Slider

അറിയാത്ത കഥകൾ

0
Image may contain: 1 person

അറിഞ്ഞവയേക്കാൾ എത്രയോ അധികം !!
ജീവൻ വെടിയേണ്ടിവന്നവരേക്കാൾ
അധികം , മരിച്ചു ജീവിക്കുന്നവർ ...
ഇത് ഇന്നിന്റെ മാത്രം വേദനയല്ല ... 
ലോകം ഉണ്ടായ കാലം മുതൽ നിഷ്കളങ്കരായ ,ഒന്നുമറിയാത്ത
എത്രയോ കുഞ്ഞുങ്ങൾ ,
കാമവെറിയന്മാരുടെ
പേക്കൂത്തുകൾക്കു വിധേയരായി , എതിർക്കാനറിയാതെ ,
ശിക്ഷിക്കപ്പെടേണ്ടവരെ
ചൂണ്ടിക്കാട്ടാൻപോലും ധൈര്യമില്ലാതെ ,
ഭയപ്പെടുത്തുന്ന ഓർമ്മകളെ
കുഴിച്ചുമൂടാൻ ശ്രമിച്ച് ,
പരാജയപ്പെട്ട് ജീവച്ഛവമായി
ജീവിതം ജീവിച്ച് തീർക്കുന്നുവെന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ? ഇല്ലെങ്കിൽ ചിന്തിക്കണം .... ഉത്തരവാദികളായ ഒരു വലിയവിഭാഗം
ഇന്നും മാന്യതയുടെ മുഖംമൂടിയുമായി വിലസുന്നു ...
പെൺകുഞ്ഞുങ്ങൾ മാത്രമല്ല ആൺകുഞ്ഞുങ്ങളും ബലിയാടുകളാകുന്നുണ്ടെന്നതാണ് വാസ്തവം ...
ഹേ മനുഷ്യാ !
*************
കപടമനുഷ്യാ നീയെന്തിനജ്ജീവിതം കശക്കിയെറിഞ്ഞതിച്ചെറുപ്രായത്തിൽ
ഒന്നുമറിയാപ്പാവമാപ്പെൺകുഞ്ഞിനെ
ഓമനയാമാമരുമക്കിടാവിനെ...
മറിച്ചൊന്നുരിയാടാനാവാത്തോരവളെ
മനഃപൂർവ്വമങ്ങുപദ്രവിക്കുന്നേരത്തും മനുഷ്യനെന്നചിന്തപോലും ചൊവ്വേ
മറന്നിവ്വണ്ണം പ്രായച്ഛിത്തമില്ലാവേലകൾ...
കണ്ണുനീരിനുമാവില്ലൊരിക്കലും
കാലത്തിനുമാവില്ല മായ്ക്കാനീപ്രഹരം
കരുണയോടെ നീയോർത്തതുമില്ല നിൻ
കുഞ്ഞിനെപ്പോലുമേ കഷ്ടം !!
മരിച്ചതിനൊപ്പമേ ജീവിക്കുമപ്പെണ്ണിന്റെ
മാനത്തിനു വിലയേകീടാനാകാതെ നീയിന്നു
മാന്യനായ് വിലസീടുന്നെത്ര മ്ളേഛമായ് !!
മരണമല്ലോ നിനക്കിതിലുംഭേദം ,സത്യം !

By Suj
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo