Slider

എന്റെ മലയാളം

0

കേരംതിങ്ങുംകേരളനാട്ടിൽപിറന്നോരെൻ
നെഞ്ചോടുചേർത്തിടുംമാതൃഭാഷയല്ലോ
മലയാളം !!
അമ്മിഞ്ഞപ്പാലിനൊപ്പമെൻകാതിൽകേട്ടു
വളർന്നോരുമധുരാമൃതവുമല്ലോ
മലയാളം !!
തമിഴിൻപഴമയും ലഘിമയും ശ്രേഷ്ഠമാം
സംസ്കൃതത്തിൻഗരിമയും ചേർന്നോരീ
മലയാളം !!
തുഞ്ചന്റെനാട്ടിൽപിറന്നോരീ ഹൃദ്യമാം
മലയാളം !!
ആശാനുള്ളൂർവള്ളത്തോൾത്രയത്തെ സൃഷ്ടിച്ചോരീ മലയാളം !!
തഞ്ചത്തിൽപാടും കിളിപ്പാട്ടുകളും
ചെറുശ്ശേരിതൻഗാഥകളും
പൂന്താനത്തിൻഭക്തിയും
വൈലോപ്പിള്ളി ചങ്ങമ്പുഴയിത്യാദി
ബഹുകേമന്മാരും മുദ്ര പതിപ്പിച്ചോരീ
മലയാളം !!
തീർന്നില്ലിനിയും നമ്പ്യാരുടെ
ഫലിതശകലങ്ങളും !!
ഗണിതശാസ്ത്രത്തിനഗ്രഗണ്യമാം
ഗുണങ്ങളും പ്രദാനംചെയ്തോരു
മലയാളനാടിൻസിരയിലോടുംചോരയല്ലോ
മലയാളം !!
ഹരിതാഭയേറുംസഹ്യാദ്രിമേൽതലവച്ചും , തുള്ളിച്ചാടിനൃത്തമാടിടും പുഴകളോടഭിരമിച്ചും ,
സംഹാരരുദ്രയാമാഴിയെയൊന്നുമുത്തംവച്ചും
പ്രൗഢിയോടെതിളങ്ങീടുമെൻനാടിനഭിമാന-
മല്ലോയീ
മലയാളം !!
വളർന്നു പടർന്നു പന്തലിച്ചങ്ങനെ
തകർത്താടിടുന്നു മലയാളിയങ്ങനെ !!
എങ്കിലുമൊന്നു ശ്രദ്ധിച്ചീടാം നമുക്കു
മലയാളത്തിൻ ഗതിയിന്നെന്തെന്ന് !!
മലയാളിക്കൊപ്പം വളരാനാവാതെ
ഞെങ്ങിഞെരിഞ്ഞീടുന്നീ മലയാളം!!
മലയാളത്തിനുയർച്ചയ്ക്കു നമുക്കൊന്നായ്
ശ്രമിച്ചീടാം !!
അമ്മിഞ്ഞപ്പാലിനൊപ്പം ഭാഷാമൃതവും തേനിൽ ചാലിച്ചങ്ങു നാവിൽ പുരട്ടീടാം !!.
മാതൃഭാഷതൻമാഹാത്മ്യവും ചൊല്ലിക്കൊടുത്തീടാം !!
നല്ലോരു നാളേക്കായ് ,ഭാഷ തന്നുടെ
പുഷ്ടിക്കുമായക്ഷീണം യത്നിച്ചീടാം !!
ഇക്കാണും സ്വപ്നങ്ങളൊക്കെയും പൂവണിയും
നാളേക്കായി കാത്തിരുന്നീടാം !!
ശ്രേഷ്ടമാം മലയാളഭാഷയെ
നമുക്കൊന്നായ്
വരവേറ്റിടാം !!
നമുക്കൊന്നായ് !!
നമുക്കൊന്നായ് !!
സുജ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo