വിശ്വാസം ബലമായിരുന്നെനിക്ക്
ഇന്നലെ വരെ.
വിശ്വാസം സ്നേഹമായിരുന്നെനിക്ക്
ഇന്നലെ വരെ.
വിശ്വാസം എനിക്കു ഞാൻ നൽകിയ
ഉറപ്പായിരുന്നു.
ഇന്നലെ വരെ.
വിശ്വാസം സ്നേഹമായിരുന്നെനിക്ക്
ഇന്നലെ വരെ.
വിശ്വാസം എനിക്കു ഞാൻ നൽകിയ
ഉറപ്പായിരുന്നു.
വിശ്വാസം ഞാൻ എന്നെത്തന്നെ
പഠിപ്പിച്ച ശരികളായിരുന്നു.
എന്റെ മാത്രം ശരികളായിരുന്നു
ഒരിക്കലും തെറ്റില്ലെന്ന് ഉറച്ചു
വിശ്വസിച്ചിരുന്ന കുറേ സത്യങ്ങൾ
പഠിപ്പിച്ച ശരികളായിരുന്നു.
എന്റെ മാത്രം ശരികളായിരുന്നു
ഒരിക്കലും തെറ്റില്ലെന്ന് ഉറച്ചു
വിശ്വസിച്ചിരുന്ന കുറേ സത്യങ്ങൾ
വിശ്വാസം ശാസനകളിലും വാത്സല്യം
തോന്നിപ്പിച്ച വികാരമായിരുന്നു.
ചുറ്റിലും സ്നേഹം മാത്രം കണ്ടിരുന്ന
ചേതോവികാരമായിരുന്നത്.
ഇന്നലെ വരെ .
തോന്നിപ്പിച്ച വികാരമായിരുന്നു.
ചുറ്റിലും സ്നേഹം മാത്രം കണ്ടിരുന്ന
ചേതോവികാരമായിരുന്നത്.
ഇന്നലെ വരെ .
വിശ്വാസം ചിതറിത്തെറിച്ചു കിടക്കുന്ന
പളുങ്കുപാത്രമാകുന്നു ഇന്നെനിക്ക്.
വിളക്കിച്ചേർക്കാനുള്ള ശ്രമവും
അമ്പേ പൊട്ടിച്ചിതറിപ്പോയിതാ!!
പൊട്ടിച്ചിതറുന്ന സ്വരമെനിക്ക്
താങ്ങാനുമാവുന്നില്ലല്ലോയിന്ന്!!
പളുങ്കുപാത്രമാകുന്നു ഇന്നെനിക്ക്.
വിളക്കിച്ചേർക്കാനുള്ള ശ്രമവും
അമ്പേ പൊട്ടിച്ചിതറിപ്പോയിതാ!!
പൊട്ടിച്ചിതറുന്ന സ്വരമെനിക്ക്
താങ്ങാനുമാവുന്നില്ലല്ലോയിന്ന്!!
സഹായം കാംക്ഷിച്ചോരിടമെല്ലാം
മുഖം തിരിഞ്ഞങ്ങു നിന്നീടുന്നല്ലോ !!
ഈശ്വരന്മാരുമാരുമേ വിളിച്ചിട്ടും
കണ്ണു തുറക്കുന്നതുമില്ലല്ലോ !!
മുഖം തിരിഞ്ഞങ്ങു നിന്നീടുന്നല്ലോ !!
ഈശ്വരന്മാരുമാരുമേ വിളിച്ചിട്ടും
കണ്ണു തുറക്കുന്നതുമില്ലല്ലോ !!
സുജ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക