Slider

കരയുന്ന ഒറ്റപ്പുള്ള്

0
രാവെളുത്തിട്ടും കരയുന്നു
രാവുറങ്ങാതെ കാത്തിരുന്നൊരാ
ഒച്ചപോയ ഒറ്റപ്പുള്ള്
കുലയ്ക്കുന്ന വില്ലില്‍
മുറുകുന്ന ഞാണിന്‍
പ്രകമ്പന ധ്വനികള്‍
വിരല്‍ വിട്ടൊരമ്പിന്‍
ശീല്‍ക്കാര ശബ്ദത്തില്‍
നേര്‍ത്ത്‌ തീര്‍ന്നൊരു
മൂര്‍ത്ത സ്നേഹത്തിന്‍
ആര്‍ത്ത നൊമ്പരങ്ങള്‍
ജീവന്‍ തെറിക്കുമ്പോള്‍
മുറുകുന്ന ചിറകടിക്കിടയിലും
ഊര്‍ന്നുപോകാതെ
കോര്‍ത്തുവെച്ച
കൊക്കിന്‍ കുരുക്കിലെ
പങ്കിട്ടു തിന്നുവാന്‍
ആശിച്ച മോഹിച്ച
തിരുവത്താഴം
ഒടിയാത്ത വില്ലുകള്‍
മുറിയാത്ത ഞാണുകള്‍
ശൂന്യമാകാത്ത ആവനാഴി
ഒറ്റപ്പുള്ളുകള്‍ പിന്നെയും
രാവെളുക്കോളം കരയുന്നു
--------------അനഘ രാജ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo