Slider

അമ്മ മലയാളം

0


അമ്മേ!!നിന്നെയോർത്തുകേഴുന്നിതാ ഞാൻ !!
ആദ്യാക്ഷരങ്ങൾചൊല്ലിത്തന്നോരമ്മയാം
മലയാളമേ
അമ്മതൻസ്നേഹത്തിൽചാലിച്ചോരോ
വാക്കുകളും
അമ്മതന്നീരടികളുമെൻകാതിൽമുഴങ്ങീടവേ !!
മുലപ്പാലിൻമാധുര്യമൊപ്പം നുകർന്നോരീ
മലയാളത്തിൻസ്വരമാധുരിയും മറന്നിടാതെ
മനസ്സിലിന്നും നിറഞ്ഞു നിൽക്കുന്നിതാ
മംഗല്യം കഴിഞ്ഞോരീ നവോഢയെപ്പോൽ
പച്ചപ്പട്ടുടുത്തോരു കിഴക്കൻസഹ്യാദ്രിക്കും
പടിഞ്ഞാറായിനീണ്ടുകിടക്കുന്നോരാഴിക്കു-
മിടയിലായ്
പടർന്നുപരന്നുകിടക്കുന്നോരുമലയാളനാട്ടിൽ
പിറന്നതല്ലോയെൻ പുണ്യവും !!
നൈർമ്മല്യംതുളുമ്പുംഗ്രാമഭംഗിയും
നീളെയൊഴുകുംനദികൾതൻചാരുതയും
നാടിന്റെയഭിമാനമാം ഗണിതവുമായി
നിൻസിരയിലോടും ചോരയല്ലോ മലയാളം !!
തുഞ്ചന്റെനാട്ടിലാശാന്റെ വീണപൂവും
തഞ്ചത്തിൽപാടീടുമനേകം ഗാഥകളും
പഞ്ചപാണ്ഡവർതന്നുടെ കഥകളും
കുഞ്ചൻനമ്പ്യാരുടെ ഫലിതശകലങ്ങളും
ഇമ്പമോടുരുവിട്ടുകേട്ടനേകംപദ്യങ്ങളും
ഇത്തിരിപ്പോരും കടംകഥകളുമെല്ലാം
കേട്ടുവളർന്നോരെൻബാല്യത്തിൻസ്മൃതികളും
കിട്ടാക്കനിയല്ലോയിന്നനേകർക്കുമേ !!
നന്മതിന്മകളോരോന്നായ് വേർതിരിച്ചു
നൽകിയോരമ്മതൻവാത്സല്യവും !!
നാൾക്കുനാൾസംഭവബഹുലമായൊരാ ജീവിതവും
നമ്മളാം സന്തതികൾക്കന്യമായ്പ്പോയിതോ!
മഹിമകൾപദവികളനേകംകിട്ടിയങ്ങനെയമ്മയാം
മലയാളം ശ്രേഷ്ഠപദത്തിലേക്കുമെത്തീ
മാലോകരെല്ലാംവാഴ്ത്തിഭരണതലത്തിലുമെത്തി-
യെങ്കിലും
മലയാളത്തിനെ ഹൃത്തിലേറ്റിയോരെത്ര വിരളം !!
ഇന്നു മലയാളത്തിൻഗതിയതിദുഃഖംതന്നെ!!
ഇന്നെത്ര ചവിട്ടിമെതിച്ചരച്ചീടുന്നീമലയാളത്തെ
ഇതുകണ്ടുവ്യഥപൂണ്ടുഞെട്ടിത്തരിച്ചുനിന്നീടാതെ
ഇനിയെങ്കിലും ദയാദൃഷ്ടിയോടെവീക്ഷിച്ചീടാം!!
അമ്മിഞ്ഞപ്പാലിൻനൈർമ്മല്യത്തോടെ-
അമ്മമലയാളത്തിന്നുയർത്തെഴുന്നേല്പിനായ്,
അതിദ്രുതമുണർന്നെണീറ്റിടാമൊന്നായ്!!
അഹോരാത്രം പ്രയത്നിച്ചുമീടാമൊന്നായ് !!
By: Suj
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo