അവധി ദിവസത്തിന്റെ ആലസ്യത്തില്‍ പകല്‍ കൂടുതല്‍ സമയം കിടന്നുറങ്ങിയതുകൊണ്ടാവണം, അര്‍ദ്ധരാത്രി കഴിഞ്ഞിട്ടും നിദ്രാദേവി കടാക്ഷിക്കുന്ന ലക്ഷണമൊന്നും കാണുന്നില്ല...!!
ഇതുവരെ ഫേസ്ബുക്കിലും വാട്സ് ആപ്പിലുമായി സമയം കൊന്നൊടുക്കി...തൊട്ടടുത്ത് സുഖനിദ്രയിലാണ്ടുകിടക്കുന്ന ഭാര്യയേയും മക്കളെയും തെല്ലോരസൂയയോടെ കുറച്ചു സമയം നോക്കി നിന്നു.
എന്തായാലും ഉറക്കം വരുന്നത് വരെ വീണ്ടും മൊബൈല്‍ തന്നെ ശരണം..! രാത്രികാലങ്ങളില്‍ വെളിച്ചമില്ലാതെ മൊബൈലില്‍ നോക്കിയിരുന്നാല്‍ കണ്ണിന്റെ കാഴ്ചശക്തി കുറയുക മാത്രമല്ല , കണ്ണിനു മാരകമായ ക്യാന്‍സര്‍ ബാധിക്കാനും സാധ്യതയുണ്ടത്രേ..!!
അതും ഇതുപോലൊരു രാത്രിയില്‍ മൊബൈലില്‍ നോക്കിയിരുന്നപ്പോള്‍ ഫേസ് ബുക്കിലൂടെ ആരോ ഷെയര്‍ ചെയ്തത് വായിച്ചതാണ് !!
എന്തെങ്കിലും ക്രിയേറ്റീവ് ആയി ചെയ്താലോ...!??
ഗഗനമായി ആലോചിച്ചു..കുറച്ചുനേരം കിടന്നും ...പിന്നെ ഇരുന്നും.
ഗഗനമായി ആലോചിച്ചു..കുറച്ചുനേരം കിടന്നും ...പിന്നെ ഇരുന്നും.
കിട്ടിപ്പോയീ....! യുറേക്കാ...എന്ന് മനസ്സില്‍ നിന്നുയര്‍ന്നു വന്നെങ്കിലും പാതിരാത്രി കഴിഞ്ഞത് കൊണ്ടും അരികില്‍ കിടന്നുറങ്ങുന്നവരെ ഓര്‍ത്തതുകൊണ്ടുമാവാം ഉപബോധ മനസ്സ് തൊണ്ട വരെ എത്തിയ ആ ശബ്ദത്തെ പുറത്തേക്ക് വരാത്തവണ്ണം കുരുക്കി ശ്വാസം മുട്ടിച്ചു കൊന്നു.
പിന്നെല്ലാം പെട്ടെന്നായിരുന്നു...ഗൂഗിള്‍ ഇമേജസില്‍ സേര്‍ച്ച് ചെയ്ത് ഒരു വേളാങ്കണ്ണി മാതാവിന്‍റെയും,ഒരു ശ്രീ കൃഷ്ണന്‍റെയും, അല്ലാഹു അക്ബര്‍ എന്നെഴുതിയ ഒരു ഫലകത്തിന്‍റെയും ചിത്രങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തെടുത്ത് അവയോരോന്നായി ഫേസ്‌ബുക്കിലും വാട്സ് ആപ്പിലുമായി അപലോഡ്ചെയ്തു.
ഓരോ ചിത്രത്തിനും കീഴില്‍ " നിങ്ങളുടെ പ്രധാനപ്പെട്ട ഒരാഗ്രഹം മനസ്സില്‍ വിചാരിച്ചു പ്രാര്‍ഥിച്ചുകൊണ്ട് ഈ ചിത്രം ഷെയര്‍ ചെയ്യൂ....ഒരാഴ്ചക്കകം നിങ്ങള്‍ ഉദ്ദേശിച്ച കാര്യം നടന്നിരിക്കും !! ഇത് അവഗണിക്കരുത്..! "
അവഗണിച്ചവരുടെ അനുഭവങ്ങള്‍ " കേശവന് ലോട്ടറി അടികാതെ പോയതും, മാത്തപ്പനെ തെക്കെപ്പുറത്തെ മേരിചേച്ചിയുടെ പട്ടി ഓടിച്ചിട്ടു കടിച്ചതും, കുഞ്ഞബ്ദുവിന്റെ വീടിന്‍റെ കോലായില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടതുമായിട്ടുള്ള അനുഭവങ്ങളായി മേമ്പൊടി ചേര്‍ത്ത് വിശദമായും എഴുതിച്ചേര്‍ത്തു.
എല്ലാം ശരിയായി അപലോഡായില്ലേ...?? ഒന്നുകൂടി നോക്കി ഉറപ്പുവരുത്തി.
ഹാവൂ...സമാധാനമായി ..! ലോകനന്മക്കുവേണ്ടി ഇത്രയെങ്കിലും ചെയ്യാന്‍ കഴിഞ്ഞല്ലോ എന്നോര്‍ത്തപ്പോള്‍ അതിയായ സന്തോഷം തോന്നി...!!മനസ്സിന് ഒരു കുളിര്‍മ..!!
ഷെയര്‍ ചെയ്തു ഭാഗ്യം ലഭിച്ചവരുടെയും , ഉധിഷ്ട കാര്യത്തിനു പ്രാര്‍ഥനയോടെ കാത്തിരിക്കുന്നവരുടെയും ,
മുഖങ്ങള്‍ ഓരോന്നായി മുന്നില്‍ തെളിഞ്ഞുവരുന്നു...!! കമന്റുബോക്സില്‍ ഓരോരുത്തരായി മനസ്സില്‍ പ്രാര്‍ഥനയുമായി " ആമീന്‍ " എന്നെഴുതിചേര്‍ക്കുന്നു..!!
പ്രതീക്ഷ കൈ വിടാതെ മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യുന്നു..!!
മുഖങ്ങള്‍ ഓരോന്നായി മുന്നില്‍ തെളിഞ്ഞുവരുന്നു...!! കമന്റുബോക്സില്‍ ഓരോരുത്തരായി മനസ്സില്‍ പ്രാര്‍ഥനയുമായി " ആമീന്‍ " എന്നെഴുതിചേര്‍ക്കുന്നു..!!
പ്രതീക്ഷ കൈ വിടാതെ മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യുന്നു..!!
ഇനി ഉറങ്ങാന്‍ കിടക്കാം...കാരണം ലോകത്തിനു നന്മയുണ്ടാകുന്ന ഒരു കാര്യമല്ലേ ചെയ്തത്...!! പെട്ടെന്നുതന്നെ നിദ്രാദേവി അനുഗ്രഹിക്കാന്‍ സാധ്യതയുണ്ട്...!!
ഒന്നുകൂടി ആത്മാര്‍ഥമായി മനസ്സില്‍ ഉരുവിട്ട് പ്രാര്‍ഥിച്ചു...എല്ലാവര്‍ക്കും നന്മ വരുത്തണേ.....
by: saju joy

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക