രാവിലെ നമ്മുടെ ഷഫീഖ് തന്ന കാപ്പിയും കുടിച്ച് വെറുതെ മുഖ പുസ്തകത്തിൽ ഓരോന്ന് നോക്കിയിരിക്കുകയായിരുന്നു... ഇന്നലെ പോസ്റ്റിയ കഥയുടെ ക്ഷീണം ഇന്നും മാറിയിട്ടില്ല , രാവിലെ കണ്ണ് തുറന്ന് ആദ്യം തിരഞ്ഞത് അഴിഞ്ഞ് പോയ തുണി ആയിരുന്നില്ല ., മറിച്ച് ഈ പുസ്തകമായിരുന്നു , എടുത്ത് WiFi ഓപ്പൺ ആകിയപ്പോ FB യിൽ ഒരു പാട് നോട്ടിഫിക്കേഷൻ... പതുക്കെ ഓരോന്ന് തുറന്ന് വായിച്ചപ്പോ സമാധാനമായി , ഇന്നലെത്തെ അത്ര കടുപ്പം ഇല്ല...ഹാവു ..സമാധാനായി ..!
😂
ഇന്ന് എന്ത് കുത്തി കുറിക്കും എന്നോർത്ത് ഇരികുന്ന സമയത്താണ് , പുറത്ത് നിന്ന് വർക്കേഴ്സ് എല്ലാവരും കൂടി പൊട്ടി ചിരിക്കുന്നത് ..
ഏതായാലും സംഭവം എന്താണന്ന് നോക്കാം എന്ന് കരുതി ഒരു കൈയ്യിൽ കാപ്പിയും മറുകൈയ്യിൽ ഫോണും പിടിച്ച് പതുക്കെ പുറത്തിറങ്ങി ...
എല്ലാവരും വട്ടം കൂടി നിന്ന് ഒരാളെ കളിയാക്കുകയാ ....
അവൻ കൈയ്യിൽ ഒരു മിട്ടായി പൊതി പൊളിച്ച് പിടിച്ച് എല്ലാവർക്കും വിതരണം ചെയ്യുന്നുണ്ട് .,
ഹലോ : എന്താ ഇവിടെ ?? എന്താ പ്രശ്നം ?

ജീ ഭായ് ആപ്പ് യേ സുനിയേ..?
ഭായ് നിങ്ങളിത് കേട്ടോ ?
ഇവന്റെ ഭാര്യ ഇന്നലെ പ്രസവിച്ചു ..... അതിന്റെ സന്തോഷത്തിന് മിഠായി വാങ്ങി വന്നതാ ഇവൻ ..
അതിന് സന്തോഷിക്കുക തന്നെ അല്ലേ വേണ്ടത് ., നിങ്ങളെന്തിനാ അവനെ കളിയാക്കുന്നത് , ?? ഞാൻ തെല്ലൊരു ദേഷ്യം മുഖത്ത് വരുത്തി ചോദിച്ചു ....
ജീ ബായ് ആപ്പ്കോ മാലു നഹീ . യേ 8 സാൽ ഹോഗയി മൂലൂക്ക് നഹീ ഗയാ ..
( ഇവൽ 8 കൊല്ലം ആയിട്ട് നാട്ടിൽ പോയിട്ടില്ല .,പിന്നെ എങ്ങനെ ഇവന്റെ ഭാര്യ പ്രസവിക്കും ) അത് പറഞ്ഞാ, അവനെ കളിയാക്കുന്നത് ,
കേട്ടത് ശരി ആണല്ലോ, ? ഞാൻ ഇവിടെ വന്നത് മുതൽ കാണാൻ തുടങ്ങിയതാ ഇയാളെ ., ഇന്നേ വരെ നാട്ടിൽ പോയിട്ടില്ല ബംഗ്ഗാളികൾ അങ്ങെനെയാ വന്ന് കഴിഞ്ഞാൽ അഞ്ചും , ആറും കൊല്ലം ഓരേ നിൽപ്പാ ഇവിടെ ... നാട്ടിൽ പോകില്ല ,
അല്ല ഭായി അതു ശരിയാ ,നീ നാട്ടിൽ പോകാതെ നിനക്ക് എങ്ങിനെ കുഞ്ഞുണ്ടായി ?? എല്ലാവരെ പോലെ എനിക്കും സംശയമായി ,
ജീ സാബ് ഓ മേരാ ഭായീ കാ ഹേ .....( അത് എന്റെ ചേട്ടന്റെ കുഞ്ഞ് ആണ് )
അത് ശരി ചേട്ടന്റെ ഭാര്യ ആണോ പ്രസവിച്ചത് അതിനെന്താ കുഴപ്പം ,
സാർ സാറിന് കാര്യം മനസിലായിലെന്ന് തോന്നുന്നു അല്ലേ ? വേറെ ഒരാൾ സംഭവം വിശദമാക്കി തന്നു
ഇവൻ 8 കൊല്ലം ആയീ നാട്ടീൽ നിന്ന് പോന്നിട്ട് ഇവന്റെ ഭാര്യയെ, കുട്ടികളെ ,ഉമ്മ , ഉപ്പ , എല്ലാവരെയും നോക്കുന്നത് ഇവന്റെ ചേട്ടൻ ആണ് , അയാൾക് ഭാര്യയും മക്കളും ഉണ്ട് അതിന് പുറമെ ഇവന്റെ ഭാര്യയിലും ഒരു കുഞ്ഞ് ഉണ്ടായി എന്ന് ...
ഞാൻ അകെ അന്തം വിട്ട് നിന്ന് പോയി ..
അതെങ്ങനെ അത് പാടുണ്ടോ .തെറ്റല്ലേ അത്, അതിന് ഇവൻ സന്തോഷിക്കുകയാണോ വേണ്ടത് ചെന്ന് രണ്ടീനേയും രണ്ട് തുണ്ടം വെട്ടീ വലിച്ചെറിക്കുകയലേ വേണ്ടത് .എന്റെ മനസിലെ സദാചാരം ഉണർന്ന് പ്രവർത്തിച്ചു . നീ എന്താ ഒന്നും പറയാത്തത്
'അല്ലാ നിനക്ക് അതിൽ കുഴപ്പമൊന്നും ഇല്ലേ ?' അവന്റെ തോളിൽ കൈവെച്ചു ഞാൻ ചോദിച്ചു ...

കുഴപ്പം ഉണ്ടായിട്ടെന്ത് കാര്യം , ഞാൻ ഒരു പ്രവാസി അല്ലേ, ചിലതെക്കെ കണ്ടില്ലാ കേട്ടീല്ലാ എന്ന് നടികേണ്ടി വരും , പിന്നെ ഞങ്ങൾകത് ശീലമായി മുന്നേ ഉള്ളവർ ചെയ്ത് ശീലിച്ചത് പുതു തലമുറക്കാരും തുടരുന്നു ,, പിന്നെ എന്റെ കുട്ടി ആയാലും ചേട്ടന്റെത് ആയാലും ഒരു വീട്ടിൽ തന്നെ അല്ലേ ,
ബംഗ്ളാദേശിൽ ചിലയിടത്ത് (ചുരുക്കം ചില ഭാഗത്ത് ) ഈ സംഭവം വലിയ ആഘോഷമായി തന്നെ കഴികാറുണ്ട് കുട്ടുകുടുംബ വ്യവസ്ഥിതിയിൽ താമസിക്കുന്നവർ കിടയിലാണ് ഇത് പതിവ് .. കാരണം ആണുങ്ങൾ വിദേശത്ത് പോയാൽ ഒരുപാട് കാലം കഴിഞ്ഞേ മടങ്ങു അപ്പോ കുടുംബം വാൽ അറ്റ് പോകാതിരിക്കാൻ കാരണവൻമാർ ചെയ്ത് വെച്ച പോംവഴീ ആണ് ഇത് .വല്ലാതൊരു സങ്കടം തോന്നീ എനിക്ക് എങ്ങനെ ഇത് ഉൾകൊള്ളാൻ കഴിയുന്നു ഇവർക്ക്.. ച്ചേ ...
ഏതായാലും ഒരു മിട്ടായി ഞാനും വാങ്ങി അവന്റെ കൈയ്യിൽ നിന്ന്,,,,,
മടങ്ങി വരുംബോൾ ഞാൻ ഓർത്തു ഇത് നമ്മുടെ നാട്ടിൽ ആണെങ്കിൽ ,, ഒരാഴ്ച്ചത്തേക് പത്രക്കാർക്കും ചാനലുകാർക്കും ചർച്ചിച്ച് തുപ്പാൻ ഒരു വിഷയ്യം കിട്ടുമായിരിക്കും .. പിന്നെ മുഖപുസ്ത്തകത്തിൽ ഒരു ഫോട്ടോയും ഒരു അടിക്കുറിപ്പും ,,,,

,,,,,,,,,,,,,,,,,, ശിമാൽ രണ്ടത്താണി ,,,,,,,,,,
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക