ചന്ദ്രബാബുവും കാദര്‍കുട്ടിയും സായാഹ്നങ്ങ
ളില്‍ ലഹോര്‍ തെരുവുകളും ലോറന്‍സ് പാര്‍ക്കു
മൊക്കെ സന്ദര്‍ശിക്കുമായിരുന്നു..സിറ്റി മുഴുവന്‍
കുതിരവണ്ടികളുടെ കുളമ്പടി ശബ്ദങ്ങള്‍ കേള്‍ ക്കാം.അങ്ങിങ്ങായി വലിയ പ്രഭുക്കളുടേയും
ബ്രിട്ടീഷുകാരുടേയും വണ്ടികള്‍ തലങ്ങും വിലങ്ങു
മായി പോകുന്നതും കാണാം. ഇതിനിടക്കാണ് കാദര്‍ ഒാരോരോ വിഷയങ്ങളും സങ്കടങ്ങളുമൊ
ക്കെ ചന്ദ്രുവുമായി പങ്കുവെക്കാറ്..
മലപ്പുറത്തെ വീട്ടില്‍ കെട്ടുപ്രായമെത്തിയ രണ്ട്
പെങ്ങന്‍മ്മാര്‍.അവസാനം അവരെ കാണാന്‍ വരുന്നവര്‍ സ്ത്രീധനമായി ചോദിച്ചത് അഞ്ഞൂറ്
ഉറുപ്പികയാണ്.അവിടെ ഒരാള്‍ എല്ലുമുറിയെ പണിയെടുത്താലും കിട്ടുക ഒരുറുപ്പികയാണ്.
സ്ഥലമൊന്ന് വിക്ക്വാന്നു വിചാരിച്ചാലും ആര്‍ക്കും
വേണ്ട.എല്ലോര്‍ക്കും ഒരു കൂര വെക്കാനുള്ള
ഇടോം മാത്രം മതി.കൃഷി ആവശ്യത്തിനാണെങ്കി
ല് പാട്ടത്തിനുപോലും പാടം കിട്ടും.പിന്നാര്‍ക്കാ
പറമ്പൊക്കെ. കന്ന്വാലികള്‍ ഉള്ളവര്‍ക്കാണെങ്കി
ല് മേക്കാന്‍ വേണ്ടി പറമ്പ് വേണം..പക്ഷേങ്കില്
ചുളൂല് വേണംന്നേള്ളൂ. ഒരു ജ്യോലി കിട്ടാന്‍ കുറേ
നോക്കി..അവസാനം എത്തീത് മലപ്പുറത്തെ
മഞ്ചേരിയിലെ കോടതീല് ആയിരുന്നു. പരിജയോ ള്ള റിച്ചാര്‍ഡ് സായിപ്പിനോട് ആവശ്യം പറഞ്ഞ്..
അപ്പോ ഓന്‍ പറയാ..പകര്‍ത്തെഴ്ത്തിന് ആളെ
വേണം..ഇനിക്ക് ഇംഗ്ളീഷ് എന്ന ബാഷ അറിയ ണോം...ന്ന്..!!.
ശേഷം ജ്യോലിക്ക് വേണ്ടി നാട് വിട്ടതാ..!
ബേപ്പൂര്‍ക്കാരന്‍ ചന്ദ്രബാബു..നിലാവുള്ള രാത്രി
യിലൊക്കെ രവി നദിയുടെ തീരത്തിരിക്കാറുണ്ടാ യിരുന്നു. അപ്പോള്‍ ചാലിയാറിന്‍റെ തീരത്ത് ഇരി ക്കുന്നതുപോലെത്തോന്നും..ചാലിയാര്‍-അറബി ക്കടല്‍ സംഗമഭൂമിയാണല്ലോ ബേപ്പൂര്‍..
പിന്നെ പിന്നെ ചിന്തകളൊക്കെ നാടിനെപ്പറ്റ്യാകും.
ചാകരയെത്തുമ്പോള്‍ ബേപ്പൂര്‍ കടപ്പുറത്ത്
മത്സ്യത്തൊഴിലാളികളുടെ ആരവം..പിന്നെ കേള്‍ ക്കാം..
കടലമ്മേ കനിയണമമ്മേ...
പാവങ്ങളെ കാക്കണമമ്മേ....

കുട്ടിക്കാലത്ത് താനും ആവേശം മൂത്ത് അവരുടെ
കൂടെപ്പാടിയിരുന്നു..ചന്ദ്രു ഒാര്‍ത്തെടുത്തു.അത് പോലെ തനിക്ക് ഇടക്കൊക്കെ പാട്ട് പാടിത്തര്വായി
രുന്ന കല്ലായ്ക്കാരന്‍ മാമന്‍റെ മകള്‍ താത്രിക്കുട്ടി.!
അവളുടെ വടക്കന്‍പാട്ടൊക്കെ കേള്‍ക്കണായിരു
ന്നു...
മച്ചുനന്‍ ചന്തു ച..തിയന്‍ചന്തൂ..
ചന്തു ചതിച്ചൊരു ചതിയാണച്ഛാ...

അങ്ങനെയായിരിക്കണം താന്‍ ചന്തുവിനെ മന സ്സില്‍ പ്രതിഷ്ഠിച്ചത്. അയാള്‍ ചതിച്ചോ ഇല്ല്യോന്ന
റിയില്ല,ഒരുതരം ഭ്രാന്തമായ ആരാധന..!
കോഴിക്കോട്ടീന്നും വീട്ടുകാരെല്ലാവരും കുതിരവ ണ്ടിയില്‍..ഇടക്കൊക്കെ വടകരക്കടുത്തുള്ള ലോകനാര്‍ക്കാവ് ക്ഷേത്രത്തില്‍ പോകുമായിരു
ന്നു.''ന്‍റെ ലോകനാര്‍ക്കാവിലമ്മേ''...ന്ന് വിളിച്ചാ..
വിളിപ്പുറത്താണത്രേ ദേവി. എന്നാ തനിക്ക്
വിശ്വാസത്തിനപ്പുറം ആരാധനയായിരുന്നു
ഉണ്ണിയാര്‍ച്ചയോടൊക്കെ.കാരണം ഉണ്ണിയാര്‍ച്ചയും
കൂട്ടരൊക്കെ തൊഴുതിരുന്ന അമ്പലമാണത്.!
പഴയ തച്ചോളിത്തറവാടിനു മുമ്പിലൂടെയൊക്കെ
പോകുമ്പോള്‍ മനസ്സില്‍ പറയുമായിരുന്നു....
''ചന്ത്വേട്ടാ..ഇങ്ങളാളൊരു ജപ്പാനാണ്..ട്ടോ''
എത്ര പേരാ..ഉണ്ണിയാര്‍ച്ച, ഉണ്ണിച്ചിരുത,ഇട്ടുണ്ണൂലി.
അങ്ങനെ അങ്ങനെ ...!
മനുഷ്യനിവടെ ഒരാളേം കിട്ടാതെ തെണ്ടിത്തിരി ഞ്ഞ് നടക്കുമ്പളാ..ഇങ്ങള്വൊരു....കള്ളന്‍..!!
ചന്ദ്രു ഒാര്‍ത്തെടുത്തു..
രവിനദിയുടെ കളകളാരവം കേള്‍ക്കുമ്പോള്‍ 'മോനേ എല്ലാം ശര്യാവുംട്ടോ'
എന്ന ഒരശരീരി പോലെ തോന്നി ചന്ദ്രുവിന്.പണ്ട് ചാലിയാറില്‍ കേട്ടപോലെത്തന്നെ.
ലോകത്തെ എല്ലാ പുഴകള്‍ക്കും ഒരേ മനസ്സാ..യുഗങ്ങളായി കടലില്‍ എരിഞ്ഞടങ്ങിക്കൊണ്ടിരിക്ക്വല്ലേ.?എന്നിട്ടും പ്രതീക്ഷ കൈവിടാതെ..എന്നെങ്കിലും ഇതില്‍ നിന്നൊക്കെ രക്ഷപ്പെട്ട് സ്വതന്ത്ര്യയാവും എന്ന പ്രതീക്ഷയില്‍ ഒഴുകിക്കൊണ്ടേയിരി ക്കുന്നു... !

മനുഷ്യ ജീവിതവും ഒരു തരത്തില്‍ ഒഴുകിക്കൊ
ണ്ടേയിരിക്ക്വല്ലേ..?
എന്നെങ്കിലും രക്ഷപ്പെടുമെന്ന പ്രതീക്ഷയില്‍...!
ചന്ദ്രു ഒാര്‍ത്തു..
(തുടരും)

By: അശോക് കുമാർ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക