=====
ഇരുളിൻറെ മറപറ്റി നിൽക്കുന്നു ഞാനിന്നീ,
സ്മൃതി മണ്ഡപത്തിൽ ശിരസ്സു നമിച്ചു കൊണ്ട്,
ഒരുപിടി കണ്ണുനീർ പൂക്കൾ അർപ്പിക്കുവാൻ.
അനുയായികൾക്കൊപ്പം നേതാക്കളും വന്ന്,
പുഷ്പങ്ങൾ അർപ്പിച്ചും, മുദ്രാവാക്യം മുഴക്കിയും,
രക്തസാക്ഷിത്വം വരിച്ച എൻറെ അച്ഛൻറെ,
അപദാനങ്ങൾ പാടിപുകഴ്ത്തി,
പിരിഞ്ഞു പോകും വരെ,
ഇരുളിൻറെ മറ പറ്റി നിൽക്കുന്നു ഞാനിന്നീ ,
സ്മൃതി മണ്ഡപത്തിൽ ശിരസ്സു നമിച്ചു കൊണ്ട്
ഒരുപിടി കണ്ണുനീർ പൂക്കൾ അർപ്പിക്കുവാൻ.
സ്മൃതി മണ്ഡപത്തിൽ ശിരസ്സു നമിച്ചു കൊണ്ട്,
ഒരുപിടി കണ്ണുനീർ പൂക്കൾ അർപ്പിക്കുവാൻ.
അനുയായികൾക്കൊപ്പം നേതാക്കളും വന്ന്,
പുഷ്പങ്ങൾ അർപ്പിച്ചും, മുദ്രാവാക്യം മുഴക്കിയും,
രക്തസാക്ഷിത്വം വരിച്ച എൻറെ അച്ഛൻറെ,
അപദാനങ്ങൾ പാടിപുകഴ്ത്തി,
പിരിഞ്ഞു പോകും വരെ,
ഇരുളിൻറെ മറ പറ്റി നിൽക്കുന്നു ഞാനിന്നീ ,
സ്മൃതി മണ്ഡപത്തിൽ ശിരസ്സു നമിച്ചു കൊണ്ട്
ഒരുപിടി കണ്ണുനീർ പൂക്കൾ അർപ്പിക്കുവാൻ.
നീറുന്ന ഓർമ്മയായ് അച്ഛനിന്നും,
ചുട്ടു പൊള്ളിക്കുന്നു എൻറെ മനസ്സിനെ.
രാഷ്ട്രീയ പകപൊക്കലിൻറെ പേരിൽ,
ഒരു കൂട്ടം ആളുകൾ വെട്ടിനുറുക്കിയ,
ചേതനയറ്റ, എൻറെ അച്ഛൻറെ ദേഹം,
കൊടിയിൽ പൊതിഞ്ഞ്, റീത്തുകൾ വച്ച്,
ഉമ്മറത്തിണ്ണയിൽ കിടത്തിയ നേരം.
“എന്നെ തനിച്ചാക്കി കടന്നു പോയോ അങ്ങ്,
എട്ടും പൊട്ടും തിരിയാത്ത. പറക്കമുറ്റാത്ത
പിഞ്ചു പൈതങ്ങളെ,എന്തു ചെയ്യേണ്ടു ഞാനെന്ന്”
അലമുറയിട്ടു കരയുന്ന, അമ്മതൻ
നെഞ്ചിൽ ചേർന്ന് കിടന്ന് വിതുമ്പി,
ഞാനും, എൻ കുഞ്ഞനുജത്തിമാരും.
അമ്മ കരയേണ്ട, അമ്മക്കു ഞാനുണ്ട്,
കുഞ്ഞു വിരൽ കൊണ്ട് കണ്ണീർ തുടച്ചു ഞാൻ.
ചുട്ടു പൊള്ളിക്കുന്നു എൻറെ മനസ്സിനെ.
രാഷ്ട്രീയ പകപൊക്കലിൻറെ പേരിൽ,
ഒരു കൂട്ടം ആളുകൾ വെട്ടിനുറുക്കിയ,
ചേതനയറ്റ, എൻറെ അച്ഛൻറെ ദേഹം,
കൊടിയിൽ പൊതിഞ്ഞ്, റീത്തുകൾ വച്ച്,
ഉമ്മറത്തിണ്ണയിൽ കിടത്തിയ നേരം.
“എന്നെ തനിച്ചാക്കി കടന്നു പോയോ അങ്ങ്,
എട്ടും പൊട്ടും തിരിയാത്ത. പറക്കമുറ്റാത്ത
പിഞ്ചു പൈതങ്ങളെ,എന്തു ചെയ്യേണ്ടു ഞാനെന്ന്”
അലമുറയിട്ടു കരയുന്ന, അമ്മതൻ
നെഞ്ചിൽ ചേർന്ന് കിടന്ന് വിതുമ്പി,
ഞാനും, എൻ കുഞ്ഞനുജത്തിമാരും.
അമ്മ കരയേണ്ട, അമ്മക്കു ഞാനുണ്ട്,
കുഞ്ഞു വിരൽ കൊണ്ട് കണ്ണീർ തുടച്ചു ഞാൻ.
“സത്യത്തിനും, നീതിക്കും വേണ്ടി,
ജീവിച്ചതാണ് നിൻറെ അച്ഛൻ.
നീതിമാനായ് നീയും വളരേണം’
ആയിരം വട്ടം പറഞ്ഞു തന്നമ്മ.
അതുപോലെ ആകുവാൻ ഞാനും ശ്രമിച്ചു.
ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ,
അമ്പേ! പരാജിതനായിപ്പോയി.
ജീവിച്ചതാണ് നിൻറെ അച്ഛൻ.
നീതിമാനായ് നീയും വളരേണം’
ആയിരം വട്ടം പറഞ്ഞു തന്നമ്മ.
അതുപോലെ ആകുവാൻ ഞാനും ശ്രമിച്ചു.
ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ,
അമ്പേ! പരാജിതനായിപ്പോയി.
ആദർശങ്ങളും, ആഗ്രഹങ്ങളും
അന്നം നേടുവാനുതകില്ലന്നറിഞ്ഞു ഞാൻ.
ഏതോഒരഭിശപ്ത നിമിഷത്തിലെനിക്ക്,
മോഷ്ടാവെന്ന പേരും പതിച്ചു കിട്ടി.
എത്ര ശ്രമിച്ചിട്ടും പിന്നീടോരിക്കലും,
മോചനം നെടുവാനായില്ല മാത്രമോ ,
തെറ്റുകളിൽ നിന്നും തെറ്റുകളിലേക്ക്,
വഴുതി വീണെൻറെ ജീവിതം കൈവിട്ടുപോയി.
വിധിയെ പഴിച്ചു കൊണ്ട് ഇരുളിൻറെ മറവിൽ
ഒളിവിൽ കഴിയുന്ന ഹതഭാഗ്യൻ ഞാൻ.
അന്നം നേടുവാനുതകില്ലന്നറിഞ്ഞു ഞാൻ.
ഏതോഒരഭിശപ്ത നിമിഷത്തിലെനിക്ക്,
മോഷ്ടാവെന്ന പേരും പതിച്ചു കിട്ടി.
എത്ര ശ്രമിച്ചിട്ടും പിന്നീടോരിക്കലും,
മോചനം നെടുവാനായില്ല മാത്രമോ ,
തെറ്റുകളിൽ നിന്നും തെറ്റുകളിലേക്ക്,
വഴുതി വീണെൻറെ ജീവിതം കൈവിട്ടുപോയി.
വിധിയെ പഴിച്ചു കൊണ്ട് ഇരുളിൻറെ മറവിൽ
ഒളിവിൽ കഴിയുന്ന ഹതഭാഗ്യൻ ഞാൻ.
ആദർശ ധീരനാം അച്ഛൻറെ അനുയായികൾക്കൊപ്പം
ഈ സ്മൃതി മണ്ഡപത്തിൽ
പുഷ്പങ്ങൾ അർപ്പിക്കാൻ കഴിയാതെ,
ഇരുളിൻറെ മറ പറ്റി നിൽക്കുന്നു ഞാനിന്നീ,
സ്മൃതി മണ്ഡപത്തിൽ ശിരസ്സു നമിച്ചു കൊണ്ട്
ഒരുപിടി കണ്ണുനീർ പൂക്കൾ അർപ്പിക്കുവാൻ
ഈ സ്മൃതി മണ്ഡപത്തിൽ
പുഷ്പങ്ങൾ അർപ്പിക്കാൻ കഴിയാതെ,
ഇരുളിൻറെ മറ പറ്റി നിൽക്കുന്നു ഞാനിന്നീ,
സ്മൃതി മണ്ഡപത്തിൽ ശിരസ്സു നമിച്ചു കൊണ്ട്
ഒരുപിടി കണ്ണുനീർ പൂക്കൾ അർപ്പിക്കുവാൻ
രാധാ ജയചന്ദ്രൻ,വൈക്കം
13.10.2016.
13.10.2016.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക