ക് ക്ഷണിച്ചിരുത്തിച്ച് കഥകൾ പറയും. ഇടയ്ക്ക് പണം കടം വാങ്ങും.
മീൻകാരൻ അഹമ്മദ് കുട്ടിയാണ് സക്കീനയുടെ ബാപ്പ. അയാൾ വീട്ടുകാര്യങ്ങളൊന്നും വലുതായി ശ്രദ്ധിക്കില്ല.ചെറിയ തോതിൽ കള്ള് കുടിയും ശീട്ട് കളിയും ഉണ്ട്. പഠിക്കാനത്ര മിടുക്കിയല്ലാതിരുന്ന സക്കീന പ്ലസ് റ്റു തോറ്റ് വീട്ടിലിരിക്കുന്നു. സക്കീനക്കിളയവളൊരുത്തി പഠിക്കുന്നു.ഉമ്മ പകൽനേരങ്ങളിൽ അധിക ദിവസവും വീട്ടിലുണ്ടാവില്ല. അടുത്ത വീടുകളിൽ അലക്കിക്കൊടുക്കാനും മറ്റുമൊക്കെ പോകും.മൂന്നാല് പ്രാവശ്യം സെക്കീന മാത്രം വീട്ടിലുള്ളപ്പോഴാണ് അവൻ അവിടെ ചെന്നത്.
ഇരുപതിൽ താഴെ പ്രായമുള്ള മാദകത്വം തുളുമ്പുന്ന പെണ്ണ്. അനുകൂല സാഹചര്യം. ഏത് പുരുഷനും ആഗ്രഹിച്ചു പോകും. അതേ അവനും സംഭവിച്ചുള്ളൂ. അവളെ സന്തോഷിപ്പിക്കാൻ നല്ല നല്ല ചോക്ലേറ്റുകൾ കൊണ്ടു കൊടുക്കും.പിന്നെ ഒരിക്കൽ മനോഹരമായ ഒരു ചുരിദാറും.
വരാന്തയും രണ്ട് മുറികളും അടുക്കളയും അടങ്ങിയ ഓടിട്ട ചെറിയ വീട്. ഒന്നു ചുമച്ചു കൊണ്ട് വരാന്തയിലേക്ക് കയറി സിറാജ്.
പുഞ്ചിരിച്ചു കൊണ്ട് സക്കീന അകത്ത് നിന്നും വരാന്തയിലേക്കിറങ്ങി വന്നു.
പുഞ്ചിരിച്ചു കൊണ്ട് സക്കീന അകത്ത് നിന്നും വരാന്തയിലേക്കിറങ്ങി വന്നു.
"ഇക്കാ വരുമെന്ന് എനിക്കറിയാമായിരുന്നു... "
അവൾ കൂസലേതുമില്ലാതെ പറഞ്ഞു.
സിറാജിന് പെട്ടെന്ന് ഒരക്ഷരം പോലും മിണ്ടാൻ കഴിഞ്ഞില്ല.
സിറാജിന് പെട്ടെന്ന് ഒരക്ഷരം പോലും മിണ്ടാൻ കഴിഞ്ഞില്ല.
"ഇന്നലെ... ഞാനൊരു സന്തോഷ വാർത്തയെങ്കിലും, പെട്ടെന്ന് തീരുമാനമെടുക്കേണ്ട ഒരു കാര്യം അറിയിച്ചപ്പോ എന്താ പിശാചിനെ കണ്ടപോലെ ഇറങ്ങി ഓടിക്കളഞ്ഞത്..."
അവൾ ചോദിച്ചു.
"സക്കീനാ... നിന്റെ ഉമ്മ .... ഉമ്മഎവിടെ ? ... ഇത് ആരെങ്കിലും അറിഞ്ഞോ..?"
അവൻ വല്ലവിധേനയും ചോദിച്ചു.
"ഇല്ല... ആരോടെങ്കിലും പറയാൻ പറ്റുന്ന കാര്യമാണോ..?. ആദ്യം അറിയേണ്ട ആൾ ഇക്കയായത് കൊണ്ട് ഇക്കായെ അറിയിച്ചു. എത്രയും പെട്ടെന് നമ്മടെ കല്ല്യാണം കഴിയണം. ഇല്ലെങ്കി..... "
അവളുടെ മുഖത്ത് നാണം വിരിഞ്ഞു.
സിറാജിന് അൽപം ആശ്വാസം തോന്നി.
സിറാജിന് അൽപം ആശ്വാസം തോന്നി.
"സക്കീനാ.. നീ എന്നെ രക്ഷിക്കണം.. അതിനാ ഞാൻ വന്നത്..."
"രക്ഷിക്കാനോ...?" അവളുടെ മുഖത്ത് ചോദ്യഭാവം.
"അതെ.... ഇക്കാര്യം പുറത്തറിഞ്ഞാൽ എന്റെ ജീവിതം, നിലനിൽപ്പ്, ഞങ്ങളുടെ കുടുംബം... എല്ലാം തകരും അത് കൊണ്ട് നീ.. എന്നെ രക്ഷിക്കണം.ബാപ്പ എനിക്ക് ഞങ്ങളുടെ വിലക്കും നിലക്കും ഒത്ത പെണ്ണ് ആലോചിക്കുന്ന തിരക്കിലാ...
നമ്മൾ രണ്ട് പേരും അറിയാതെ സംഭവിച്ചു പോയ അബദ്ധം.എത്ര പണം വേണമെങ്കിലും ഞാൻ തരാം...ഇത് നശിപ്പിക്കണം. ആരുമറിയാതെ... എനിട്ടെന്നെ മറക്കണം... "
നമ്മൾ രണ്ട് പേരും അറിയാതെ സംഭവിച്ചു പോയ അബദ്ധം.എത്ര പണം വേണമെങ്കിലും ഞാൻ തരാം...ഇത് നശിപ്പിക്കണം. ആരുമറിയാതെ... എനിട്ടെന്നെ മറക്കണം... "
"എന്നിട്ടു ഞാനെന്തു ചെയ്യണം...? മറ്റൊരുത്തനെ വിവാഹം കഴിക്കണോ..? അതോ ചത്തു തരണോ..?"
അവളുടെ മുഖത്തെ ഭാവം മാറി .ദേഷ്യം ഇരച്ചു.
"നാളെ തന്നെ കൂട്ടുകാരിയുടെ കല്ല്യാണമാണെന്നോ മറ്റോ എന്തെങ്കിലും നുണ പറഞ്ഞ് നീ ഇറങ്ങണം രാവിലെപ്പോഴാ വൈകീട്ട് തിരിച്ചെത്താം.. ആരുമറിയാത്ത ഒരിടം ഞാൻ അന്വേഷിച്ച് വച്ചിട്ടുണ്ട്. ഒരു പ്രശനവും ഉണ്ടാവില്ല.. നിനക്ക് നല്ലൊരു തുകയും ഞാൻ തരും... "
"നിങ്ങൾ വലിയ പണക്കാരനായിരിക്കും..പക്ഷേ.. നിങ്ങളുടെ പണം കണ്ടല്ല ഞാൻ നിങ്ങളെ സ്നേഹിച്ചത്.. നിങ്ങളെ ഇഷ്ടപ്പെട്ടു പോയതുകൊണ്ടാ ഞാൻ.. ഞാനറിയാതെ തന്നെ നിങ്ങൾക്ക്... നിങ്ങൾക്കെന്നോട് സ്നേഹം തോന്നീട്ടില്ലാ..?"
"സ്നേഹമോ...? "
"പിന്നെ എന്താ കരുത്യേ...?"
"വീട്ടിനകത്തേക്ക് വിളിക്കുന്നവരെ....."
പെട്ടെന്ന് അവൾ അവന്റെ മേലേക്ക് ചാടി വീണ് ഷർട്ടിൽ കുത്തിപ്പിടിച്ച് അങ്ങോട്ടുമിങ്ങോട്ടും ഉലച്ചു.
" വീട്ടിനകത്തേക്ക് വിളിച്ചു എന്നത് ശെരിയാ... എന്നെ കടന്നുപിടിച്ചപ്പോ ഒരു നൂറു തവണ ഞാൻ കെഞ്ചിക്കരഞ്ഞില്ലേ.. എന്നെ നശിപ്പിക്കല്ലേന്ന്.. അപ്പോൾ നിങ്ങൾ എന്താ പറഞ്ഞത്.. ഒന്നും പേടിക്കേണ്ട എന്ത് വന്നാലും ഞാനില്ലേ.. എന്ന്. ഓർമ്മയുണ്ടോ..?.ആ നിങ്ങളിൽ നിന്നു തന്നെ.... "
അവൾ അവന്റെ ഷർട്ടിൽ നിന്നും പിടി വിട്ട് ചുമരിൽ മുഖമണച്ച് വെച്ച് പൊട്ടിക്കരയാൻ തുടങ്ങി.
ഉണ്ടാവും, പറഞ്ഞിട്ടുണ്ട്. ഏത് പുരുഷനും കാര്യം നേടാൻ പെണ്ണിനോട് പറയുന്നത്. പേടിക്കണ്ട, എന്ത് വന്നാലും ഞാനില്ലേ... എന്ന്.
"ഇത് എന്റെതാണെന്നതിന് എന്താ ഉറപ്പ്.. എനിക്ക് വിശ്വാസമില്ല.. അത് കൊണ്ട്.. "
അവനൊരു കട്ടായം പറഞ്ഞു.
അവൾ കരച്ചിൽ നിർത്തി ചുവരിൽ നിന്നും മുഖമെടുത്ത് കണ്ണീർ തുടച്ച് കൊണ്ട് പറഞ്ഞു:
അവൾ കരച്ചിൽ നിർത്തി ചുവരിൽ നിന്നും മുഖമെടുത്ത് കണ്ണീർ തുടച്ച് കൊണ്ട് പറഞ്ഞു:
"ഇക്ക ധൈര്യായിട്ട് പോയ്ക്കോ..എന്നിൽ നിന്ന് ഇക്കാക്ക് യാതൊരു തരത്തിലുള്ള ശല്യവും ഉണ്ടാവില്ല.. ഉറപ്പ്.പിന്നെ ഇക്കാ പറഞ്ഞില്ലേ...എന്നെ വിശ്വാസമില്ലാന്ന്.. എന്റെ വയറ്റിൽ മുളപൊട്ടിയ ഇക്കാന്റെ ചോരയാണെ സത്യം..ഇക്കയല്ലാതെ മറ്റൊരു പുരുഷനും എന്റെ ശരീരത്തിൽ തൊട്ടിട്ടില്ല.സത്യം...ഒരു കാര്യത്തിൽ ഇക്കാക്കെന്നെ വിശ്വസിക്കാം..എന്നിൽ നിന്ന് യാതൊരു ശല്യവും ഇക്കാക്കുണ്ടാവില്ല. ഇക്കയും ഞാനുമായിട്ടുള്ള ഈ ബന്ധം ഒരു കുട്ടി പോലും അറിയില്ല...ധൈര്യായിട്ട് പോയ്ക്കോ..എന്നിട്ട് വിലക്കും നിലക്കും ഒത്ത പെണ്ണിനെ കെട്ടി സുഖായിട്ട് ജീവിക്ക്.. "
സിറാജ് പോക്കറ്റിൽ നിന്നും ഒരു കെട്ട് അഞ്ഞൂറിന്റെ നോട്ടെടുത്ത് അവൾക്കു നേരെ നീട്ടി.
"വേണ്ട...അത് ഇക്ക തന്നെ വെച്ചോ.. ഇക്കാന്റെ കുഞ്ഞിന് ഇക്കയിട്ട വില.."
അവൾ വരാന്തയിൽ നിന്നും അകത്ത് കയറി വാതിലടച്ചു.അൽപ നേരം അടഞ്ഞ വാതിലിനു മുന്നിൽ നിന്ന സിറാജ് പണക്കെട്ട് പാൻസിന്റെ പോക്കറ്റിലിട്ട് അവിടെ നിന്നുമിറങ്ങി.
ബസ്റ്റാന്റിലും, ടൗണിലും, ബീച്ചിലും ചുറ്റി നടന്ന അവൻ അന്നാദ്യമായി രണ്ട് പേക്കറ്റ് വിൽസ് വലിച്ചു തീർത്തു. രാത്രി ഏറെ വൈകിയാണ് വീട്ടിലെത്തിയത്. ഊണ് കഴിക്കാതെ മുറിയിൽ പോയി വാതിലടച്ചു. വസ്ത്രങ്ങളൊന്നും മാറ്റാതെ കട്ടിലിൽ വീണു.
അവന്റെ മനസ്സുനിറയെ സക്കീനയുടെ കരയുന്ന മുഖമായിരുന്നു. തന്നെ വിശ്വസിച്ച പെണ്ണിനെ താൻ ചതിക്കുകയായിരുന്നില്ലേ ? ജീവിതത്തിലിനി മനസ്സമാധാനം കിട്ടുമോ ?
തന്റെ കുഞ്ഞല്ലേ അവളുടെ വയറ്റിൽ വളരുന്നത് ? തന്റെ കുഞ്ഞ് ബാപ്പയില്ലാത്ത കുഞ്ഞായി വളരുമോ ? ഇല്ല, അത് പാടില്ല. തന്നോടുള്ള സ്നേഹം കൊണ്ടല്ലേ അവൾ എന്നെ ശല്യം ചെയ്യില്ലെന്ന് പറഞ്ഞത് ? സക്കീന തന്റെ ഭാര്യയാവണം. എന്നിട്ടെന്റെ കുഞ്ഞിനെ പ്രസവിക്കണം.
നാളെ രാവിലെ പോയി ആദ്യം അവളോട് മാപ്പ് പറയണം. വീട്ടുകാരോട് അവളെ സ്നേഹിക്കുന്ന കാര്യം തുറന്ന് പറയണം. അവരെതിർത്താൽ വാടകവീടെടുത്ത് താമസിക്കണം. ചിന്തയും തീരുമാനങ്ങളുമെടുത്ത് രാത്രിയുടെ ഏതോ യാമത്തിൽ സിറാജ് ഉറക്കിലേക്ക് വീണു.
തന്റെ കുഞ്ഞല്ലേ അവളുടെ വയറ്റിൽ വളരുന്നത് ? തന്റെ കുഞ്ഞ് ബാപ്പയില്ലാത്ത കുഞ്ഞായി വളരുമോ ? ഇല്ല, അത് പാടില്ല. തന്നോടുള്ള സ്നേഹം കൊണ്ടല്ലേ അവൾ എന്നെ ശല്യം ചെയ്യില്ലെന്ന് പറഞ്ഞത് ? സക്കീന തന്റെ ഭാര്യയാവണം. എന്നിട്ടെന്റെ കുഞ്ഞിനെ പ്രസവിക്കണം.
നാളെ രാവിലെ പോയി ആദ്യം അവളോട് മാപ്പ് പറയണം. വീട്ടുകാരോട് അവളെ സ്നേഹിക്കുന്ന കാര്യം തുറന്ന് പറയണം. അവരെതിർത്താൽ വാടകവീടെടുത്ത് താമസിക്കണം. ചിന്തയും തീരുമാനങ്ങളുമെടുത്ത് രാത്രിയുടെ ഏതോ യാമത്തിൽ സിറാജ് ഉറക്കിലേക്ക് വീണു.
ആളൊഴിഞ്ഞ കടൽക്കരയിൽ, കടലിന്റെ വിജനതയിലേക്ക് കണ്ണും നട്ടിരിക്കുകയാണ് അവൻ. അപ്പോഴാണ് ഒരു സ്ത്രീ കടലിലേക്ക് നടക്കുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടത്. അവൾ മാത്രമല്ല കൈവിരലിൽ തൂങ്ങി ഒരു കുഞ്ഞുമുണ്ട്.ഒരു നിമിഷം.അള്ളാ...സക്കീനയും തന്റെ കുഞ്ഞുമല്ലേ അത്. "സക്കീനാ...സക്കീനാ.. " അവൻ പിടഞ്ഞെഴുന്നേറ്റ് അവർക്കു നേരെ ഓടി. അവർ മുന്നോട്ട് നടക്കുകയാണ് മുട്ടോളം വെള്ളത്തിലെത്തിയിരിക്കുന്നു. അവൻ സർവ്വശക്തിയും സംഭരിച്ച് ഓടിച്ചെന്ന് കുഞ്ഞിനെ വാരിയെടുത്ത് ഉമ്മകൾ കൊണ്ടു മൂടി.സക്കീനയെ ശരീരത്തോട് ചേർത്ത് പിടിച്ചു.പിന്നെ സാവധാനം കരയിലേക്ക് നടന്നു.
സിറാജ് ഉറക്കമുണർന്നു.നേരം വെളുത്തിരിക്കുന്നു. അവന് മനസ്സിന് എന്തോ ഒരു സുഖം തോന്നി.പ്രഭാതകർമ്മങ്ങൾ കഴിഞ്ഞ് സക്കീനയുടെ വീട്ടിലേക്ക് പുറപ്പെട്ടു.
വഴിയിൽ നിന്നും അസിസ്റ്റന്റിനെ വിളിച്ച്
ഇന്നും കൂടെ താൻ സൈറ്റിലെത്തില്ലെന്നും വേണ്ടതെല്ലാം ചെയ്യാനും ഓർമ്മിപ്പിച്ചു.
ഇന്നും കൂടെ താൻ സൈറ്റിലെത്തില്ലെന്നും വേണ്ടതെല്ലാം ചെയ്യാനും ഓർമ്മിപ്പിച്ചു.
സക്കീനയുടെ വീടിനടുത്തെത്തിയപ്പോൾ അവിടെയൊരു ജനക്കൂട്ടം. അവന്റെ മനസ്സിലൊരു കൊള്ളിയാൻ മിന്നി. രണ്ട് പേർ അവനഭിമുഖമായി നടന്നു വരുന്നു.
"എന്താ.. അവിടെയൊരു ആൾക്കൂട്ടം..?"
ബൈക്ക് നിർത്തി അവൻ അവരോട് തിരക്കി.
"തൂങ്ങി ചത്തതാ... മീൻകാരൻ അഹമ്മദ് കുട്ടിയുടെ മകൾ സെക്കീന... ഇന്നലെ രാത്രി..."
അവരിലൊരാൾ മറുപടി പറഞ്ഞു.
'പടച്ചവനേ... ചതിച്ചോ.? എന്റെ സക്കീനാ... നീ.. എനിക്കൊരു ശല്യവുമുണ്ടാവില്ലെന്നു പറഞ്ഞ നിന്റെ മനസ്സിൽ ഇതായിരുന്നോ..? എന്നെ തോൽപ്പിച്ചു കളഞ്ഞല്ലോ നീ...'
നിൽക്കുന്ന സ്ഥലവും ടൂവീലറും ചുറ്റുപാടും കറങ്ങുന്നതായി തോന്നി സിറാജിന്.
'സക്കീന ആത്മഹത്യ ചെയ്തതല്ല. കൊന്നതാണ്. നീ, കൊന്നതാണ്. അവളെ മാത്രമല്ല നിന്റെ കുഞ്ഞിനെയും... നീ.. രണ്ട് പേരെ കൊന്ന കൊലയാളിയാണ്. നിനക്ക് മാപ്പില്ല... മാപ്പില്ല.... '
അവന്റെ ആത്മാവ് അവനോട് കയർത്തുകൊണ്ടേയിരുന്നു.
"ഞാൻ കൊലയാളിയാണ്... രണ്ട് പേരെ കൊന്ന കൊലയാളി... എന്നെ കൊന്നോളൂ... ഞാൻ...."
സിറാജ് ഓടി നടന്നു കൊണ്ട് പരിസരബോധമില്ലാതെ, പരസ്പര ബന്ധമില്ലാതെ ഉറക്കെ വിളിച്ചു പറയാൻ തുടങ്ങി. അവസാനം ഭ്രാന്താശുപത്രിയുടെ അകത്തളത്തിൽ നിന്നും ആ വാക്കുകൾ പുറത്തേക്കൊഴുകി കൊണ്ടിരുന്നു.
"ഞാൻ കൊലയാളിയാണ്.. എന്നെ കൊന്നോളൂ.. ഞാൻ രണ്ട് പേരെക്കൊന്നു.. തൂക്കിയും ചവിട്ടിയും കുത്തിയും കൊന്നു.... കൊന്നു.... കൊന്നു..... "
**************************
ഷാനവാസ്.എൻ, കൊളത്തൂർ.
**************************
ഷാനവാസ്.എൻ, കൊളത്തൂർ.
(ബി. എം. സുഹറയുടെ ഒരു നോവലിലെ -പേരോർക്കുന്നില്ല.- ഒരധ്യായത്തിലെ ഒരു ചെറിയ സന്ദർഭവും, നാട്ടിലെ ഒരു പ്രണയവും ഈ കഥ എഴുതാൻ പ്രചോദനമായി.)
By: Shanavas

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക